Sunday, April 14, 2024
spot_imgspot_img
HomeNews3500 കോടിയുടെ കുടിശ്ശികയിൽ നിലവിൽ നടപടിയില്ല;ആദായ നികുതി വകുപ്പ് നോട്ടീസിൽ കോൺഗ്രസിന് സുപ്രിം കോടതിയിൽ ആശ്വാസം,

3500 കോടിയുടെ കുടിശ്ശികയിൽ നിലവിൽ നടപടിയില്ല;ആദായ നികുതി വകുപ്പ് നോട്ടീസിൽ കോൺഗ്രസിന് സുപ്രിം കോടതിയിൽ ആശ്വാസം,

ന്യൂഡൽഹി: ആദായ നികുതി വകുപ്പ് നോട്ടീസിൽ കോൺഗ്രസിന് സുപ്രീം കോടതിയിൽ ആശ്വാസം.relief for congress from supreme court on income tax notice

3500 കോടി രൂപയുടെ കുടിശ്ശികയിൽ നിലവിൽ നടപടി സ്വീകരിക്കരിക്കില്ലെന്ന ആദായനികുതി വകുപ്പിന്റെ ഉറപ്പ് സുപ്രീം കോടതി അംഗീകരിച്ചു.

ലോക്സഭാ തിരഞ്ഞെടുപ്പിന് മുമ്പ് അക്കൗണ്ടുകളിൽ നിന്ന് കൂടുതൽ പണം പിടിച്ചെടുക്കില്ലെന്ന് ഉറപ്പായതോടെ ആശങ്കകൾ ഇല്ലാതെ കോൺഗ്രസിന് തിരഞ്ഞെടുപ്പ് പ്രചരണത്തിനിറങ്ങാം.

കേസ് ജൂലായിലേക്ക് മാറ്റി. ആദായ നികുതി വകുപ്പ് നോട്ടീസ് ലഭിച്ചതോടെയാണ് കോൺഗ്രസ് കോടതിയെ സമീപിച്ചത്. ജസ്റ്റിസ് നാഗരത്ന അധ്യക്ഷയായ ബഞ്ചാണ് ഹർജി പരിഗണിച്ചത്. തെരഞ്ഞെടുപ്പ് കാലത്ത് കോൺഗ്രസ് പാർട്ടിയെ നിശ്ചലമാക്കാനാണ് കേന്ദ്ര സർക്കാർ ഏജൻസിയുടെ നീക്കമെന്നും കോൺഗ്രസ് സുപ്രീംകോടതിയെ അറിയിച്ചു.

കോൺഗ്രസ്, സിപിഐ, സിപിഎം, ടിഎംസി അടക്കം പാ‍ർട്ടികൾക്കാണ് ആദായ നികുതി വകുപ്പ് നോട്ടീസ് നൽകിയത്.

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments