Wednesday, April 17, 2024
spot_imgspot_img
HomeCrime News'ഞാൻ ഗന്ധര്‍വ്വനാണ്'; സുഹൃത്തിന്റെ അമ്മയെ ബലാത്സംഗം ചെയ്യും മുമ്പ് നിതീഷ് പറഞ്ഞത് ഇങ്ങനെ : കട്ടപ്പന...

‘ഞാൻ ഗന്ധര്‍വ്വനാണ്’; സുഹൃത്തിന്റെ അമ്മയെ ബലാത്സംഗം ചെയ്യും മുമ്പ് നിതീഷ് പറഞ്ഞത് ഇങ്ങനെ : കട്ടപ്പന ഇരട്ടക്കൊലക്കേസ് പ്രതിയ്‌ക്കെതിരെ പുതിയ കേസ്

തൊടുപുഴ: കട്ടപ്പനയിലെ ഇരട്ടക്കൊലക്കേസിലെ മുഖ്യപ്രതി നീതിഷിനെതിരെ ബലാത്സംഗ കേസ്. നിതീഷ് തന്റെ സുഹൃത്തിന്‍റെ അമ്മയെ ബലാത്സംഗം ചെയ്തതിനാണ് കേസ്.raped his friend s mother saying he is a gandharva new charge added against the main accused kattappana double murder

താൻ ഗന്ധർവ്വൻ ആണെന്ന് വിശ്വസിപ്പിച്ചായിരുന്നു പീഡനം നടന്നത്. 2016 നു ശേഷം തന്നെ പലതവണ ബലാത്സംഗം ചെയ്തുവെന്ന സ്ത്രീയുടെ പരാതിയിലാണ് നടപടി.

പൂജയുടെ ഭാഗമായാണ് ഗന്ധർവനെത്തുന്നതാണെന്ന് തെറ്റിദ്ധരിപ്പിച്ച്‌ പലതവണ സുഹൃത്തിന്‍റെ അമ്മയെ ബലാത്സംഗം ചെയ്തുവെന്ന് നിതീഷ് പൊലീസിനോട് സമ്മതിച്ചു. കട്ടപ്പന ഇരട്ടക്കൊലപാതക കേസിലെ പ്രതികളായ നിതീഷിനെയും വിഷ്ണുവിനെയും കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്തപ്പോഴാണ് ബലാത്സംഗവിവരം പുറത്തു വരുന്നത്.

ഇരുവർക്കുമെതിരെ കെട്ടിട നിർമ്മാണ സ്ഥലത്തു നിന്നും കമ്ബിയും സിമൻറും മോഷ്ടിച്ചതിന് മറ്റൊരു കേസും രജിസ്റ്റർ ചെയ്തു. കൂടാതെ വർഷങ്ങളായി കട്ടപ്പനയിലും മറ്റ് പരിസര പ്രദേശങ്ങളിലും നടന്ന നിരവധി മോഷണ കേസുകളില്‍ ഇവർ പ്രതിയാണെന്ന് പൊലീസ് കണ്ടെത്തി.

വിജയന്‍റെ കുടുംബത്തില്‍ എത്തിയ നിതീഷ് പലതും പറഞ്ഞ് കുടുംബത്തിലുള്ളവരെ തന്‍റെ വരുതിയിലാക്കിയിരുന്നു. ഗന്ധർവൻ വീട്ടില്‍ എത്തുന്നുണ്ടെന്ന് പറഞ്ഞു വിശ്വസിപ്പിക്കാൻ പലവിധത്തിലുള്ള പൊടിക്കൈകളും പൂജകളും ഇയാള്‍ നടത്താറുണ്ടായിരുന്നു. ഗന്ധര്‍വന്‍റേതാണെന്ന് പറഞ്ഞ് കത്തുകള്‍ എഴുതി വീടിന്‍റെ പലഭാഗത്തു വെക്കുമായിരുന്നു.

കൂട്ടുപ്രതിയായ വിഷ്ണുവിന്‍റെ അച്ഛന്‍ വിജയനേയും വിഷ്ണുവിന്‍റെ സഹോദരിക്ക് ജനിച്ച തന്‍റെ കുഞ്ഞിനേയുമാണ് നിതീഷ് കൊലപ്പെടുത്തിയത്. മോഷണക്കേസില്‍ അറസ്റ്റിലായതുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തിനൊടുവിലാണ് നാടിനെ നടുക്കിയ ഇരട്ടക്കൊലപാതകം പുറത്തറിയുന്നത്.

ജയിലിൽ നിന്ന് കാര്യങ്ങൾ നിയന്ത്രിക്കും, ഭരണനിർവ്വഹണ ചുമതല മന്ത്രിമാരിൽ ആർക്കെങ്കിലും നൽകും;അരവിന്ദ് കെജ്രിവാൾ മുഖ്യമന്ത്രി സ്ഥാനവും പാര്‍ട്ടി കൺവീനര്‍ സ്ഥാനവും ഒഴിയില്ല

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments