Wednesday, April 17, 2024
spot_imgspot_img
HomeNewsബ്രിട്ടനിലെ ചാൾസ് രാജാവിന് പിന്നാലെ മരുമകളുമായ കെയ്റ്റ് രാജകുമാരിക്കും കാൻസർ സ്ഥിരീകരിച്ചു; കീമോ തുടങ്ങിയെന്ന് തുറന്ന്...

ബ്രിട്ടനിലെ ചാൾസ് രാജാവിന് പിന്നാലെ മരുമകളുമായ കെയ്റ്റ് രാജകുമാരിക്കും കാൻസർ സ്ഥിരീകരിച്ചു; കീമോ തുടങ്ങിയെന്ന് തുറന്ന് പറഞ്ഞ് കെയ്റ്റ്

ലണ്ടന്‍: ചാള്‍സ് മൂന്നാമന്‍ രാജാവിനു പിന്നാലെ കെയ്റ്റ് രാജകുമാരിക്കും കാന്‍സര്‍ രോഗം. വീഡിയോ സന്ദേശത്തിലൂടെ കെയ്റ്റ് തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.princess kate reveals cancer

താൻ കീമോതെറാപ്പിക്ക് വിധേയയാകുകയാണെന്നും അവർ വീഡിയോ സന്ദേശത്തില്‍ വെളിപ്പെടുത്തി. ശസ്ത്രക്രിയ കഴിഞ്ഞെന്നും സുഖമായി ഇരിക്കുന്നെന്നും കേറ്റ് പറയുന്നു. അതേസമയം, സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച വീഡിയോയില്‍ ഏത് തരത്തിലുള്ള ക്യാൻസറാണെന്ന് വെളിപ്പെടുത്തിയിട്ടില്ല.

ചാള്‍സ് രാജാവിന്റെ മൂത്ത മകനും കിരീടാവകാശിയുമായ വില്യം രാജകുമാരന്റെ ഭാര്യയാണ് കെയ്റ്റ്. ഏതാനും ആഴ്ചകള്‍ക്കു മുമ്ബ് ചാള്‍സ് രാജാവിന് കാന്‍സര്‍ രോഗം സ്ഥിരീകരിച്ചത്. ഇതിന്റെ ഭാഗമായി പൊതു പരിപാടികള്‍ എല്ലാം മാറ്റിവെക്കുകയും ചികിത്സയും വിശ്രമവുമായി തുടരുകയാണ് ചാള്‍സ് രാജാവ്.

ജനുവരിയിലാണ് ലണ്ടനിലെ ആശുപത്രിയില്‍ കെയ്റ്റ് രാജകുമാരിക്ക് ഉദര ശസ്ത്രക്രിയ നടത്തിയത്. അപ്പോഴാണ് കാന്‍സര്‍ ആണെന്ന് തിരിച്ചറിഞ്ഞത്. അന്നു പൊതുവേദികളില്‍നിന്നും ഔദ്യോഗിക പരിപാടികളില്‍ നിന്നും കെയ്റ്റ് വിട്ടു നില്‍ക്കുകയായിരുന്നു.

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments