Saturday, April 20, 2024
spot_imgspot_img
HomeNewsKerala Newsകേരളം പിടിക്കാന്‍ വീണ്ടും മോദി; പാലക്കാടിന് ആവേശമായി റോഡ് ഷോ

കേരളം പിടിക്കാന്‍ വീണ്ടും മോദി; പാലക്കാടിന് ആവേശമായി റോഡ് ഷോ

പാലക്കാട്: തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് പിന്നാലെ കേരളത്തില്‍ ഇത്തവണം പ്രകടനം മെച്ചപ്പെടുത്തണമെന്ന ലക്ഷ്യവുമായി കേരളത്തിലെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആദ്യ റോഡ് ഷോ പാലക്കാട് നടന്നു.Prime Minister Narendra Modi’s first road show was held in Palakkad.

രാവിലെ പത്തരയോടെ പാലക്കാട് മേഴ്സി കോളേജിലെ ഹെലിപാഡിലിറങ്ങിയ പ്രധാനമന്ത്രിയെ പ്രകാശ് ജാവദേക്കർ, ബിജെപി പാലക്കാട് ജില്ലാ പ്രസിഡണ്ട് എൻ ഹരിദാസ്, പാലക്കാട്‌ നഗരസഭാ അധ്യക്ഷ പ്രമീള ശശിധരൻ എന്നിവർ ചേർന്ന് സ്വീകരിച്ചു.

തുടര്‍ന്ന് അഞ്ചുവിളക്കിലെത്തിയ മോദി, അവിടെ മുതൽ ഹെഡ് പോസ്റ്റ് ഓഫീസ് വരെയുള്ള ഒരു കിലോമീറ്റർ ദൂരത്തിലാണ് റോഡ് ഷോ നടത്തിയത്.  ഏകദേശം 50,000 പേര്‍ മോദിയുടെ റോഡ് ഷോയില്‍ അണിനിരന്നുവെന്ന് ബിജെപി ജില്ലാ നേതൃത്വം അവകാശപ്പെട്ടു..

സന്ദർശനത്തിന് മുന്നോടിയായി പാലക്കാട് നഗരത്തിൽ കനത്ത സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇന്നലെ വൈകിട്ട് മോദി കോയമ്പത്തൂരിലും റോഡ് ഷോ നടത്തിയിരുന്നു.

പ്രധാനമന്ത്രിയുടെ കേരള സന്ദർശനത്തിനെതിരെ കോൺഗ്രസ് രംഗത്തെത്തി.കേരളത്തെ സൊമാലിയയോട് ഉപമിച്ചയാളാണ് മോദിയെന്ന് ജയറാം രമേശ് പറഞ്ഞു.പ്രസ്താവന തിരുത്താൻ മോദി തയ്യാറാകുമോ?

കേരളത്തിന്‍റെ  പരിസ്ഥിതി ചൂഷണത്തെ മോദി പ്രോത്സാഹിപ്പിച്ചു. കോർപ്പറേറ്റുകൾക്കായി ,വനം,പരിസ്ഥിതി നിയമങ്ങളിൽ മോദി വെള്ളം ചേർത്തെന്നും ജയറാം രമേശ് ആരോപിച്ചു.

അതേസമയം, മലപ്പുറത്തെ എൻഡിഎ സ്ഥാനാർത്ഥി അബ്ദുൾ സലാമിന് വാഹനത്തിൽ ഇടം കിട്ടിയില്ല. പട്ടികയിൽ പേരില്ലാത്തതിനെത്തുടർന്ന് അദ്ദേഹം പരിഭവിച്ച് മടങ്ങുന്ന സാഹചര്യമുണ്ടായി. പട്ടികയിൽ പേരുണ്ടെന്നാണ് നേരത്തെ അറിയിച്ചിരുന്നത്. എന്നാൽ, എസ്പി ജി ലിസ്റ്റിൽ പേരില്ല എന്നറിഞ്ഞത് പ്രധാനമന്ത്രി വന്ന ശേഷമാണ്.

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments