Wednesday, April 17, 2024
spot_imgspot_img
HomeNewsലോക്സഭാ തെരഞ്ഞെടുപ്പ് ജോലികളിൽനിന്ന് വൈദികർക്കും കന്യാസ്ത്രീകൾക്കുമുണ്ടായിരുന്ന ഒഴിവ് നീക്കി

ലോക്സഭാ തെരഞ്ഞെടുപ്പ് ജോലികളിൽനിന്ന് വൈദികർക്കും കന്യാസ്ത്രീകൾക്കുമുണ്ടായിരുന്ന ഒഴിവ് നീക്കി

കോട്ടയം: ലോക്സഭാ തെരഞ്ഞെടുപ്പു ജോലികളിൽനിന്ന് ഉദ്യോഗസ്ഥരായ വൈദികർക്കും കന്യാസ്ത്രീകൾക്കുമുണ്ടായിരുന്ന ഒഴിവ് ഇക്കുറി എടുത്തുക ളഞ്ഞു. പോളിംഗ് ഉദ്യോഗസ്ഥരുടെ നിയമന പ്രക്രിയയിൽ ഒഴിവാക്കപ്പെട്ടിരുന്ന ഉദ്യോഗസ്ഥരുടെ പട്ടികയിലായിരുന്നു മുമ്പ് വൈദികരും കന്യസ്ത്രീകളും.Priests and nuns were exempted from election duties

തെരഞ്ഞെടുപ്പു കമ്മീഷൻ്റെ സോഫ്‌ട്‌വെയറിൽതന്നെ ഇവരുടെ പട്ടിക ഒഴിവാക്കിയിരുന്നു. ഇപ്പോൾ ഡ്യൂട്ടി നിശ്ചയിച്ചുകൊണ്ടുള്ള ലിസ്റ്റിൽ കന്യാസ്ത്രീകളുടെയടക്കം പേരുകൾ വന്നു തുടങ്ങി.

പോളിംഗ് ഓഫീസർ ഉൾപ്പെടെയുള്ള ഡ്യൂട്ടിയാണ് ഇവർക്കു നൽകിയിരിക്കുന്നത്. ഇതുമൂലം പോളിംഗിന്റെ തലേന്നുതന്നെ ഇവർ ഡ്യൂട്ടിക്കെത്തി പോളിംഗ് ബൂത്തുകളിൽ താമസിക്കേണ്ട അവസ്ഥയാണ് ഉണ്ടാകുന്നത്.

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments