Sunday, April 14, 2024
spot_imgspot_img
HomeNewsKerala News'ആ സ്ത്രീയോട് വൈരാഗ്യം തോന്നിയില്ല.. അവർ പറഞ്ഞതിൽ അൽപം സത്യമുണ്ട്: വെളുത്ത പെണ്ണിന് കറുത്ത പെണ്ണിനേക്കാൾ...

‘ആ സ്ത്രീയോട് വൈരാഗ്യം തോന്നിയില്ല.. അവർ പറഞ്ഞതിൽ അൽപം സത്യമുണ്ട്: വെളുത്ത പെണ്ണിന് കറുത്ത പെണ്ണിനേക്കാൾ പ്ലസ് ഉണ്ട്.. കറുത്ത പെണ്ണിനെ നല്ലവണ്ണം മേക്കപ്പ് ചെയ്യണം’ : സത്യഭാമയുടെ പരാമർശത്തിൽ പിസി ജോർജ്‌

കോട്ടയം: ആർഎൽവി രാമകൃഷ്ണനെതിരായ സത്യഭാമയുടെ ജാതീയ അധിക്ഷേപ പരാമർശത്തിൽ വൻ പ്രതിഷേധം ഉയരുന്നതിനിടെ പ്രസ്താവ​നയെ പിന്തുണച്ച് ബി.ജെ.പി നേതാവ് പി.സി. ജോർജ്.pc george supports kalamandalam sathyabhama

പ്രസ്താവനയിൽ അൽപം സത്യമുണ്ടെന്ന് ബിജെപി നേതാവ് പി സി ജോർജ്‌ പറഞ്ഞു . തനിക്ക് ഡാൻസ് എന്താണെന്ന് പോലും അറിയില്ല. ആ സ്ത്രീയോട് വൈരാഗ്യം തോന്നിയില്ലെന്നും അവർ പറഞ്ഞതിനകത്ത് അൽപം സത്യമുണ്ടെന്നുമായിരുന്നു പിസി ജോർജിന്റെ പ്രതികരണം.

എന്നാൽ നിറത്തിന്റെ അടിസ്ഥാനത്തിൽ മനുഷ്യന്റെ കഴിവുകളെ വിലയിരുത്തുന്നത് ശുദ്ധ അബദ്ധമാണെന്നും ഡാൻസ് സ്ത്രീകളുടെ മാത്രം കുത്തകയാണെന്ന് ആരെങ്കിലും കരുതുന്നുണ്ടെങ്കിൽ അത് വലിയ അബദ്ധമാണെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

‘കുടുംബക്ഷേത്രത്തിലെ നൃത്തത്തിന് ക്ഷണിച്ചകൊണ്ടൊന്നും ഇതിൻറെ പാപക്കറ തീരില്ല’; ആർഎൽവി രാമകൃഷ്ണന് എതിരായ പരാമർശം സംഘപരിവാർ അജണ്ടയെന്ന് കെ മുരളീധരൻ

കറുത്ത പെൺകുട്ടി​യേക്കാൾ വെളുത്ത പെൺകുട്ടിക്ക് പ്ലസ് ഉണ്ടെന്നും അപ്പോൾ കറുത്ത പെണ്ണിനെ നല്ലവണ്ണം മേയ്ക്കപ്പ് ചെയ്ത് കൊണ്ട് നിർത്തിയേക്കണമെന്നും ജോർജ് പറഞ്ഞു.

നല്ല സുന്ദരനായ പയ്യൻ പാട്ടുപാടുമ്പോൾ ഒരു രസം തോന്നും. നല്ല സുന്ദരിയായ പെൺകുട്ടി വന്ന് പാട്ടുപാടുമ്പോഴും ഒരു രസം തോന്നും. ചലച്ചിത്രതാരം വിനീതിനെപ്പോലെ നൃത്തം ചെയ്യാൻ നർത്തകിമാർക്കുപോലും കഴിയില്ല. അപ്പോൾ കറുത്ത പെൺകുട്ടി​യേക്കാൾ വെളുത്ത പെൺകുട്ടിക്ക് പ്ലസ് ഉണ്ട്.

അപ്പോൾ ചെയ്യേണ്ട​തെന്താ? ആ കറുത്ത പെണ്ണിനെ നല്ലവണ്ണം മേയ്ക്കപ്പ് ചെയ്ത് കൊണ്ട് നിർത്തിയേക്കണം. ഇതാ എന്റെ അഭിപ്രായം. സത്യസന്ധമായി പറയണ്ടേ? അത് കൊണ്ട് പറഞ്ഞതാ’ -പി.സി​. ജോർജ് പറഞ്ഞു. എന്നാൽ, നിറത്തിന്റെയോ ജാതിയുടെയോ അടിസ്ഥാനത്തിൽ കലയെ വിലയിരുത്തരുത് എന്ന് അഭിപ്രായമുണ്ടെന്നും ജോർജ് പറഞ്ഞു.

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments