Wednesday, April 17, 2024
spot_imgspot_img
HomeCrime Newsകാറിനുള്ളില്‍ അനുജയ്ക്ക് മര്‍ദ്ദനമേറ്റു, ഓടിക്കൊണ്ടിരുന്ന കാറിന്റെ ഡോര്‍ 3 തവണ തുറന്നു, കാല്‍ വെളിയിലായി :...

കാറിനുള്ളില്‍ അനുജയ്ക്ക് മര്‍ദ്ദനമേറ്റു, ഓടിക്കൊണ്ടിരുന്ന കാറിന്റെ ഡോര്‍ 3 തവണ തുറന്നു, കാല്‍ വെളിയിലായി : ശാരീരികമായി ഉപദ്രവിക്കുകയാണെന്ന് മനസിലായെന്നു സാക്ഷിമൊഴി

പത്തനംതിട്ട: പട്ടാഴിമുക്കില്‍ കാറും ലോറിയും കൂട്ടിയിടിച്ച്‌ രണ്ട് പേർ മരിച്ച സംഭവത്തില്‍ ദൃക്സാക്ഷികളുടെ പ്രതികരണം പുറത്ത്. കാറിനുള്ളില്‍ അനുജയ്ക്ക് മർദ്ദനമേല്‍ക്കുന്നത് കണ്ടതായി ദൃക്‌സാക്ഷി പറയുന്നു.pathanamthitta two people died in a collision between container lorry and a car

കാര്‍ അമിത വേഗത്തിൽ എത്തുകയും പലവട്ടം വലത്തേക്ക് പാളിയെന്നും ലോറിയിലേക്ക്ഇടിച്ചുകയറ്റിയതാണെന്നും ദൃക്സാക്ഷിയുടെ മൊഴിയില്‍ പറയുന്നു.

അപകടത്തിന് മുൻപ് കാർ ശ്രദ്ധയില്‍പ്പെട്ടിരുന്നു എന്ന് ഗ്രാമപഞ്ചായത്ത് അംഗമായ ശങ്കര്‍ പറഞ്ഞു

അതേസമയം കാർ ഓടുന്നതിനിടെ അകത്ത് മല്‍പ്പിടിത്തം നടന്നതായി സംശയിക്കുന്നുവെന്ന് ദൃക്സാക്ഷികളില്‍ ഒരാളായ ഗ്രാമപഞ്ചായത്തംഗം ശങ്കർ മാദ്ധ്യമങ്ങളോട് പറഞ്ഞു. കാർ ഓടുന്നതിനിടെ അനുജ ഇരുന്ന ഭാഗത്തെ ഡോർ മൂന്ന് തവണ തുറന്നെന്നും അദ്ദേഹം പറഞ്ഞു. കാർ തെറ്റായ ദിശയില്‍ എത്തി ലോറിയില്‍ ഇടിക്കുകയായിരുന്നെന്ന് മറ്റൊരു ദൃക്സാക്ഷി പറഞ്ഞു.

അതേസമയം, അനുജയുടെ ബന്ധുക്കള്‍ക്കോ സുഹൃത്തുക്കള്‍ക്കോ ഹാഷിമിനെ യാതൊരു പരിചയവുമില്ലെന്നും ഹാഷിമിന്‍റെ കുടുംബത്തിന് അനുജയെ അറിയില്ലെന്നും പൊലീസ് പറയുന്നു. ഇരുവരും വിവാഹിതരാണ്. ദീര്‍ഘകാലമായി സുഹൃത്തുക്കളായിരുന്നുവെന്നും പൊലീസ് വ്യക്തമാക്കുന്നു.

വിനോദ യാത്ര പോയ വാഹനത്തിന്റെ വാതില്‍ വലിച്ചു തുറന്നാണ് ഹാഷിം കൂട്ടിക്കൊണ്ടുപോയത്. എന്നാല്‍ മറ്റ് അസ്വഭാവികതകളൊന്നും തോന്നിയില്ലെന്നും അദ്ധ്യാപകർ പറയുന്നു.

അപകടത്തില്‍പ്പെട്ട കാറില്‍ മദ്യക്കുപ്പിയും പൊലീസ് കണ്ടെടുത്തിട്ടുണ്ട്.

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments