Saturday, April 20, 2024
spot_imgspot_img
HomeNewsKerala Newsപത്തനംതിട്ടയില്‍ മൂന്നു തവണ ജയിച്ചു കയറിയ ആന്‍റോ ആന്‍റണിയുടെ വിജയം പോലും പ്രവചനാതീതമായിരിക്കെ തോമസ് ഐസക്കിന്റെ...

പത്തനംതിട്ടയില്‍ മൂന്നു തവണ ജയിച്ചു കയറിയ ആന്‍റോ ആന്‍റണിയുടെ വിജയം പോലും പ്രവചനാതീതമായിരിക്കെ തോമസ് ഐസക്കിന്റെ വിജയവും തുലാസില്‍; ജില്ലാ ഘടകത്തിൻ്റെ തമ്മിലടിയും കിഫ്ബിയും ഐസക്കിന് വൻ തിരിച്ചടിയാകും?

പത്തനംതിട്ട: പത്തനംതിട്ട മണ്ഡലത്തില്‍ ഇത്തവണ ആര് ജയിക്കുമെന്നതിനേക്കാള്‍ ആരും വലിയ പ്രകടനമൊന്നും കാഴ്ചവയ്ക്കില്ല എന്ന അവസ്ഥയിലാണ്. മൂന്നു തവണ ജയിച്ചു കയറിയ യുഡിഎഫിന്റെ ആന്‍റോ ആന്‍റണിക്കുപോലും ഇത്തവണ ഭൂരിപക്ഷം വളരെയേറെ കുറയുമെന്നാണ് വിലയിരുത്തല്‍.pathanamthitta loksabha elevtion news

മാത്രമല്ല എൽഡിഎഫ് സ്ഥാനാർത്ഥി തോമസ് ഐസക്കിന്‍റെ  മസാല ബോണ്ട് കേസ് ഉള്‍പ്പെടെ തെരഞ്ഞെടുപ്പില്‍ തിരിച്ചടിയാകുമെന്നിരിക്കെ ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തിൽ നേതാക്കൾ തമ്മിൽ കയ്യാങ്കളി ഉണ്ടായി എന്നതും പാര്‍ട്ടിക്കുള്ളിലെ തൊഴുത്തില്‍ കുത്ത് വ്യക്തമാക്കുന്നു. ഭരണ വിരുദ്ധ വികാരം കൂടി പത്തനംതിട്ടയിലെ ജനങ്ങള്‍ മാനദണ്ഡമാക്കിയാല്‍ ജയ സാധ്യത ഇല്ല എന്നുതന്നെ പറയാം.

ഇതിനിടെ ബിജെപിയിലേക്ക് ചേക്കേറിയ അനില്‍ ആന്‍റണി പത്തനംതിട്ടയില്‍ മല്‍സരിക്കാന്‍ എത്തിയതും ചര്‍ച്ചയായി. കാരണം മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ എ കെ ആന്റണിയുടെ മകന്‍ എന്ന നിലയില്‍ കോണ്‍ഗ്രസ് നീരസം പ്രകടിപ്പിച്ചു കഴിഞ്ഞു. ബിജെപിയില്‍ ചേക്കേറിയ പിസി ജോര്‍ജിനും അത് തിരിച്ചടിയായതിനാല്‍ ജോര്‍ജും അനിലിനെതിരെ വിമര്‍ശനമുന്നയിച്ചു.

ഈ ഘടകങ്ങള്‍ ആന്‍റോ ആന്റണിക്ക് അനുകൂലമായേക്കും എന്നത് മാത്രമാണ് ആന്‍റോയുടെ വിജയ സാധ്യതായി പറയാനുള്ളത്.

‘കുടുംബത്തിനൊപ്പം സഭ എപ്പോഴും ഉണ്ടാകും’;വന്യമൃഗ ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ വീടുകളില്‍ സന്ദര്‍ശനം നടത്തി മാര്‍ റാഫേല്‍ തട്ടില്‍

അതിനു പുറമെ ഇന്ന് വലിയ ചര്‍ച്ചയായിരിക്കുന്നത് തോമസ് ഐസക്കിനുള്ള തിരിച്ചടികളാണ്. പത്തനംതിട്ട ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തിൽ നേതാക്കൾ തമ്മിൽ വാക്കേറ്റവും കയ്യാങ്കളിയും ഉണ്ടായെന്ന വാർത്തയാണ് മുഖ്യ ഘടകം.

എന്നാല്‍ മാധ്യമ സൃഷ്ടിയാണ് ഈ വാര്‍ത്തയെന്നാണ് സിപിഎം ജില്ലാ നേതൃത്വം പറയുന്നത്. തെരഞ്ഞെടുപ്പിൽ ഇടതുമുന്നണി വിലയ മുന്നേറ്റമാണ് നടത്തിക്കൊണ്ടിരിക്കുന്നത്. എൽഡിഎഫ് സ്ഥാനാർത്ഥി തോമസ് ഐസക്കിന് മണ്ഡലത്തിലെ ജനങ്ങൾക്കിടയിൽ വലിയ സ്വീകാര്യതയാണ് ഉണ്ടായിട്ടുള്ളത്.

അതിനെ ദുർബലപ്പെടുത്താൻ മാധ്യമങ്ങൾ സൃഷ്ടിച്ച വ്യാജവാർത്തയാണ് ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തിൽ നേതാക്കൾ തമ്മിൽ കയ്യാങ്കളി ഉണ്ടായി എന്നത്. യുഡിഎഫിനെ സഹായിക്കാൻ വേണ്ടിയാണ് ഈ വാർത്ത സൃഷ്ടിച്ചത്. അടിസ്ഥാനരഹിതമായ ഈ വാർത്ത ജനങ്ങൾ തള്ളിക്കളയണമെന്ന് സിപിഎം ജില്ലാ സെക്രട്ടറി അഭ്യർത്ഥിച്ചു.

തെരഞ്ഞെടുപ്പ് പ്രചാരണം വിലയിരുത്താൻ ചേർന്ന സിപിഎം പത്തനംതിട്ട ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തിൽ വാക്കേറ്റവും കയ്യാങ്കളിയും ഉണ്ടായെന്നാണ് വാർത്തകൾ വന്നത്. എൽഡിഎഫ് സ്ഥാനാർത്ഥി തോമസ് ഐസക്കിന്റെ പ്രചാരണത്തിൽ നേതാക്കളിൽ ചിലർ ഉഴപ്പുന്നതായി ഒരു നേതാവ് ആരോപണം ഉന്നയിച്ചു. ഈ രീതിയിൽ മുന്നോട്ട് പോയാൽ ഐസക്ക് തോൽക്കുമെന്നും പറഞ്ഞു

ഇതിൽ പ്രകോപിതനായി മറ്റൊരംഗം അതിരൂക്ഷമായി പ്രതികരിച്ചതോടെയാണ് യോഗത്തിൽ നാടകീയ സംഭവങ്ങൾ അരങ്ങേറുന്നത്. മന്ത്രി വി എൻ വാസവന്റെ നേതൃത്വത്തിലായിരുന്നു അവലോകന യോഗം ചേർന്നത്.

അതേസമയം സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തിൽ കൈയാങ്കളിൽ മുതിർന്ന സെക്രട്ടറിയേറ്റ് അംഗത്തിന് മർദനമേറ്റു എന്നും റിപ്പോര്‍ട്ടുണ്ട്. പിന്നാലെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പദവികൾ രാജി വച്ചു. പാർട്ടിക്ക് പരാതിയും നൽകി എന്നാണ് വിവരം.

ഇതോടെ, അടുത്ത ജില്ലാ സെക്രട്ടറി സ്ഥാനം നോട്ടമിടുന്ന ജില്ലാ സെക്രട്ടറിയേറ്റംഗം അസഭ്യം വിളിച്ചു കൊണ്ട് ഇദ്ദേഹത്തെ മർദിക്കുകയായിരുന്നു. അപ്രതീക്ഷിത ആക്രമണത്തിൽ നില തെറ്റി മുതിർന്ന അംഗം മറിഞ്ഞു വീണുവെന്നും പറയുന്നു. ഉപരി കമ്മറ്റിയിൽ നിന്ന് പങ്കെടുത്ത മന്ത്രി വാസവൻ നോക്കി നിൽക്കുമ്പോഴായിരുന്നു മർദനം എന്നും വാര്‍ത്തകളുണ്ട്.

ഇതിനിടെ മസാല ബോണ്ട് കേസിൽ മുൻമന്ത്രി കൂടിയായ തോമസ് ഐസക്കിന്റെ മൊഴി എടുക്കാതെ തരമില്ലെന്ന നിലപാടിലാണ് ഇഡി. ഇടപാടിലെ നിയമസാധുത പരിശോധിക്കണമെങ്കിൽ ഐസക്കിന്റെമൊഴിയെടുക്കൽ അനിവാര്യമെന്ന് ഇഡി ഹൈക്കോടതിയിൽ വ്യക്തമാക്കി.

മസാല ബോണ്ട് ഇടപാടിലെ ഫെമ നിയമലംഘനം തോമസ് ഐസക്കിന് അറിവുണ്ടായിരുന്നെന്ന് സംശയിക്കുന്നതായി ഇ.ഡി. കിഫ്ബിയുടെ മറുപടിയിൽ ഇക്കാര്യം വ്യക്തമായിട്ടുണ്ട്. ബോണ്ട് സംബന്ധിച്ച് തീരുമാനമെടുത്ത പ്രധാന വ്യക്തി ഐസക്കെന്നും ഇ.ഡി ഹൈക്കോടതിയിൽ സത്യവാങ്മൂലത്തിൽ പറഞ്ഞു.

അന്വേഷണ നടപടികളിൽ കോടതി സ്റ്റേ അനുവദിച്ചിട്ടില്ല. അതിനാലാണ് ഐസക്കിന് വീണ്ടും സമൻസ് അയച്ചത്. അതോടൊപ്പം മസാല ബോണ്ട് ഇടപാടുകളിൽ തീരുമാനം കൈക്കൊണ്ട വ്യക്തികളുടെ മൊഴിയെടുക്കുന്നതും പ്രധാനമാണ്.

ഇ .ഡി നടപടികളിൽ നിന്നും ഒഴിഞ്ഞു മാറുന്ന ഐസക്ക് മാധ്യമങ്ങൾക്കു മുന്നിൽ കോടതിയേയും, അധികാരികളെയും വെല്ലുവിളിക്കുന്നു. അന്വേഷണം പൂർത്തിയാകണമെങ്കിൽ ഐസക്കിന്റെ മൊഴിയെടുക്കണമെന്നും ഇ.ഡി വ്യക്തമാക്കി

മസാല ബോണ്ട് ഇറക്കാൻ തീരുമാനിച്ച വ്യക്തി എന്ന നിലയിലും, കിഫ്ബി സമർപ്പിച്ച രേഖകൾ പരിശോധിച്ചതിന്റെ അടിസ്ഥാനത്തിലുമാണ് തോമസ് ഐസക്കിന് പുതിയ സമൻസ് നൽകിയതെന്നാണ് ഇഡി നിലപാട്.

എന്നാൽ, ഇഡിയുടെ നീക്കം രാഷ്ട്രീയപ്രേരിതമാണെന്നാണ് ഐസക്കിന്റെ വാദം. തെരഞ്ഞെടുപ്പ് അടുത്തിരിക്കേ ഇതെല്ലാം ബിജെപിയുടെയും കോണ്‍ഗ്രസ്സിന്‍റെയും പ്രചാരണ വിഷയം ആവുകയാണ്.

മാത്രമല്ല ഭരണ വിരുദ്ധ വികാരത്തിന് പുറമെ പാര്‍ട്ടിക്കുള്ളിലെ തമ്മിലടിയും ചര്‍ച്ചാവിഷയമായതോടെ ജനങളും അനുകൂലിക്കാന്‍ മടിക്കും. അതുകൊണ്ട് തന്നെ തോമസ് ഐസക്കിന്റെ ജയം തുലാസിലായിരിക്കുമെന്നാണ് വിലയിരുത്തല്‍.

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments