Saturday, April 20, 2024
spot_imgspot_img
HomeNewsKerala Newsഇന്ന് ഓശാന ഞായര്‍: ആഗോള ക്രൈസ്തവ സമൂഹം ഭക്തിപൂർവം വിശുദ്ധവാരത്തിലേക്ക് പ്രവേശിച്ചു

ഇന്ന് ഓശാന ഞായര്‍: ആഗോള ക്രൈസ്തവ സമൂഹം ഭക്തിപൂർവം വിശുദ്ധവാരത്തിലേക്ക് പ്രവേശിച്ചു

കോട്ടയം: എളിമയുടെ അടയാളമായി കഴുതപ്പുറത്തേറിവന്ന യേശുവിന്റെ രാജകീയ ജെറുസലേം പ്രവേശനത്തെ ഒലിവ്‌ ചില്ലകള്‍ കൈയികളിലേന്തി ജനം വരവേറ്റതിന്റെ ഓര്‍മ്മയില്‍ ഇന്നു ഓശാന ഞായര്‍. വിവിധ ദേവാലയങ്ങളിൽ പ്രത്യേക പ്രാർത്ഥനാശുശ്രൂഷകളും കുരുത്തോല വിതരണവും നടക്കും. ഓശാന ആചരണത്തോടെ ക്രൈസ്തവ ദേവാലയങ്ങളിൽ വിശുദ്ധവാര തിരുക്കർമങ്ങൾക്കു തുടക്കമായി.oshana sunday

മാനന്തവാടി രൂപതയുടെ കീഴിലുള്ള മേജര്‍ ആക്കി എപ്പിസ്കോപ്പല്‍ ദേവാലയമായ നടവയല്‍ ഹോളി ഫാമിലി ഇടവക ദേവാലയത്തിലാണ് സീറോ മലബാര്‍ മേജര്‍ സഭയുടെ മേജര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ റാഫേല്‍ തട്ടില്‍ മുഖ്യകാര്‍മ്മികത്വം വഹിക്കുന്ന ഓശാന തിരുക്കര്‍മ്മങ്ങള്‍ നടക്കുക. കുരുത്തോല വെഞ്ചരിപ്പും പ്രദക്ഷിണവും വി. കുർബാനയും നടക്കും. ഓശാന ഞായറിനോട് അനുബന്ധിച്ച് ടൗൺ ചുറ്റി നടക്കുന്ന പ്രദിക്ഷണത്തിലും അദ്ദേഹം സംബന്ധിക്കും.

പാളയം സെന്റ് ജോസഫ്സ് മെട്രോപ്പൊളിറ്റൻ കത്തീഡ്രലിൽ രാവിലെ ഏഴിന് ആരംഭിക്കുന്ന പൊന്തിഫിക്കൽ ദിവ്യബലിക്കും കുരുത്തോല വെഞ്ചിരിപ്പിനും മറ്റു ഓശാന ശുശ്രൂഷകൾക്കും തിരുവനന്തപുരം ലത്തീൻ അതിരൂപത ആർച്ച് ബിഷപ്പ് ഡോ. തോമസ് ജെ.നെറ്റോ മുഖ്യകാർമികനാകും. വൈകുന്നേരം അഞ്ചിനു വിശുദ്ധ കുർബാനയും കുരിശിന്റെ വഴിയും നടക്കും.

പട്ടം സെന്റ് മേരീസ് മേജർ ആർക്കി എപ്പാർക്കിയൽ കത്തീഡ്രലിൽ ഓശാന യുടെ തിരുക്കർമങ്ങൾ നാളെ രാവിലെ 6.30ന് ആരംഭിക്കും. മലങ്കര കത്തോലി ക്കാസഭ മേജർ ആർച്ച് ബിഷപ് കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാ തോലിക്കാബാവ മുഖ്യകാർമികനായിരിക്കും. കുരുത്തോലവാഴ്വ‌ിൻ്റെ ശുശ്രൂ ഷ പ്രദക്ഷിണം, വിശുദ്ധ കുർബാന തിരുക്കർമങ്ങളുണ്ടാകും. വൈകുന്നേരം അഞ്ചിനും വിശുദ്ധ കുർബാനയുണ്ടാകും.

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments