Wednesday, April 17, 2024
spot_imgspot_img
HomeNewsKerala News'സംഘടനയുടെ സമദൂരം സിദ്ധാന്തത്തിന് വിരുദ്ധം'; കോട്ടയത്ത് എല്‍ഡിഎഫ് യോഗത്തില്‍ പങ്കെടുത്ത എൻഎസ്‌എസ് യൂണിയൻ പ്രസിഡന്റിനെ പുറത്താക്കി,...

‘സംഘടനയുടെ സമദൂരം സിദ്ധാന്തത്തിന് വിരുദ്ധം’; കോട്ടയത്ത് എല്‍ഡിഎഫ് യോഗത്തില്‍ പങ്കെടുത്ത എൻഎസ്‌എസ് യൂണിയൻ പ്രസിഡന്റിനെ പുറത്താക്കി, 13 അംഗ ഭരണസമിതിയും പിരിച്ചുവിട്ടു

കോട്ടയം: എല്‍ഡിഎഫ് തിരഞ്ഞെടുപ്പ് യോഗത്തില്‍ പങ്കെടുത്ത എൻഎസ്‌എസ് മീനച്ചല്‍ താലൂക്ക് യൂണിയൻ പ്രസിഡന്റിനെ പുറത്താക്കി. സി.പി ചന്ദ്രൻ നായർക്കെതിരെയാണ് കടുത്ത അച്ചടക്ക നടപടി സ്വീകരിച്ചത്. NSS union president expelled for attending LDF meeting in Kottayam

പെരുന്നയിലെ എൻഎസ്‌എസ് ആസ്ഥാനത്തു വിളിച്ചുവരുത്തി രാജി ആവശ്യപ്പെടുകയായിരുന്നു. ചന്ദ്രന്‍ നായരുടെയും 13 അംഗ ഭരണ സമിതിയുടെയും രാജിയാണ് നേതൃത്വം ആവശ്യപ്പെട്ടത്.

കോട്ടയത്തെ എല്‍ഡിഎഫ് സ്ഥാനാർത്ഥി തോമസ് ചാഴിക്കാടന്റെ പ്രചാരണ യോഗത്തിലാണ് എൻഎസ്‌എസ് ഭാരവാഹി പങ്കെടുത്തത്. ഇത് സംഘടനയുടെ സമദൂരം എന്ന സിദ്ധാന്തത്തിന് വിരുദ്ധമാണെന്നാണ് നേതൃത്വത്തിന്റെ വിലയിരുത്തല്‍.

എന്നാല്‍ തന്നെ ആരും പുറത്താക്കിയതല്ല സ്വയം രാജിവച്ചതാണെന്ന് ചന്ദ്രൻ നായർ മാധ്യമങ്ങളോട് പറഞ്ഞു. ഭരണസമിതി രാജിവച്ചതിന്റെ അടിസ്ഥാനത്തില്‍ വൈസ് പ്രസിഡന്റ് ഷാജികുമാറിന്റെ നേതൃത്വത്തിലുള്ള അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റിക്ക് താലൂക്ക് യൂണിയന്റെ ഭരണ ചുമതല നല്‍കി.

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments