Saturday, April 20, 2024
spot_imgspot_img
HomeNewsKerala News'വിളിക്കാത്ത പരിപാടിക്ക് പോയി ശീലമില്ല'; കോട്ടയത്തെ എൻഡിഎ കൺവെൻഷനിൽ ക്ഷണമില്ല : പ്രതികരിച്ച്‌ പി സി...

‘വിളിക്കാത്ത പരിപാടിക്ക് പോയി ശീലമില്ല’; കോട്ടയത്തെ എൻഡിഎ കൺവെൻഷനിൽ ക്ഷണമില്ല : പ്രതികരിച്ച്‌ പി സി ജോര്‍ജ്

പാലാ: കോട്ടയത്ത് എൻഡിഎ കൺവെൻഷൻ ഇന്ന് നടക്കാനിരിക്കെ ബിജെപി നേതാവ് പി സി ജോർജിന് ക്ഷണമില്ല. തന്നെ കൺവെൻഷന് വിളിച്ചിട്ടില്ലെന്ന് പി സി ജോർജ് പറഞ്ഞു.no invitation for pc george

വിളിക്കാത്ത പരിപാടിക്ക് പോയി ശീലമില്ലെന്നും പാർട്ടിയില്‍ അറിയിച്ചോ എന്നറിയില്ലെന്നും പറഞ്ഞു

മര്യാദയ്ക്കാണെങ്കില്‍ ഒരു ലക്ഷം വോട്ടിന് ജയിക്കാമെന്ന് പി സി തോമസിന് പി സി ജോർജ് മറുപടി നല്‍കി. എൻഡിഎക്ക് കോട്ടയത്ത് വോട്ട് കുറയില്ല. പി സി തോമസ് പി ജെ ജോസഫിൻ്റെ കാര്യം പറയട്ടെ. ബിജെപി നേതൃത്വം പറയുന്ന പരിപാടികളില്‍ പങ്കെടുക്കും.

വെള്ളാപ്പള്ളി നടേശന് ബിജെപിയുമായി എന്ത് ബന്ധമെന്ന് ചോദിച്ച പി സി ജോർജ് പിണറായിയുടെ ആടുതല്ലിയാണ് വെള്ളാപ്പള്ളിയെന്നും ആരോപിച്ചു. എൻഡിഎയുടെ സഖ്യകക്ഷിയാണ് ബിഡിജെഎസ്. ബിജെപിയില്ലാതെ ബിഡിജെഎസില്ല. ബിജെപി പിന്തുണയില്ലെങ്കില്‍ അവർ ഒന്നുമല്ലെന്നും അദ്ദേഹം പറഞ്ഞു.

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments