Saturday, April 20, 2024
spot_imgspot_img
HomeNewsഈസ്റ്റര്‍ ദിനത്തില്‍ നെല്‍സണ്‍ കൊടുങ്കാറ്റ് നടമാടുമെന്ന് റിപ്പോര്‍ട്ട് : ഇംഗ്ലണ്ടിലെ സൗത്ത് തീരങ്ങളില്‍ 70 എംപിഎച്ച്...

ഈസ്റ്റര്‍ ദിനത്തില്‍ നെല്‍സണ്‍ കൊടുങ്കാറ്റ് നടമാടുമെന്ന് റിപ്പോര്‍ട്ട് : ഇംഗ്ലണ്ടിലെ സൗത്ത് തീരങ്ങളില്‍ 70 എംപിഎച്ച് കാറ്റിന് സാധ്യത

ലണ്ടന്‍: ഡിവോണില്‍ തുടങ്ങിയ നെല്‍സണ്‍ കൊടുങ്കാറ്റ് വരും ദിവസങ്ങളില്‍ കാലാവസ്ഥ രൂക്ഷമാക്കുമെന്ന് റിപ്പോര്‍ട്ട്.nelson cyclone in uk

ഇംഗ്ലണ്ടിന്റെ സൗത്ത് തീരങ്ങളില്‍ 70 എംപിഎച്ച് വരെ വേഗത്തിലുള്ള കാറ്റ് വീശുമെന്നാണ് മുന്നറിയിപ്പിൽ പറയുന്നത്. ഇതോടെ വെയില്‍സില്‍ മഞ്ഞ ജാഗ്രതാ നൽകി. ഇന്നലെ രാത്രി മുതല്‍ തന്നെ ബ്രിട്ടനിലെ പല ഭാഗങ്ങളിലും ശക്തമായ കാറ്റും, കനത്ത മഴയും പെയ്തു.

ad

ഇതിന് പുറമെ ഈസ്റ്റര്‍ വരെ നീളുന്ന കാലാവസ്ഥാ അനിശ്ചിതാവസ്ഥയാണ് നിലനില്‍ക്കുന്നത്. സൗത്ത് ഡിവോണില്‍ ശക്തമായ മഞ്ഞുവീഴ്ചയാണ് നേരിട്ടത്. ഇതോടെ യാത്രകള്‍ക്ക് കൂടുതല്‍ സമയം വേണ്ടിവരികയും, റോഡുകളില്‍ യാത്ര നിരോധിക്കാനും സാധ്യത നിലനില്‍ക്കുന്നു.

വെയില്‍സിലെ ഭൂരിപക്ഷം മേഖലകളിലും മഞ്ഞ് മൂലമുള്ള മഞ്ഞ ജാഗ്രതയാണ് നല്‍കിരിക്കുന്ന. സൗത്ത് കോസ്റ്റ് ഇംഗ്ലണ്ടിലെ മഞ്ഞ ജാഗ്രത കാറ്റിനെ തുടര്‍ന്നാണ്. നെല്‍സണ്‍ കൊടുങ്കാറ്റ് വരും ദിനങ്ങളില്‍ മഞ്ഞും, മഴയും, ഇടിമിന്നലും ചേര്‍ന്ന് ശക്തമാകുമെന്ന് തന്നെയാണ് സൂചന.

സ്‌കോട്ട്ലണ്ടിലെ നോര്‍ത്ത്, വെസ്റ്റ് മേഖലകളില്‍ ഇന്നലെ രാവിലെ തന്നെ മഴയുടെ സാന്നിധ്യം അനുഭവപ്പെട്ടു. ഈസ്റ്റേണ്‍ മേഖലകളില്‍ ചെറിയ തോതില്‍ വെയിലും, പിന്നീട് മഴയും നേരിടും.

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments