Saturday, April 20, 2024
spot_imgspot_img
HomeNewsKerala Newsസ്‌കൂളിന് അടുത്തുള്ള റമ്പൂട്ടാന്‍ തോട്ടത്തില്‍ പോയി ; കോട്ടയത്ത് നിന്ന് കാണാതായ രണ്ടു കുട്ടികളെയും കണ്ടെത്തി

സ്‌കൂളിന് അടുത്തുള്ള റമ്പൂട്ടാന്‍ തോട്ടത്തില്‍ പോയി ; കോട്ടയത്ത് നിന്ന് കാണാതായ രണ്ടു കുട്ടികളെയും കണ്ടെത്തി

കോട്ടയം: കൂട്ടിക്കലില്‍ നിന്ന് കാണാതായ രണ്ടു കുട്ടികളയും കണ്ടെത്തി. സ്‌കൂളിന് അടുത്തുള്ള റമ്ബൂട്ടാന്‍ തോട്ടത്തില്‍ നിന്നാണ് ഇരുവരെയും കണ്ടെത്തിയത്.missing children found in rambootan farm

സ്‌കൂളില്‍ പോയ കുട്ടികള്‍ ഇന്ന് വൈകീട്ട് വീട്ടില്‍ തിരിച്ചെത്താതിരുന്നതോടെയാണ് തിരച്ചില്‍ ആരംഭിച്ചത്. ഏന്തയാര്‍ സ്വദേശികളായ സാന്‍ജോ, അമൃത് എന്നിവരെയാണ് കാണാതായത്. സ്‌കൂള്‍ വിട്ട ശേഷം ഇറങ്ങിയ ഇരുവരും വീട്ടിലെത്തിയില്ലെന്നാണ് മാതാപിതാക്കള്‍ പറഞ്ഞത്.

തുടർന്ന് നാട്ടുകാരും പൊലീസും നടത്തിയ തിരച്ചിലിന് ഒടുവിലാണ് സ്‌കൂളിന് അടുത്തുള്ള റമ്ബൂട്ടാന്‍ തോട്ടത്തില്‍ നിന്ന്് ഇരു വിദ്യാര്‍ഥികളെയും കണ്ടെത്തിയത്. ഇരുവരും നാലാം ക്ലാസ് വിദ്യാര്‍ത്ഥികളാണ്.

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments