Saturday, April 20, 2024
spot_imgspot_img
HomeCrime Newsവീട് നിര്‍മാണത്തിന് പണം ഇല്ല… പള്ളിയില്‍ നിന്നിറങ്ങിയ 9 വയസുകാരനെ തട്ടിക്കൊണ്ടുപോയി 23 ലക്ഷം ആവശ്യപ്പെട്ടു;...

വീട് നിര്‍മാണത്തിന് പണം ഇല്ല… പള്ളിയില്‍ നിന്നിറങ്ങിയ 9 വയസുകാരനെ തട്ടിക്കൊണ്ടുപോയി 23 ലക്ഷം ആവശ്യപ്പെട്ടു; മൃതദേഹം ചാക്കില്‍ കെട്ടിയ നിലയില്‍; അയല്‍വാസി അറസ്റ്റില്‍

മുംബൈ: പള്ളിയില്‍ നിന്ന് പ്രാര്‍ഥന കഴിഞ്ഞു ഇറങ്ങിയ ഒന്‍പതുവയസുകാരനെ അയല്‍വാസി തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി.missing child found dead in mumbai

ഒന്‍പതുവയസുകാരനായ ഇബാദ് ആണ് മരിച്ചത്. താനെയിലെ ബദ്‌ലാപൂരിലാണ് സംഭവം. കേസുമായി ബന്ധപ്പെട്ട് പ്രതി സല്‍മാനെ പൊലീസ് അറസ്റ്റ് ചെയ്തു.

അമേരിക്കയില്‍ ചരക്കുകപ്പല്‍ ഇടിച്ച്‌ പാലം തകര്‍ന്നു; വെളളത്തില്‍ വീണ നിരവധി പേരെ കാണാതായി

അയല്‍ക്കാരനായ യുവാവ് വീട് നിര്‍മാണത്തിനു വേണ്ടി പണം കണ്ടെത്തുന്നതിനാണ് കുട്ടിയെ തട്ടിക്കൊണ്ടുപോയതും മോചനദ്രവ്യം ആവശ്യപ്പെട്ടതും. 23 ലക്ഷം രൂപായാണ് കുട്ടിയുടെ പിതാവിനോട് അയല്‍വായിയായ തയ്യല്‍ക്കാരന്‍ ആവശ്യപ്പെട്ടത്.

ad

പള്ളിയില്‍ നിന്ന് മടങ്ങിയെത്താന്‍ വൈകിയതിനെ തുടര്‍ന്ന് വീട്ടുകാര്‍ കുട്ടിക്കായി തിരച്ചില്‍ ആരംഭിച്ചിരുന്നു. അതിനിടെയാണ് കുട്ടിയുടെ തട്ടിക്കൊണ്ടുപോയതായും മോചനദ്രവ്യം ആവശ്യപ്പെട്ട് കുട്ടിയുടെ പിതാവിന് ഫോണ്‍കോള്‍ വന്നതും. എന്നാല്‍ കൂടുതല്‍ ഒന്നും തന്നെ പറയാതെ ഫോണ്‍ കട്ട് ചെയ്തു.

ഫോൺ കോളിന്റെ അടിസഥാനത്തില്‍ പ്രതിയെ പൊലീസ് തിരിച്ചറിയുകയും തുടർന്ന് താമസസ്ഥലത്ത് പൊലീസ് തിരച്ചില്‍ നടത്തിയ തിരച്ചിലിൽ ചാക്കില്‍ നിറച്ച നിലയില്‍ കുട്ടിയുടെ മൃതേദേഹം കണ്ടെത്തി. പ്രതിയെ അറസ്റ്റ് ചെയ്തായി പൊലീസ് പറഞ്ഞു.

സംഭവുമായി ബന്ധപ്പെട്ട് സല്‍മാനോടൊപ്പം സഹോദരന്‍ സഫുവാന്‍ മൗലവിയും അറസ്റ്റിലായിട്ടുണ്ട്.

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments