Sunday, April 14, 2024
spot_imgspot_img
HomeCrime News'കറുപ്പ് താന്‍ എനക്ക് പുടിച്ച കളറ് '; ആർഎൽവി രാമകൃഷ്ണനെതിരായ അധിക്ഷേപത്തിനെതിരെ മന്ത്രി വി ശിവൻകുട്ടി

‘കറുപ്പ് താന്‍ എനക്ക് പുടിച്ച കളറ് ‘; ആർഎൽവി രാമകൃഷ്ണനെതിരായ അധിക്ഷേപത്തിനെതിരെ മന്ത്രി വി ശിവൻകുട്ടി

തിരുവനന്തപുരം: ആർഎല്‍വി രാമകൃഷ്ണന് നേരെ നടന്ന ജാതി അധിക്ഷേപത്തിനെതിരെ മന്ത്രി വി ശിവൻകുട്ടി.minister v sivankutty response kalamandalam satyabhama caste abuse against rlv ramakrishnan

സോഷ്യൽ മീഡിയ വഴി പോസ്റ്റ് പങ്കുവച്ചാണ് രാമകൃഷ്ണനോടുള്ള പിന്തുണ മന്ത്രി അറിയിച്ചത്. ‘കറുപ്പ് താന്‍ എനക്ക് പുടിച്ച കളറ് ‘ എന്നാണ് വി ശിവൻകുട്ടി ഫേസ്ബുക്കില്‍ കുറിച്ചത്.

‘കണ്ട് കഴിഞ്ഞാല്‍ കാക്കയുടെ നിറം,ഇവനെ കണ്ടാല്‍ ദൈവം പോലും, പെറ്റ തള്ള പോലും സഹിക്കില്ല’; ജാതി അധിക്ഷേപവുമായി കലാമണ്ഡലം സത്യഭാമ,വ്യാപക പ്രതിഷേധം,നിയമ നടപടി സ്വീകരിക്കുമെന്ന്‍ ആർഎൽവി രാമകൃഷ്ണന്‍

അധിക്ഷേപം നടത്തിയ കലാമണ്ഡലം സത്യഭാമയ്ക്കുനേരെ വ്യാപക പ്രതിഷേധമാണ് നടക്കുന്നത്. യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലായിരുന്നു സത്യഭാമയുടെ വിവാദ പരാമർശം. പുരുഷന്മാർ മോഹിനിയാട്ടം കളിക്കുന്നത് അരോചകമാണെന്നും ഇയാള്‍ക്ക് കാക്കയുടെ നിറമാണെന്നുമായിരുന്നു സത്യഭാമയുടെ വാക്കുകള്‍.

സത്യഭാമയുടെ വിവാദ പരാമര്‍ശം:

“മോഹിനിയായിരിക്കണം എപ്പോഴും മോഹിനിയാട്ടം കളിക്കേണ്ടത്. ഇയാള് കണ്ട് കഴിഞ്ഞാല്‍ കാക്കയുടെ നിറം. എല്ലാം കൊണ്ടും കാല് ഇങ്ങനെ അകത്തി വെച്ച്‌ കളിക്കുന്ന കലാരൂപമാണ് മോഹിനിയാട്ടം. ഒരു പുരുഷൻ ഇങ്ങനെ കാല് കവച്ചുവെച്ച്‌ മോഹിനിയാട്ടം കളിക്കുകയെന്ന് പറഞ്ഞാല്‍ ഇതുപോലെയൊരു അരോജകത്വം വെറെയില്ല.

എന്‍റെ അഭിപ്രായത്തില്‍ ആണ്‍പിള്ളേര്‍ക്ക് മോഹിനിയാട്ടം ചേരുകയാണെങ്കില്‍ തന്നെ അവര്‍ക്ക് അതുപോലെ സൗന്ദര്യം വേണം. ആണ്‍ പിള്ളേരില്‍ നല്ല സൗന്ദര്യം ഉള്ളവര്‍ ഇല്ലേ? ഇവനെ കണ്ടാല്‍ ദൈവം പോലും, പെറ്റ തള്ള പോലും സഹിക്കില്ല”- ഇതായിരുന്നു വീഡിയോയിലെ കലാമണ്ഡലം സത്യഭാമയുടെ വിവാദ പ്രസ്താവന.

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments