Saturday, April 20, 2024
spot_imgspot_img
HomeCrime News‘സഹകരിച്ചില്ലെങ്കിൽ മാർക്ക് കുറയ്ക്കും, വൈവയ്‌ക്കിടെ ചില ശരീരഭാഗങ്ങളില്‍ സ്പര്‍ശിച്ചു’: അദ്ധ്യാപകൻ പീഡിപ്പിച്ചതായി മെഡിക്കല്‍ വിദ്യാര്‍ത്ഥിനി

‘സഹകരിച്ചില്ലെങ്കിൽ മാർക്ക് കുറയ്ക്കും, വൈവയ്‌ക്കിടെ ചില ശരീരഭാഗങ്ങളില്‍ സ്പര്‍ശിച്ചു’: അദ്ധ്യാപകൻ പീഡിപ്പിച്ചതായി മെഡിക്കല്‍ വിദ്യാര്‍ത്ഥിനി

ന്യൂഡല്‍ഹി: മെഡിക്കൽ വിദ്യാർഥിനിയെ വൈവ നടക്കുന്നതിനിടെ അധ്യാപകൻ ലൈംഗികമായി പീഡിപ്പിച്ചതായി പരാതി. ഡല്‍ഹി സർക്കാർ മെഡിക്കല്‍ കോളേജിലെ എംബിബിഎസ് വിദ്യാർത്ഥിനിയാണ് പീഡനത്തിന് ഇരയായത്.medical student files sexual harassment complaint against professor

പ്രാക്ടിക്കല്‍ വൈവ നടക്കുന്നതിനിടെ അടുത്തേക്ക് കസേര വലിച്ചിട്ടിരുന്ന പ്രൊഫസർ അനാവശ്യമായ ചോദ്യങ്ങള്‍ തന്നോട് ചോദിച്ചു എന്നും. സാധാരണ അദ്ധ്യാപകർ എതിർവശത്തിരുന്നാണ് വിദ്യാർത്ഥികളോട് ചോദ്യങ്ങള്‍ ചോദിക്കുന്നതതെന്നും. എന്നാല്‍ തൊട്ടടുത്തിരുന്നു ചോദ്യം ചോദിച്ച അദ്ധ്യാപകൻ, ചില രോഗങ്ങളെക്കുറിച്ച്‌ ചോദിച്ച ശേഷം ശരീരത്തില്‍ സ്പർശിക്കുകയും ചെയ്തു.

കൂടാതെ തന്നോട് സഹകരിച്ചില്ലെങ്കില്‍ എഴുത്ത് പരീക്ഷയിലെ മാർക്കില്‍ അത് പ്രതിഫലിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു.

മെഡിക്കല്‍ കോളേജിലെ മറ്റ് വിദ്യാർത്ഥികള്‍ക്കും ഇയാളില്‍ നിന്ന് മോശം പെരുമാറ്റം ഉണ്ടായിട്ടുണ്ടെന്നും ഭയം കാരണം ആരും പരാതിപ്പെടുന്നില്ലെന്നും പെണ്‍കുട്ടി നല്‍കിയ പരാതിയില്‍ പറയുന്നു.

‘ആ നേതാവിലൂടെയാണ് പാർട്ടി വളർന്നത്,പകരം കോൺഗ്രസ് എന്തു നൽകി,കരുണാകരന് ആദരവ് നൽകാൻ മുൻകൈയെടുക്കും’; കെ കരുണാകരന്റെ ഭാര്യ സഹോദരിയുടെ വീട് സന്ദർശിച്ച് സുരേഷ് ഗോപി

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments