Wednesday, April 17, 2024
spot_imgspot_img
HomeNewsKerala Newsകോട്ടയത്തെ എൻഡിഎ സ്ഥാനാർഥി തുഷാർ വെള്ളാപ്പള്ളിയുടെ ബോർഡുകളും പോസ്റ്റാറുകളും ഉദ്യോഗസ്ഥർ നശിപ്പിച്ചതിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി

കോട്ടയത്തെ എൻഡിഎ സ്ഥാനാർഥി തുഷാർ വെള്ളാപ്പള്ളിയുടെ ബോർഡുകളും പോസ്റ്റാറുകളും ഉദ്യോഗസ്ഥർ നശിപ്പിച്ചതിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി

കോട്ടയം :ലോകസഭ മണ്ഡലം എൻഡിഎ സ്ഥാനാർഥി തുഷാർ വെള്ളാപ്പള്ളിയുടെ ഫ്ലെക്സ് ബോർഡുകളും പോസ്റ്ററുകളും ജില്ലയിൽ വിവിധ ഭാഗങ്ങളിൽ വ്യാപകമായി രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് ഉദ്യോഗസ്ഥർ നശിപ്പിച്ചതായി പരാതി. Kottayam thusar

ഇന്ന് രാവിലെ വൈക്കം, അയ്മനം പഞ്ചായത്തുകളിൽ രാഷ്ട്രീയ പാർട്ടിക്കാരുടെ ജീവനക്കാർ എന്ന രീതിയിൽ സർക്കാർ ഉദ്യോഗസ്ഥർ എൻഡിഎ സ്ഥാനാർഥിക്കു ചിഹ്നം അനുവദിച്ചില്ല എന്ന് പറഞ്ഞാണ് ചിഹ്നം പതിപ്പിച്ച ബോർഡുകളും പോസ്റ്ററുകളും നശിപ്പിച്ചത്.

ഇലക്ഷൻ കമ്മിഷൻ ഓഫ് ഇന്ത്യയുടെ 23/March /2024ലെ ഓർഡർ നമ്പർ No:56/symbol /2024/pp-11/vol -X1X/ പ്രകാരം എൻഡിഎ യിലെ ഘടകകക്ഷിയായ BDJS നു കുടം ചിഹ്നം അനുവദിച്ചു ഉത്തരവ് ഉണ്ടായിട്ടുള്ളത് ചീഫ് ഇലക്ട്രൽ ഓഫീസർ മുൻപാകെ ബോധിപ്പിച്ചിട്ടുള്ളതുമാണ്.

അതിനാൽ വൈക്കം, അയ്മനം പ്രദേശങ്ങളിൽ വ്യാപകമായി എൻഡിഎ സ്ഥാനാർഥിയുടെ പ്രചരണ സാമഗ്രഹികൾ നശിപ്പിച്ച ഉദ്യോഗസ്ഥർക്ക് എതിരെ ഉചിതമായ നടപടികൾ സ്വീകരിക്കണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷനോട്
എൻഡിഎ കോട്ടയം പാർലമെന്റ്ചെയർമാൻ
ലിജിൻ ലാൽ ആവശൃപ്പെട്ടു.

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments