Wednesday, April 17, 2024
spot_imgspot_img
HomeNewsകൊല്ലത്ത് ഹാട്രിക് നേടാന്‍ എന്‍ കെ പ്രേമചന്ദ്രന്‍,സിറ്റിംഗ് എംപിയെ നേരിടാന്‍ സിറ്റിംഗ് എംഎൽഎ മുകേഷ് കഷ്ടപ്പെടും!,സസ്പെന്‍സിനൊടുവില്‍...

കൊല്ലത്ത് ഹാട്രിക് നേടാന്‍ എന്‍ കെ പ്രേമചന്ദ്രന്‍,സിറ്റിംഗ് എംപിയെ നേരിടാന്‍ സിറ്റിംഗ് എംഎൽഎ മുകേഷ് കഷ്ടപ്പെടും!,സസ്പെന്‍സിനൊടുവില്‍ ബിജെപിക്കായി നടന്‍ ജി കൃഷ്ണകുമാറും

കൊല്ലം: എല്‍ഡിഎഫും യുഡിഎഫും ആർഎസ്പിയും ഒരുപോലെ വിജയിച്ച് കയറിയ മണ്ഡലമാണ് കൊല്ലമെങ്കിലും ആർ എസ് പിയുടെ തറവാടാണ് കൊല്ലം. 2019ല്‍ ഒന്നര ലക്ഷത്തോളം വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ യുഡിഎഫ് സ്ഥാനാർഥിയും ആർഎസ്‍പി നേതാവുമായ എന്‍ കെ പ്രേമചന്ദ്രന്‍ വിജയിച്ച മണ്ഡലം കൂടിയാണിത്. Kollam constituency Lok Sabha election

മണ്ഡലത്തില്‍ ഏറ്റവും കൂടുതല്‍ തെരഞ്ഞെടുപ്പുകളില്‍ വിജയിച്ചത് ആർഎസ്പിയാണ്. കൊല്ലത്ത് എന്‍ കെ പ്രേമചന്ദ്രന്‍ ഹാട്രിക് തികയ്ക്കുമോ എന്നതാണ് ഇനിയും അറിയാനുള്ളത്.

2014ലെ ലോക്സഭ തെരഞ്ഞെടുപ്പില്‍ കൊല്ലം സീറ്റ് നൽകാതിരുന്നതിൽ പ്രതിഷേധിച്ച് ആർഎസ്പി കേരള ഘടകം ഇടതുമുന്നണി വിട്ട് യുഡിഎഫിൽ ചേർന്നത് വഴിത്തിരിവായി.

പാർട്ടിയുടെ വികാരമായിരുന്ന കൊല്ലം സീറ്റ് സിപിഎം ഏറ്റെടുക്കയും ആർ എസ് പിയെ തഴയുകയും ചെയ്തതോടെയായിരുന്നു 2014 ൽ ആർ എസ് പി എൽ ഡി എഫ് മുന്നണി വിട്ട് യുഡിഎഫിലെത്താൻ കാരണമായത് തന്നെ.

ആർഎസ്പിയുടെ മുന്നണി മാറ്റത്തിന് പിന്നാലെ 2014ലും 2019ലും യുഡിഎഫ് സ്ഥാനാർഥിയായി രണ്ടുവട്ടം വിജയിച്ച് ലോക്സഭയിലെത്തിയ എന്‍ കെ പ്രേമചന്ദ്രനാണ് ഇത്തവണയും കൊല്ലത്തെ യുഡിഎഫിനായി കളത്തിലിറങ്ങിയിരിക്കുന്നത്.

ഹാട്രിക് വിജയം ലക്ഷ്യം വെച്ച് മൂന്നാം അങ്കത്തിന് പ്രേമചന്ദ്രൻ ഇറങ്ങുമ്പോൾ കൊല്ലത്തെ സിറ്റിംഗ് എംഎൽഎയയായ എം മുകേഷിനെ ഇറക്കി മണ്ഡലം പിടിക്കാനാണ് സിപിഎം ഒരുങ്ങുന്നത്.

മുഖ്യ എതിരാളിയായ മുകേഷിന് ഏറെ കഷ്ടപ്പെടേണ്ടി വരുമെന്നാണ് രാഷ്ട്രീയ നിരീക്ഷകരും വ്യക്തമാക്കുന്നത്. 2019 ൽ എൻ കെ പ്രേമചന്ദ്രനിൽ നിന്നും സീറ്റ് പിടിച്ചെടുക്കാൻ അന്നത്തെ കൊല്ലം ജില്ലാ സെക്രട്ടറിയായിരുന്ന എൻകെ ബാലഗോപാലിനെയായിരുന്നു സി പി എം മത്സരിപ്പിച്ചത്.

എന്നാൽ 148856 വോട്ടിന്റെ ഭൂരിപക്ഷത്തോടെ പ്രേമചന്ദ്രൻ വന്‍ വിജയം നേടി. ഇത്തവണ മുകേഷിലൂടെ മണ്ഡം തിരിച്ചുപിടിക്കാനാകുമെന്നാണ് ഇടതുപക്ഷത്തിന്റെ കണക്ക് കൂട്ടൽ. തൊഴിലാളികളുടെ വോട്ടുകളിലാണ് മുന്നണികളുടെ കണ്ണുകള്‍. 

ബിജെപിയാവട്ടെ നീണ്ട സസ്പെന്‍സിനൊടുവില്‍ നടന്‍ ജി കൃഷ്ണകുമാറിനെയാണ് കളത്തിലിറക്കിയിരിക്കുന്നത്. വോട്ട് ഷെയർ ഉയർത്തുകയാണ് ജി കൃഷ്ണകുമാറിന് മുന്നിലുള്ള കടമ്പ. കഴിഞ്ഞ തവണ മുന്നാം സ്ഥാനത്തെത്തിയ ബിജെപി സ്ഥാനാർത്ഥിക്ക് ലഭിച്ചത് 1,03,339 വോട്ടുകളാണ്. മുൻവർഷത്തേക്കാൾ നാല് ശതമാനം വോട്ടു വർദ്ധനവാണ് ബിജെപിയും മണ്ഡലത്തിൽ നേടിയത്.

കൊല്ലം, കുണ്ടറ, ചാത്തന്നൂർ, ചടയമംഗലം, പുനലൂർ, ഇരവിപുരം, ചവറ എന്നീ നിയമസഭ നിയോജക മണ്ഡലങ്ങള്‍ ഉള്‍പ്പെടുന്നതാണ് കൊല്ലം ലോക്സഭ മണ്ഡലം.

2008ലെ മണ്ഡല പുനക്രമീകരണത്തിൻ്റെ ഭാഗമായാണ് കൊല്ലം ലോക്സഭാ മണ്ഡലം രൂപീകൃതമായത്. നിലവിൽ ചവറ, പുനലൂർ, ചടയമംഗലം, കുണ്ടറ, കൊല്ലം, ഇരവിപുരം, ചാത്തന്നൂർ നിയമസഭാ മണ്ഡലങ്ങളാണ് കൊല്ലം ലോക്സഭയുടെ ഭാഗമായി വരുന്നത്.

കമ്മ്യൂണിസ്റ്റ് പാർട്ടിയ്ക്ക് മികച്ച അടിത്തറയുള്ള നിയമസഭാ മണ്ഡലങ്ങളാണ് കൊല്ലത്തിന് കീഴിൽ വരുന്നതെങ്കിലും ലോക്സഭ തിരഞ്ഞെടുപ്പുവരുമ്പോൾ ഇതേ മണ്ഡലങ്ങളിൽ നിന്നുതന്നെ ഉയരുന്നത് വലതു തരംഗമാണ്.

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments