Saturday, April 20, 2024
spot_imgspot_img
HomeNewsബ്രിട്ടനിലെ കെറ്ററിംഗ് സെന്റെ്: ഫൗസ്റ്റീന സീറോ മലബാർ പാരിഷിൽ വിശുദ്ധവാരാചരണം ഓശാന ഞായറാഴ്ചയിലെ തിരുകർമ്മങ്ങളോടെ ആരംഭിച്ചു.

ബ്രിട്ടനിലെ കെറ്ററിംഗ് സെന്റെ്: ഫൗസ്റ്റീന സീറോ മലബാർ പാരിഷിൽ വിശുദ്ധവാരാചരണം ഓശാന ഞായറാഴ്ചയിലെ തിരുകർമ്മങ്ങളോടെ ആരംഭിച്ചു.

കെറ്ററിംഗ് സെൻ്റ് ഫൗസ്റ്റീന സീറോമലബാർ ദേവാലയത്തിൽ ഓശാന ഞായറാഴ്ച 2.30pm ന് വികാരി റവ.ഫാ.എൽവിസ് കോചേരി(MCBS)യുടെ കാർമ്മികത്വത്തിലുള്ള തിരുകർമ്മങ്ങളോടെ വിശുദ്ധ വാരാചരണത്തിന് തുടക്കം കുറിച്ചു.Kettering Cent: Faustina Zero Malabar

ജീവിത നവീകരണത്തിന് വിശ്വാസികളെ സഹായിക്കുന്നതിന് നോമ്പുകാല വാർഷികധ്യാനം ക്രമീകരിച്ചിരുന്നു.പ്രശസ്ത വചനപ്രഘോഷകനും CMI സഭാംഗവുമായ റവ.ഫാ.ജോബിൻ തയ്യിൽ ആണ് ധ്യാനം നയിച്ചത്.മൂന്നുദിവസംനീണ്ടു നിന്ന ധ്യാനാവസരങ്ങളിൽ വിവിധ വൈദികരുടെ സാന്നിദ്ധ്യത്തിൽ കുമ്പസാരവും ജപമാലയും ദിവ്യബലിയെ കൂടാതെ കുരിശിൻ്റെ വഴിയും നടത്തപ്പെടുകയുണ്ടായി.

ധ്യാന ദിനങ്ങൾക്ക് ഒരുക്കമായി കെറ്ററിംഗിൻ്റെ സമീപപ്രദേശത്തുsനീളം “വാഹനദിവ്യകാരുണ്യപ്രദക്ഷിണം”നടത്തപ്പെട്ടു.
ഓശാന തിരുനാളിൽ കെറ്ററിംഗിൻ്റെ സമീപപ്രദേശത്ത് വ്യാപിച്ച് താമസിക്കുന്ന ഒട്ടനവധി വിശ്വാസികൾ പങ്കെടുക്കുകയും കുരുത്തോല വഹിച്ചുകൊണ്ടുള്ള പ്രദക്ഷിണവും കത്തോലിക്കരുടെ പാരമ്പര്യവും അഭിമാനവുമായ “കൊഴിക്കൊട്ട”ഇടവകജനങ്ങൾ പാകംചെയ്ത് പള്ളിയിൽ കൊണ്ടുവരികയും,വെഞ്ചിരിച്ച് വിശ്വാസികൾക്ക് വിതരണം ചെയ്യുകയുമുണ്ടായി.\

തുടർന്നുള്ള ദിവസങ്ങളിൽ ഈശോയുടെ അന്ത്യത്താഴത്തിൻ്റെ ഓർമ്മപുതുക്കുന്ന പെസഹാവ്യാഴായ്ച ബഹു:വികാരി .ഫാ.എൽവിസ് കാൽകഴുകൽ ശുശ്രൂഷയും മറ്റ് കർമ്മങ്ങളും നടത്തപ്പെടുന്നതാണ്.
കാൽവരികുന്നിലേക്കുള്ള പീഡാനുഭവ യാത്രയുയെ അനുസ്മരിപ്പിച്ചുകൊണ്ടുള്ള കുരിശിൻ്റെ വഴിയും പീഡാനുഭവചരിത്രവായനയും ക്രൂശിതരൂപം ചുംബിക്കുവാനുള്ള അവസരങ്ങളും ദുഃഖവെള്ളിയാഴ്ച ഒരുക്കുന്നതാണ്.

സീറോമലബാർ വിശ്വാസികളുടെ ഗൃഹാതുരത്വത്തിൻ്റെ ഓർമ്മകളുടെ ഭാഗമായി നാടിനു സമാനമായരീതിയിൽ ദുഃഖശനിയാഴ്ച രാത്രി പാതിരാകുർബാനയും ഉയിർപ്പുതിരുന്നാളും പ്രദക്ഷിണവും ഈസ്റ്റർ എഗ്ഗ് വിതരണവും നടക്കും.

വിശ്വാസികൾക്ക് നല്ലൊരുഉയിർപ്പ് തിരുന്നാളിന് ഒരുങ്ങുവാനായി ഇനിയുള്ള ദിവസങ്ങളിൽ കുമ്പസാരിക്കുവാനുള്ള അവസരവും ഒരുക്കിയിട്ടുണ്ടെന്ന് വികാരി.ഫാ.എൽവിസ് അറിയിച്ചു

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments