Sunday, April 14, 2024
spot_imgspot_img
HomeNewsKerala Newsരാഷ്‌ട്രപതിക്കെതിരെ അസാധാരണ നീക്കവുമായി കേരളം; നിയമസഭ പാസാക്കിയ ബില്ലുകളിൽ രാഷ്ട്രപതി തീരുമാനം വൈകിപ്പിക്കുന്നു; രാഷ്ട്രപതിയുടെ സെക്രട്ടറിയെയും ഗവര്‍ണറെയും...

രാഷ്‌ട്രപതിക്കെതിരെ അസാധാരണ നീക്കവുമായി കേരളം; നിയമസഭ പാസാക്കിയ ബില്ലുകളിൽ രാഷ്ട്രപതി തീരുമാനം വൈകിപ്പിക്കുന്നു; രാഷ്ട്രപതിയുടെ സെക്രട്ടറിയെയും ഗവര്‍ണറെയും കക്ഷി ചേര്‍ത്ത് സുപ്രീംകോടതിയിൽ പുതിയ പോര് തുറന്ന് കേരളം!!

തിരുവനന്തപുരം: കേരളത്തില്‍ ഗവണറുമായുള്ള സര്‍ക്കാരിന്റെ പോര് ഏറെ വാര്‍ത്തകള്‍ സൃഷ്ട്ടിച്ചതിന് പിന്നാലെ അസാധാരണ നീക്കവുമായി രംഗത്തെത്തിയി രിക്കുകയാണ് പിണറായി സര്‍ക്കാര്‍.Kerala’s petition against the President in the Supreme Court

രാ­​ഷ്ട്ര­​പ­​തി­​ക്കെ­​തി­​രേ സു­​പ്രീം­​കോ­​ട­​തി­​യെ സ­​മീ­​പിച്ചാണ് കേ­​ര­​ള സ​ർ­​ക്കാ​ർ പുതിയ നീക്കം നടത്തുന്നത്. രാജ്യത്തിന്റെ ഭരണ തലവനെതിരെ സുപ്രീംകോടതിയെ സമീപിക്കുക തീർത്തും അസാധാരണമാണ്.

ഭരണഘടനാ വിദഗ്ധരോടും അഭിഭാഷകരോടുമെല്ലാം ചര്‍ച്ച ചെയ്ത ശേഷമാണിപ്പോള്‍ സംസ്ഥാനം ഇങ്ങനെയൊരു നീക്കം നടത്തിയിരിക്കുന്നത്.സംസ്ഥാനത്തിന്റെ നിയമനിര്‍മാണ അവകാശത്തെ തടസപ്പെടുത്തുന്ന വിധത്തലുള്ള ഇടപെടല്‍ ഉണ്ടാകുന്നുവെന്ന ആക്ഷേപം ഉന്നയിക്കാനാണ് ഇത്തരത്തിലുള്ള നീക്കം.

നിയമസഭയില്‍ പാസായ ബില്ലുകളില്‍ തീരുമാനം വൈകുന്നതുമായി ബന്ധപ്പെട്ടാണ് സംസ്ഥാനം അസാധാരണമായ നീക്കത്തിന് മുതിര്‍ന്നിരിക്കുന്നത്. രാഷ്ട്രപതിയെ നേരിട്ടല്ല- രാഷ്ട്രപതിയുടെ സെക്രട്ടറിയെയും ഗവര്‍ണറെയും കക്ഷി ചേര്‍ത്താണ് റിട്ട് ഹര്‍ജി ഫയല്‍ ചെയ്തിരിക്കുന്നത്. 

സുപ്രീംകോടതി വിധികളെ പോലും പുനപരിശോധിക്കാനുള്ള അധികാരമുള്ള രാജ്യത്തിന്റെ ഭരണഘടനാ തലവനാണ് രാഷ്ട്രപതി. ഇതെല്ലാം അറിഞ്ഞും നിയമപോരാട്ടത്തിന് ഇറങ്ങുകയാണ് കേരളം.

ഗ­​വ​ർ­​ണ​ർ രാ­​ഷ­​ട്ര­​പ­​തി­​ക്ക് അ­​യ­​ച്ച മൂ­​ന്ന് ബി​ല്ലു­​ക­​ളി​ൽ തീ­​രു­​മാ­​നം എ­​ടു­​ക്കു­​ന്നി­​ല്ലെ­​ന്ന് കാ­​ട്ടി­​യാ­​ണ് സം­​സ്ഥാ­​നം റി­​ട്ട് ഹ​ർ­​ജി ന​ൽ­​കി­​യ​ത്. സം​സ്ഥാ­​ന ചീ­​ഫ് സെ­​ക്ര­​ട്ട­​റി​യും ടി.​പി.​രാ­​മ­​കൃ­​ണ്ണ​ൻ എം­​എ​ൽ­​എ­​യു­​മാ­​ണ് കേ­​സി­​ലെ ഹ​ർ­​ജി­​ക്കാ​ർ.

രാ­​ഷ്­​ട്ര­​പ­​തി­​യു­​ടെ സെ­​ക്ര­​ട്ട­​റി­​യെ​യും ഗ­​വ​ർ­​ണ­​റെ​യും കേ­​സി​ൽ ക­​ക്ഷി ചേ​ർ­​ത്തി­​ട്ടു​ണ്ട്. രാഷ്ട്രപതിയെ നേരിട്ട് കേസിൽ കക്ഷിയാക്കുന്നില്ല. നിർണ്ണായക നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് ഈ നീക്കം.

നി­​യ​മ­​സ­​ഭ പാ­​സാ​ക്കി­​യ ഏ­​ഴ് ബി​ല്ലു­​ക­​ളാ­​ണ് ഗ­​വ​ർ­​ണ​ർ ആ­​രി­​ഫ് മു­​ഹ​മ്മ­​ദ് ഖാ​ൻ രാഷ്ട്ര­​പ­​തി­​ക്ക് അ­​യ­​ച്ച​ത്. ഇ­​തി​ൽ ലോ­​കാ­​യു­​ക്ത ബി​ല്ലി­​ന് മാ­​ത്ര­​മാ­​ണ് അം­​ഗീ­​കാ­​രം ലഭിച്ച​ത്. മ­​റ്റ് മൂ­​ന്ന് ബി​ല്ലു­​ക​ൾ രാ­​ഷ്­​ട്ര​പ­​തി തി­​രി­​ച്ച­​യ­​ച്ചി­​രു​ന്നു.

എ­​ന്നാ​ൽ ശേ­​ഷി­​ക്കു­​ന്ന മൂ­​ന്ന് ബി​ല്ലു­​ക­​ളി​ൽ രാ­​ഷ്­​ട്ര​പ­​തി തീ­​രു­​മാ­​നം എ­​ടു­​ത്തി­​രു­​ന്നി​ല്ല. ഇ­­​ത് ചൂ­​ണ്ടി­​ക്കാ­​ട്ടി­​യാ­​ണ് സം­​സ്ഥാ­​നം കോ­​ട­​തി­​യെ സ­​മീ­​പി­​ച്ച​ത്. രാഷ്ട്രപതിക്കെതിരായ പരോക്ഷ പരാതിയായതു കൊണ്ട് തന്നെ സുപ്രീംകോടതിയുടെ നിലപാട് നിർണ്ണായകമാകും.

കേരളത്തിന്റെ ഹർജിയിൽ സുപ്രീംകോടതി എടുക്കുന്ന ഓരോ നിലപാടും നിർണ്ണായകമാകും. നേരത്തെ വായ്പ എടുക്കുന്ന വിഷയത്തിൽ കേന്ദ്ര സർക്കാർ നിലപാടുകളെ കേരളം സുപ്രീംകോടതിയിൽ ചോദ്യം ചെയ്തു.

അത് ഫലം കാണുകയും ചെയ്തുവെന്നാണ് വിലയിരുത്തൽ. നേരത്തെ ബില്ലുകൾ തടഞ്ഞു വയ്ക്കുന്നതിൽ ​ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരേയും കോടതിയിൽ നിന്നും പരാമർശം വന്നു. എന്നാൽ സുപ്രീംകോടതിക്കും മുകളിലുള്ള ഭരണഘടനാ പദവിയാണ് രാഷ്ട്രപതിയുടേത്.

രാഷ്ട്രപതിക്ക് നിയമപരമായ നിരവധി പരിരക്ഷയും ഉണ്ട്. ഈ സാഹചര്യത്തിൽ കേരളത്തിന്റെ ബില്ലുകളിൽ നിയമ പോരാട്ടം അതിനിർണ്ണായകമാണ്.

ലോകായുക്ത ബില്ലിൽ മാത്രമാണ് രാഷ്ട്രപതി ഒപ്പിട്ടത്. ചാൻസലര്‍ സ്ഥാനത്ത് നിന്ന് ഗവര്‍ണറെ നീക്കാനുള്ള ബില്ലിനും സര്‍വകലാശാല നിയമ ഭേദഗതി ബില്ലിനും വൈസ് ചാൻസലര്‍മാരെ നിര്‍ണയിക്കുന്ന സേര്‍ച്ച് കമ്മിറ്റിയിൽ ഗവര്‍ണറുടെ അധികാരം കുറക്കാനുള്ള ബില്ലിനും രാഷ്ട്രപതി അനുമതി നൽകിയില്ല.

ഈ മൂന്ന് ബില്ലുകളും രാഷ്ട്രപതിയുടെ ഓഫീസ് തിരിച്ചയച്ചു. മറ്റ് മൂന്ന് ബില്ലുകൾ രാഷ്ട്രപതിയുടെ പരിഗണനയിലാണെന്ന് രാഷ്ട്രപതി ഭവന്റെ വാര്‍ത്താക്കുറിപ്പിൽ വ്യക്തമാക്കിയിരുന്നു.

അതേസമയം ബില്ലുകൾക്ക് അംഗീകാരം നൽകാതിരിക്കാനുള്ള അധികാരം രാഷ്ട്രപതിക്കുണ്ടെന്ന് കേന്ദ്രസർക്കാർ വൃത്തങ്ങൾ പറഞ്ഞിരുന്നു.

അതേസമയം രാഷ്ട്രപതിക്കെതിരെ കേരളം നല്‍കിയ ഹര്‍ജിയില്‍ വിശദീകരണവുമായി മന്ത്രി പി രാജീവ് രംഗത്തെത്തി. ബില്ലുകള്‍ വൈകിപ്പിക്കുന്നത് ഭരണഘടനാ വിരുദ്ധമാണെന്ന് മന്ത്രി പറഞ്ഞു.

നിയമസഭ പാസാക്കിയ ബില്ലുകള്‍ അനന്തമായി നീട്ടരുതെന്ന് സുപ്രിംകോടതി ഉത്തരവുണ്ടെന്ന് മന്ത്രി വ്യക്തമാക്കി. രാഷ്ട്രപതി ഉള്‍പ്പെടെ ഭരണഘടനയ്ക്ക് കീഴിലാണെന്ന് മന്ത്രി പി രാജീവ് പറഞ്ഞു.

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments