Saturday, April 20, 2024
spot_imgspot_img
HomeCrime Newsകട്ടപ്പന ഇരട്ടക്കൊലപാതകക്കേസിലെ മുഖ്യപ്രതി നിതീഷിനെതിരെ മറ്റൊരു ബലാത്സംഗക്കേസ് കൂടി; 'പ്രതീകാത്മക കല്യാണം' കഴിച്ച്‌ പീഡിപ്പിച്ചത് സുഹൃത്തിന്റെ...

കട്ടപ്പന ഇരട്ടക്കൊലപാതകക്കേസിലെ മുഖ്യപ്രതി നിതീഷിനെതിരെ മറ്റൊരു ബലാത്സംഗക്കേസ് കൂടി; ‘പ്രതീകാത്മക കല്യാണം’ കഴിച്ച്‌ പീഡിപ്പിച്ചത് സുഹൃത്തിന്റെ സഹോദരിയെ; നിതീഷിന്റെ ക്രൂരത കാട്ടിയത് വീട്ടുകാര്‍ക്ക് അപകടം സംഭവിക്കുമെന്ന് വിശ്വസിപ്പിച്ചും

കട്ടപ്പന: ഇരട്ടക്കൊലപാതകക്കേസിലെ മുഖ്യപ്രതി നിതീഷിനെതിരെ ഒരു ബലാത്സംഗക്കേസ് കൂടി.kattapana nitheesh

സുഹൃത്തിന്റെ സഹോദരിയെ ബലാത്സംഗം ചെയ്തു എന്നാണ് പുതിയ കേസ്. നേരത്തെ സുഹൃത്തിന്റെ അമ്മയെ ബലാത്സംഗം ചെയ്തതിന് പൊലീസ് കേസെടുത്തിരുന്നു.

2015 മെയ് 28 ന് സുഹൃത്തിന്റെ സഹോദരിയെ പ്രതീകാത്മകമായി വീട്ടില്‍ വെച്ച്‌ നിതീഷ് വിവാഹം കഴിക്കുകയായിരുന്നു. പെണ്‍കുട്ടിയുടെ വിവാഹദോഷം മാറാനെന്ന വ്യാജേനയാണ് പ്രതീകാത്മക വിവാഹം നടത്തിയത്. തുടര്‍ന്ന് ആ വീട്ടില്‍ കഴിയവെ വീട്ടുകാര്‍ക്ക് അപകടം സംഭവിക്കുമെന്ന് വിശ്വസിപ്പിച്ചായിരുന്നു പീഡനം.

വീട്ടില്‍ വെച്ച്‌ പലതവണ പീഡിപ്പിച്ചു. പിന്നീട് വാടകയ്ക്ക് താമസിച്ച വീട്ടില്‍ വെച്ചും പീഡനത്തിനിരയായി. കൂടാതെ ചോറ്റാനിക്കരയിലെ ലോഡ്ജില്‍ വെച്ചും പ്രതി പീഡിപ്പിച്ചിരുന്നതായി പെണ്‍കുട്ടി പൊലീസിന് മൊഴി നല്‍കി. വര്‍ഷങ്ങളായി വീട്ടിലെ മുറിയില്‍ അടച്ചിട്ട നിലയില്‍ കഴിയുകയായിരുന്ന പെണ്‍കുട്ടിയുടെ മാനസിക നില താളംതെറ്റിയ അവസ്ഥയിലായിരുന്നു.

പൊലീസ് പല തവണ കൗണ്‍സിലിങ് നടത്തിയശേഷം ഷെല്‍ട്ടര്‍ ഹോമിലേക്ക് മാറ്റുകയായിരുന്നു. മാനസിക നില മെച്ചപ്പെട്ടതിനെത്തുടര്‍ന്നാണ് പൊലീസ് പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയത്.

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments