Thursday, April 25, 2024
spot_imgspot_img
HomeCrime News'ചില വിവരങ്ങൾ ജയിലിൽ കഴിയുമ്പോൾ കിട്ടി', ജെസ്‌ന കേസിൽ പുതിയ ഹർജി; അന്വേഷണം അവസാനിപ്പിക്കരുതെന്ന ജെസ്‌നയുടെ...

‘ചില വിവരങ്ങൾ ജയിലിൽ കഴിയുമ്പോൾ കിട്ടി’, ജെസ്‌ന കേസിൽ പുതിയ ഹർജി; അന്വേഷണം അവസാനിപ്പിക്കരുതെന്ന ജെസ്‌നയുടെ പിതാവിന്റെ ഹര്‍ജിയില്‍ സിബിഐ കൂടുതല്‍ സമയം തേടി

തിരുവനന്തപുരം: ജെസ്ന തിരോധാന കേസിൽ പിതാവ് സമർപ്പിച്ച ഹർജിയിൽ മറുപടി സമർപ്പിക്കാൻ കൂടുതൽ സമയം വേണമെന്ന് സിബിഐ.jesna missing case petitions in trivandrum court

ഇനി ഏപ്രില്‍ അഞ്ചിന് കേസ് കോടതി പരിഗണിക്കും. ചൊവ്വാഴ്ചയാണ് തിരുവനന്തപുരം സി.ജെ.എം. കോടതി ജെസ്‌നയുടെ പിതാവിന്റെ ഹര്‍ജി പരിഗണിച്ചത്. തുടര്‍ന്ന് സി.ബി.ഐ.യോട് വിശദീകരണം ചോദിച്ചു. എന്നാല്‍, വിശദീകരണം നല്‍കാന്‍ കൂടുതല്‍ സമയം അനുവദിക്കണമെന്നായിരുന്നു സി.ബി.ഐ.യുടെ ആവശ്യം.

ജെസ്‌ന തിരോധാന കേസില്‍ സുപ്രധാനമായ ഒട്ടേറെകാര്യങ്ങള്‍ സി.ബി.ഐ. അന്വേഷിച്ചില്ലെന്ന് ആരോപിച്ചാണ് പിതാവ് ഹര്‍ജി ഫയല്‍ചെയ്തിരുന്നത്. ജെസ്‌നയുടെ സുഹൃത്തുമായി ബന്ധപ്പെട്ട് അന്വേഷണം കാര്യക്ഷമമായ നടന്നിട്ടില്ല കാണാതാകുന്നതിന് മുന്‍പ് ജെസ്‌ന എന്‍.എസ്.എസ്. ക്യാമ്പില്‍ പങ്കെടുത്തിരുന്നു. എന്നാല്‍, ഇതുസംബന്ധിച്ചും അന്വേഷമുണ്ടായില്ല. ജെസ്‌നയ്ക്ക് അമിത രക്തസ്രാവമുണ്ടായത് സംബന്ധിച്ചും വിശദമായ അന്വേഷണം നടന്നില്ലെന്നാണ് ഹര്‍ജിയില്‍ പറഞ്ഞിരുന്നത്.

ad

അതേസമയം, ജെസ്‌ന കേസുമായി ബന്ധപ്പെട്ട് മറ്റൊരു ഹര്‍ജികൂടി ചൊവ്വാഴ്ച കോടതിയിലെത്തിയിട്ടുണ്ട്. ജെസ്‌ന കേസില്‍ കക്ഷിചേര്‍ക്കണമെന്ന് ആവശ്യപ്പെട്ട് എറണാകുളം സ്വദേശിയാണ് തിരുവനന്തപുരം സി.ജെ.എം. കോടതിയില്‍ ഹര്‍ജി ഫയല്‍ചെയ്തത്.

‘കസ്റ്റഡിയില്‍ ഇരുന്ന് ഭരിക്കുന്നത് അധികാര ദുർവിനിയോഗം,ജയിലിൽ നിന്ന് ഉത്തരവിടുന്നത് തടയണം’; കെജ്‍രിവാളിനെതിരെ ദില്ലി ഹൈക്കോടതിയിൽ പൊതുതാത്പര്യ ഹർജി

തിരുവനന്തപുരം: ജെസ്ന തിരോധാന കേസിൽ പിതാവ് സമർപ്പിച്ച ഹർജിയിൽ മറുപടി സമർപ്പിക്കാൻ കൂടുതൽ സമയം വേണമെന്ന് സിബിഐ.

ഇനി ഏപ്രില്‍ അഞ്ചിന് കേസ് കോടതി പരിഗണിക്കും. ചൊവ്വാഴ്ചയാണ് തിരുവനന്തപുരം സി.ജെ.എം. കോടതി ജെസ്‌നയുടെ പിതാവിന്റെ ഹര്‍ജി പരിഗണിച്ചത്. തുടര്‍ന്ന് സി.ബി.ഐ.യോട് വിശദീകരണം ചോദിച്ചു. എന്നാല്‍, വിശദീകരണം നല്‍കാന്‍ കൂടുതല്‍ സമയം അനുവദിക്കണമെന്നായിരുന്നു സി.ബി.ഐ.യുടെ ആവശ്യം.

ജെസ്‌ന തിരോധാന കേസില്‍ സുപ്രധാനമായ ഒട്ടേറെകാര്യങ്ങള്‍ സി.ബി.ഐ. അന്വേഷിച്ചില്ലെന്ന് ആരോപിച്ചാണ് പിതാവ് ഹര്‍ജി ഫയല്‍ചെയ്തിരുന്നത്. ജെസ്‌നയുടെ സുഹൃത്തുമായി ബന്ധപ്പെട്ട് അന്വേഷണം കാര്യക്ഷമമായ നടന്നിട്ടില്ല കാണാതാകുന്നതിന് മുന്‍പ് ജെസ്‌ന എന്‍.എസ്.എസ്. ക്യാമ്പില്‍ പങ്കെടുത്തിരുന്നു. എന്നാല്‍, ഇതുസംബന്ധിച്ചും അന്വേഷമുണ്ടായില്ല. ജെസ്‌നയ്ക്ക് അമിത രക്തസ്രാവമുണ്ടായത് സംബന്ധിച്ചും വിശദമായ അന്വേഷണം നടന്നില്ലെന്നാണ് ഹര്‍ജിയില്‍ പറഞ്ഞിരുന്നത്.

അതേസമയം, ജെസ്‌ന കേസുമായി ബന്ധപ്പെട്ട് മറ്റൊരു ഹര്‍ജികൂടി ചൊവ്വാഴ്ച കോടതിയിലെത്തിയിട്ടുണ്ട്. ജെസ്‌ന കേസില്‍ കക്ഷിചേര്‍ക്കണമെന്ന് ആവശ്യപ്പെട്ട് എറണാകുളം സ്വദേശിയാണ് തിരുവനന്തപുരം സി.ജെ.എം. കോടതിയില്‍ ഹര്‍ജി ഫയല്‍ചെയ്തത്.

മറ്റൊരു കേസില്‍ ജയിലില്‍ കഴിയുന്നതിനിടെ ജെസ്‌നയുടെ തിരോധാനവുമായി ബന്ധപ്പെട്ട ചില വിവരങ്ങള്‍ ലഭിച്ചിട്ടുണ്ടെന്നും ഇക്കാര്യങ്ങള്‍ കോടതിയില്‍ പറയാനാകുമെന്നുമാണ് ഇയാൾ ഹര്‍ജിയില്‍ പറയുന്നത്. അതിനാല്‍ കേസില്‍ കക്ഷിചേര്‍ക്കണമെന്നും എറണാകുളം സ്വദേശി ആവശ്യപ്പെട്ടിട്ടുണ്ട്. ഈ ഹര്‍ജി പരിഗണിക്കുന്നതും കോടതി ഏപ്രില്‍ അഞ്ചിലേക്ക് മാറ്റിയിരിക്കുകയാണ്.

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments