Saturday, April 20, 2024
spot_imgspot_img
HomeCinemaCelebrity Newsഏഴു വയസ്സുകാരിയെ നിയമവിരുദ്ധമായി ദത്തെടുത്തു; റിയാലിറ്റി ഷോ താരം അറസ്റ്റിൽ

ഏഴു വയസ്സുകാരിയെ നിയമവിരുദ്ധമായി ദത്തെടുത്തു; റിയാലിറ്റി ഷോ താരം അറസ്റ്റിൽ

സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സറും കന്നഡ ബിഗ് ബോസ് മത്സരാര്‍ത്ഥിയുമായ സോനു ശ്രീനിവാസ് ഗൗഡ അറസ്റ്റില്‍. കോടതിയിൽ ഹാജരാക്കിയ ഇവരെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. illegal adoption reality show star arrested

വനിതാ ശിശുക്ഷേമസമിതി നൽകിയ പരാതിയിലാണ് നടപടി. പെണ്‍കുഞ്ഞിനെ ശരിയായ നടപടിക്രമങ്ങള്‍ പാലിക്കാതെ ദത്തെടുത്തു എന്നാരോപിച്ചാണ് അറസ്റ്റെന്ന് ചെയ്തതെന്ന് പൊലീസ് പറഞ്ഞു.

റായ്ച്ചൂർ സ്വദേശിയായ 7 വയസ്സുകാരിക്കൊപ്പമുള്ള ചിത്രങ്ങളും വിഡിയോകളും സോനു കഴിഞ്ഞ ദിവസം സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചിരുന്നു. എന്നാൽ ദത്തെടുക്കുന്ന വ്യക്തിയും കുട്ടിയും തമ്മിൽ 25 വയസ്സിന്റെ വ്യത്യാസം വേണമെന്ന ചട്ടവും പാലിച്ചിട്ടില്ലെന്ന് പരാതിയിൽ പറയുന്നു.

അതേസമയം കുട്ടിയുടെ നിർധന മാതാപിതാക്കളുടെ അനുമതിയോടെയാണ് ബെംഗളൂരു മാഗഡി റോഡിലെ അപ്പാർട്മെന്റിലേക്ക് കൊണ്ടുവന്നതെന്നും ദത്തെടുക്കൽ നടപടികൾ ആരംഭിച്ചതായും സോനു നൽകിയ വിശദീകരണത്തിൽ പറയുന്നു.

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments