Sunday, April 14, 2024
spot_imgspot_img
HomeNewsKerala Newsകോട്ടയത്ത് ചൂട് വർധിച്ചു

കോട്ടയത്ത് ചൂട് വർധിച്ചു

കോട്ടയം : ഇന്ന് കോട്ടയം നഗരത്തിലും പരിസരത്തും അതിശക്തമായ ചൂട് അനുഭവപ്പെട്ടു. വടവാത്തൂരിലെ ഒട്ടോമാറ്റിക് വെതർ സ്റ്റേഷനിൽ ഇന്ന് ഉയർന്ന താപനില 39.5°c വരെയെത്തി.heavy summer in kottayam

ഉയർന്ന തപനില ദീർഘനേരം നീണ്ടുനിന്നതാണ് ഇന്നത്തെ പ്രത്യേകത. ഇന്ന് ഉച്ചയ്ക്കു ശേഷം 12.45, 1.00, 1.15, 2.00 എന്നീ സമയങ്ങളിൽ ഉയർന്ന താപനിലയായ 39.5°c രേഖപ്പെടുത്തി.

ജില്ലയിലെ മറ്റ് ഓട്ടോമാറ്റിക് വെതർ സ്റ്റേഷനുകളിലെല്ലാം പതിവിൽ നിന്നും വ്യത്യസ്ഥമായി ഉയർന്ന താപനില രേഖപ്പെടുത്തി. കുമരകം : 37.6°c, പൂഞ്ഞാർ : 38.6°c.

ഇന്നു വൈകുന്നേരത്തോടെ കോട്ടയം നഗരത്തിലും ജില്ലയിലെ മറ്റു പ്രദേശങ്ങളിലും മഴക്കുള്ള സാധ്യത കാണുന്നതായി കാലാവസ്ഥാ വിദഗ്ധർ അഭിപ്രായപ്പെടുന്നു

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments