Monday, June 17, 2024
spot_imgspot_img
HomeNewsIndiaവിദ്വേഷ പ്രസംഗം,ഗാന്ധിജിയെ ലോകം അറിഞ്ഞില്ലെന്ന വിചിത്രവാദം,അധികാരക്കൊതിക്ക് ഒടുവില്‍ മൂന്നാം ഭരണ പ്രതീക്ഷയില്‍ വിവേകാനന്ദപ്പാറയിൽ ധ്യാനം; ആൾ...

വിദ്വേഷ പ്രസംഗം,ഗാന്ധിജിയെ ലോകം അറിഞ്ഞില്ലെന്ന വിചിത്രവാദം,അധികാരക്കൊതിക്ക് ഒടുവില്‍ മൂന്നാം ഭരണ പ്രതീക്ഷയില്‍ വിവേകാനന്ദപ്പാറയിൽ ധ്യാനം; ആൾ ദൈവമായി മാറുന്ന മോദിക്കെതിരെ ഉയരുന്നത് കനത്ത വിമര്‍ശനം

തിരുവനന്തപുരം: തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ വിദ്വേഷ പ്രസംഗം പതിവാക്കിയ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷ വിമർശനമാണ് പൊതുവേ ഉയരുന്നത്. വര്‍ഗീയ വിദ്വേഷം പ്രചാരണ വിഷയങ്ങളില്‍ പതിവാക്കിയ മോദി ഗാന്ധിജിയെയും ഇകഴ്ത്തിക്കാട്ടി എന്നതാണ് പുതിയ വിവാദം.Harsh criticism against Prime Minister Narendra Modi

ഗാന്ധി സിനിമ ഇറങ്ങിയതിന് ശേഷമാണ് ഗാന്ധിജിയെ ലോകം അറിഞ്ഞത് എന്ന മോദിയുടെ പരാമർശത്തിനെതിരെ ഇന്ത്യൻ ജനത മുഴുവൻ രൂക്ഷമായി പ്രതികരിച്ചിരുന്നു. സോഷ്യല്‍ മീഡിയയില്‍ നിവധി ട്രോളുകളും പ്രധാനമന്ത്രിക്കെതിരെ ഉണ്ടായിരുന്നു.

രാഹുൽ​ഗാന്ധിയടക്കം മുതിർന്ന കോൺ​ഗ്രസ് നേതാക്കൾ മോദിക്കെതിരെ രം​ഗത്തെത്തി. മഹാത്മാഗാന്ധിയെക്കുറിച്ചറിയാൻ അദ്ദേഹത്തെപ്പറ്റിയുള്ള സിനിമ കാണേണ്ടിവരുന്നത് ‘എന്റയർ പൊളിറ്റിക്കൽ സയൻസ്’ വിദ്യാർഥിക്കുമാത്രമായിരിക്കുമെന്ന് രാഹുൽ ഗാന്ധി പരിഹസിച്ചു.

മഹാത്മാഗാന്ധിയുടെ മഹത്തായ പാരമ്പര്യത്തെ പ്രധാനമന്ത്രി തകർക്കുകയാണെന്ന് കോൺഗ്രസ് നേതാവ് ജയറാം രമേഷ്‌ പറഞ്ഞു.മഹാത്മാഗാന്ധിയുടെ ദേശീയതയെ തിരിച്ചറിയാനാവില്ലെന്നത് ആർ.എസ്.എസ്. പ്രവർത്തകരുടെ മുഖമുദ്രയാണ്. അവരുടെ പ്രത്യയശാസ്ത്രം സൃഷ്ടിച്ച പരിസരമാണ് നാഥുറാം ഗോഡ്‌സെ ഗാന്ധിയെ വധിക്കുന്നതിലേക്ക് നയിച്ചതെന്നും അദ്ദേഹം പറഞ്ഞു.

കാലമെത്ര കഴിഞ്ഞാലും കൊലയാളികൾക്ക് കൂടെ കൂട്ടി കുടിയിരുത്താവുന്ന ഒന്നല്ല ഗാന്ധിയും അദ്ദേഹത്തിൻ്റെ മൂല്യങ്ങളെന്നും ഗാന്ധിയെ ഓർക്കാതിരിക്കുക എന്നതാണ് സംഘപരിവാറിന് അദ്ദേഹത്തിന് നൽകാൻ കഴിയുന്ന ഏറ്റവും വലിയ ആദരമെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ പ്രതികരിച്ചു.

മതഭ്രാന്ത് കത്തിപ്പടർന്ന നവ്ഖാലിയിൽ ഗാന്ധിജി ഉയർത്തിയ ആശയങ്ങൾ മോദി ഓർക്കുന്നുണ്ടാകില്ലെന്ന് പറഞ്ഞ സതീശൻ, അത് രാജ്യവും ലോകവും ഓർക്കുന്നുണ്ടെന്നും അങ്ങനെയാണ് മരണവും കടന്ന് ഗാന്ധിജി തലമുറകളിലൂടെ ജീവിക്കുന്നതെന്നും കൂട്ടിച്ചേർത്തു.

അതേസമയം തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ വിദ്വേഷ പ്രസംഗം പതിവാക്കിയ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷ വിമർശനവുമായി മുൻ പ്രധാനമന്ത്രി ഡോ.മൻമോഹൻ സിങ് പോലും രംഗത്തെത്തി. 

പൊതുപ്രസംഗത്തിന്റെ അന്തസ്സ് കളഞ്ഞ ആദ്യ പ്രധാനമന്ത്രിയാണ് നരേന്ദ്ര മോദിയെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ഒരു പ്രധാനമന്ത്രിയും ഇത്രയും വിദ്വേഷജനകവും പാര്‍ലമെന്‍ററി വിരുദ്ധവുമായ പരാർമ‍ർശങ്ങള്‍ നടത്തിയിട്ടില്ല.തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ വിഭാഗീയത നിറഞ്ഞ തീവ്ര  വിദ്വേഷ പ്രസംഗം നടത്തി.

വിദ്വേഷ പ്രസംഗങ്ങളുടെ ഏറ്റവും നികൃഷ്ടമായ രൂപത്തിലാണ് പ്രധാനമന്ത്രി മോദി മുഴുകിയിരിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ രാജ്യത്തിന്റെ സ്വത്ത് മുസ്‌ലിംകള്‍ക്ക് വീതിച്ചു നല്‍കും. നുഴഞ്ഞുകയറ്റക്കാര്‍ക്കും കൂടുതല്‍ കുട്ടികള്‍ ഉള്ളവര്‍ക്കും നിങ്ങളുടെ സ്വത്ത് നല്‍കുന്നത് അംഗീകരിക്കാനാകുമോ എന്നതടക്കമുള്ള വിദ്വേഷ പ്രസംഗങ്ങള്‍ വലിയ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു.

വിദ്വേഷ പ്രസംഗങ്ങള്‍ക്കൊടുവില്‍ തെരഞ്ഞെടുപ്പ് പ്രചരണത്തിന്‍റെ തിരക്കൊഴിഞ്ഞ‌ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് വൈകിട്ടോടെ കന്യാകുമാരിയിലെ വിവേകാനന്ദപ്പാറയിൽ ധ്യാനം ഇരിക്കാൻ എത്തിയിരിക്കുകയാണെന്നതാണ് മറ്റൊരു വിമര്‍ശനം.

ലോക്സഭ തെരഞ്ഞെടുപ്പിന്‍റെ അവസാനഘട്ട വോട്ടെടുപ്പ് നടക്കാനിരിക്കെ മോദി ധ്യാനമിരിക്കുന്നത് പെരുമാറ്റച്ചട്ടലംഘനമാണെന്ന് ചൂണ്ടികാട്ടി കോണ്‍ഗ്രസും തൃണമൂല്‍ കോണ്‍ഗ്രസും പരാതി നല്‍കിയിരുന്നു. ധ്യാനം വിലക്കണമെന്നാവശ്യപ്പെട്ടായിരുന്നു പരാതി. എന്നാല്‍, ഈ ആവശ്യം തെരഞ്ഞെടുപ്പ് കമ്മീഷൻ തള്ളി.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കന്യാകുമാരി ധ്യാനത്തിന്റെ ദൃശ്യങ്ങൾ സംപ്രേഷണം ചെയുന്നത് വിലക്കണമെന്നാവശ്യപ്പെട്ട് സിപിഎമ്മും രംഗത്തെത്തിയിരുന്നു.

കന്യാകുമാരിയില് ധ്യാനത്തിനെത്തുന്ന പ്രധാനമന്ത്രിയെ പരിഹസിച്ച്‌ ബംഗാള് മുഖ്യമന്ത്രി മമത ബാനര്ജി. ആര്ക്കും ധ്യാനത്തിന് പോകാം, ധ്യാനിക്കുമ്ബോള് ആരെങ്കിലും ക്യാമറയും കൊണ്ടുപോകുമോ എന്ന് മമത ബാനര്ജി ചോദിച്ചു.തന്നെ ദൈവം അയച്ചതാണെന്ന മോദിയുടെ പരാമര്ശത്തെയും മമത പരിഹസിച്ചു. 

‘ധ്യാനത്തിന്റെ പേരില് എ.സി റൂമിലിരിക്കാന് പോവുകയാണ് മോദി. അയാള് ദൈവമാണെങ്കില് പിന്നെ എന്തിന് ധ്യാനിക്കാന് പോകണം. മറ്റുള്ളവര് അയാളെയല്ലേ ധ്യാനിക്കുക. വിഷയത്തില് മറ്റ് പാര്ട്ടികള് മൗനം പാലിക്കുകയാണ്. മോദിയുടെ കന്യാകുമാരി ധ്യാനം ടെലിവിഷനില് സംപ്രേക്ഷണം ചെയ്താല് മാതൃക പെരുമാറ്റച്ചട്ട ലംഘനം ചൂണ്ടിക്കാട്ടി തെരഞ്ഞെടുപ്പ് കമ്മീഷനില് പരാതി നല്കുമെന്നും മമത പറഞ്ഞു. 

ഇന്ന് മുതല്‍ ഒന്നാം തീയതി ഉച്ചവരെ വിവേകാനന്ദപ്പാറയില്‍ ധ്യാനമിരിക്കാനാണ് പ്രധാനമന്ത്രി കന്യാകുമാരിയിലെത്തിയത്. മോദിയുടെ സന്ദർശനത്തോടനുബന്ധിച്ച്‌ കനത്ത സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ അവസാനഘട്ട വോട്ടെടുപ്പിന്റെ പ്രചാരണം തീരുന്ന ദിവസമാണിന്ന്.

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments