Saturday, April 20, 2024
spot_imgspot_img
HomeNewsതോക്കുപയോഗിച്ച് തന്നെ ഉപദ്രവിച്ചു, ലൈംഗീകമായി പീഡിപ്പിച്ചു ; ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ...

തോക്കുപയോഗിച്ച് തന്നെ ഉപദ്രവിച്ചു, ലൈംഗീകമായി പീഡിപ്പിച്ചു ; ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരി

ഹമാസ് ഭീകരര്‍ തട്ടിക്കൊണ്ടു പോയി ബന്ദിയാക്കിയവര്‍ അനുഭവിച്ചത് കൊടും ക്രൂരതകളാണെന്ന് ബന്ദിയാക്കപ്പെട്ട യുവതി.hamas news

തന്നെ’ഹമാസ് ബന്ദിയാക്കിയ സമയം തന്റെ ജീവിതത്തിലെ ഞെട്ടിക്കുന്ന ക്രൂരതകള്‍ക്കിരയായ സമയമെന്ന് തുറന്നുപറയുകയാണ് അമിറ്റ് സൂസന്ന . മുഹമ്മദ് എന്ന കാവല്‍ക്കാരന്‍ തോക്കിന്‍ മുനയില്‍ നിർത്തി പീഡിപ്പിച്ചു. ലൈംഗീക പീഡനത്തിനുമാത്രമല്ല ശാരീരികമായി മര്‍ദ്ദിച്ചെന്നും അമിറ്റ് സൂസന്ന ന്യൂയോര്‍ക്ക് ടൈംസില്‍ വെളിപ്പെടുത്തി.

നീണ്ട 55 ദിവസങ്ങളായിരുന്നു ഇവര്‍ ഗാസയില്‍ തടവിലുണ്ടായിരുന്നത്. ഇസ്രയേലി അഭിഭാഷകയായ ഇവരെ നവംബറിലെ വെടിനിര്‍ത്തലിന്റെ ഭാഗമായി 21 മാരിയായ മിയ ഷെമ്മിനോപ്പമാണ് മോചിപ്പിച്ചത്.

ഇവരുടെ ആരോപണങ്ങളോട് ശരിവയ്ക്കുന്നതാണ് പരിശോധനാ ഫലങ്ങളും. എന്നാല്‍, സൂസന്നയുടെ ആരോപണം വിശ്വസിക്കാന്‍ തന്നെ പ്രയാസമാണ് എന്നാണ് ന്യുയോര്‍ക്ക് ടൈംസിനോട് ഹമാസിന്റെ പ്രതിനിധി പ്രതികരിച്ചത്. തങ്ങളെ സംബന്ധിച്ച് മനുഷ്യ ശരീരം, പ്രത്യേകിച്ചും സ്ത്രീകളുടെത് പരിപാവനമായ ഒന്നാണെന്നും ഹമാസിന്റെ വക്താവിന്റെ വിശദീകരണം.

ഹമാസ് ക്രൂരത കാട്ടിയെന്ന് തന്നെയാണ് ഐക്യരാഷ്ട്ര സഭ പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നത്.

ചില ബന്ധികള്‍ ലൈംഗിക പീഡനം അനുഭവിച്ചതായി വ്യക്തവും, ബോധ്യപ്പെടുന്നതുമായ തെളിവുകള്‍ ഉണ്ടെന്ന് ഈ മാസം ഐക്യരാഷ്ട്ര സഭ പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു. മാത്രമല്ല, ഹമാസ് റേയ്ഡിന്റെ സമയത്തും ചിലര്‍ പീഡിപ്പിക്കപ്പെട്ടതായി വിശ്വസിക്കാന്‍ തക്കതായ കാരണങ്ങള്‍ ഉണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

സൂസന്നയെ ഒക്ടോബര്‍ 7ലെ ആക്രമണ സമയത്ത് സ്വന്തം വീട്ടില്‍ നിന്നായിരുന്നു പിടിച്ചുകൊണ്ടു പോയത്. അതി കഠിനമായി മര്‍ദ്ധിച്ചതിന് ശേഷം തോക്കുധാരികളായ ഏഴുപേര്‍ അടങ്ങുന്ന സംഘം ഇവരെ ഗാസയിലേക്ക് ബലമായി കൊണ്ടു പോവുകയായിരുന്നു. തടവിലായിരുന്നപ്പോള്‍ തന്നെ കുട്ടികള്‍ക്കായുള്ള കിടക്കയില്‍ കിടത്തുകയും ഇടത് കാല്‍ കട്ടിലിനോട് ചേര്‍ത്ത് ബന്ധിക്കുകയും ചെയ്തു എന്ന് സൂസന്ന പറയുന്നു.

കൂടാതെ തന്നെ പിടികൂടി ഏതാനും ദിവസങ്ങള്‍ക്ക് ശേഷം മുഹമ്മദ് എന്ന് പരിചയപ്പെടുത്തിയ ഗാര്‍ഡ് തന്റെ ലൈംഗിക ജീവിതത്തെ കുറിച്ചും ആര്‍ത്തവ ചക്രത്തെ കുറിച്ചുമൊക്കെ തന്നോട് ചോദിക്കാന്‍ തുടങ്ങിയതായി അവര്‍ പറഞ്ഞു.

ഒക്ടോബര്‍ 24 ഓടുകൂടിയാണ് മുഹമ്മദ് പീഡിപ്പിക്കാന്‍ ആരംഭിക്കുന്നതെന്ന് അവര്‍ ന്യുയോര്‍ക്ക് ടൈംസിനോട് പറഞ്ഞു. ബന്ധന വിമുക്തയാക്കി തന്നെ കുളിമുറിയില്‍ കൊണ്ടുപോയ മുഹമ്മദ് തന്നോട് കുളിക്കാന്‍ ആവശ്യപ്പെട്ടു എന്ന് സൂസന്ന പറയുന്നു.

കുളിച്ചുകൊണ്ടിരിക്കുന്നതിനിടയില്‍, ”അകിറ്റ് പെട്ടെന്നാകട്ടെ” എന്ന് അയാള്‍ പറയുന്നത് കേട്ട് നോക്കിയപ്പോള്‍ അയാള്‍, കൈയ്യില്‍ ഒരു തോക്കുമായി താന്‍ കുളിക്കുന്നത് നോക്കി നില്‍ക്കുകയായിരുന്നു കണ്ടതെന്നും അവര്‍ പറയുന്നു. ബാത്ത് ടവല്‍ കൊണ്ട് നഗ്‌നത മറയ്ക്കാന്‍ ശ്രമിച്ചെങ്കിലും അയാള്‍ തന്റെ അടുത്തുവന്ന് ക്രൂരമായി മര്‍ദ്ദിച്ചു എന്നും അവര്‍ പറയുന്നു. പിന്നീട് മുഖത്തിനു നേരെ തോക്ക് ചൂണ്ടി തന്നെ അയാള്‍ കിടപ്പു മുറിയിലേക്ക് കൊണ്ടു പോയി എന്നും സൂസന്ന ന്യുയോര്‍ക്ക് ടൈംസിനോട് പറഞ്ഞു.

മോചിതയായതിനു ശേഷം 24 മണിക്കൂറിനുള്ളില്‍ തന്നെ, ലൈംഗികമായി പീഡിപ്പിക്കപ്പെട്ട വിവരം രണ്ട് ഡോക്ടര്‍മാരോടും ഒരു സാമൂഹ്യ പ്രവര്‍ത്തകയോടും സൂസന്ന പരഞ്ഞിരുന്നതായി ന്യുയോര്‍ക്ക് ടൈംസിനോട് സൂസന്ന പറഞ്ഞത്.

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments