Saturday, April 20, 2024
spot_imgspot_img
HomeNewsKerala Newsഏറെ നാളെത്തെ പ്രണയത്തിനൊടുവിൽ വിവാഹം; പഠിക്കാൻ ഭർത്ത്യ വീട്ടുകാർ വിസമ്മതിച്ചു; ഗര്‍ഭച്ഛിദ്രത്തെ എതിര്‍ത്തു; മനോവിഷമം ആത്മഹത്യയിലേക്ക്...

ഏറെ നാളെത്തെ പ്രണയത്തിനൊടുവിൽ വിവാഹം; പഠിക്കാൻ ഭർത്ത്യ വീട്ടുകാർ വിസമ്മതിച്ചു; ഗര്‍ഭച്ഛിദ്രത്തെ എതിര്‍ത്തു; മനോവിഷമം ആത്മഹത്യയിലേക്ക് നയിച്ചതെന്ന് പോലീസ്

വർക്കല: വർക്കലയിൽ രണ്ട് മാസം ഗർഭിണിയായ 19 വയസ്സുകാരിയുടെ മരണം മനോവിഷമം കൊണ്ടെന്ന് പോലീസ്. ഒറ്റൂർ മൂങ്ങോട് സ്വദേശി ലക്ഷ്മി (19) ഇന്നലെ വാടകവീട്ടില്‍ തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു. ഏറെ നാളെത്തെ പ്രണയത്തിനൊടുവിൽ ഓട്ടോ ഡ്രൈവർ ആയിരുന്ന കിരണുമായി വിവാഹം കഴിക്കുകയായിരുന്നു.

11 മാസം മുമ്പായിരുന്നു ഇവരുടെ വിവാഹം. ലക്ഷ്മിയുടെ വീട്ടുകാർക്ക് താൽപ്പര്യം ഇല്ലാത്തെ വിവാഹം ആയിരുന്നു,കല്യാണത്തിന് ശേഷം ലക്ഷ്മിക്ക് വീട്ടുകാരുമായി യാതൊരുവിധ ബന്ധവും ഉണ്ടായിരുന്നില്ല.അവസാനം വർഷ ബിരുദ വിദ്യാർഥിനി ആയിരുന്ന ലക്ഷ്മി ഗർഭിണി ആവുകയും തുടർന്ന് ഗർഭിണിയായതോടെ പഠിക്കാൻ പോകുന്നതില്‍ നിന്ന് കിരണ്‍ വിലക്കിയിരുന്നു. പഠനം മുന്നോട്ട് കൊണ്ടു പോകുന്നതിന് ഗർഭച്ഛിദ്രം നടത്തണമെന്ന ലക്ഷ്മിയുടെ ആവശ്യവും ഭർതൃവീട്ടുകാർ വിസമ്മതിച്ചു. ഇതിൻ്റെ മനോവിഷമത്തിലാണ് ലക്ഷ്മിയെ ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് പൊലീസിന്റെ നിഗമനം.

ലക്ഷ്മിയുടെ മൃതദേഹം പോസ്റ്റുമോർട്ടത്തിന് ശേഷം സ്വന്തം വീട്ടില്‍ എത്തിച്ച്‌ സംസ്‌കരിച്ചു.

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല.. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക.. Toll free helpline number: 1056, മറ്റ് ഹെല്‍പ് ലൈൻ നമ്ബറുകള്‍: പ്രതീക്ഷ (കൊച്ചി ) -048-42448830, മൈത്രി ( കൊച്ചി )- 0484-2540530, ആശ്ര (മുംബൈ )-022-27546669, സ്നേഹ (ചെന്നൈ ) -044-24640050, സുമൈത്രി -(ഡല്‍ഹി )- 011-23389090, കൂജ് (ഗോവ )- 0832- 2252525, റോഷ്നി (ഹൈദരാബാദ്) -040-66202000)

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments