Saturday, April 20, 2024
spot_imgspot_img
HomeNewsസൗജന്യ ശിശു സംരക്ഷണം നടപ്പിലാക്കി യുകെ സർക്കാർ; മാതാപിതാക്കൾ ജോലിക്ക് പോകുന്ന യു കെ മലയാളികൾക്ക്...

സൗജന്യ ശിശു സംരക്ഷണം നടപ്പിലാക്കി യുകെ സർക്കാർ; മാതാപിതാക്കൾ ജോലിക്ക് പോകുന്ന യു കെ മലയാളികൾക്ക് ഇത് പ്രയോജനം ചെയ്യും

ലണ്ടൻ; യുകെയിൽ രണ്ട് വയസ്സ് വരെയുള്ള കുട്ടികൾക്ക് ആഴ്ചയിൽ 15 മണിക്കൂർ സൗജന്യ ശിശു സംരക്ഷണം ലഭിക്കും. നിരവധി യുകെ മലയാളി മാതാപിതാക്കകൾക്ക് ഈ സംവിധാനം ഉപയോഗപ്രദമാകുമെന്നാണ് സർക്കാർ പ്രതീക്ഷിക്കുന്നത്. ഈ സംവിധാനം ഏർപ്പെടുത്തുന്നതിലൂടെ കൂടുതൽ രക്ഷിതാക്കളെ ജോലിയിലേക്ക് തിരികെ കൊണ്ടുവരാൻ സഹായിക്കുമെന്ന് സർക്കാർ പ്രതീക്ഷിക്കുന്നു.

സൗജന്യ ശിശു സംരക്ഷണത്തിനുള്ള അപേക്ഷാ കാലയളവ് മാർച്ച് 31 ന് അവസാനിച്ചു. ഇതിന് അപേക്ഷിക്കാൻ സാധിക്കാത്തവർ സെപ്റ്റംബർ വരെ കാത്തിരിക്കണം. 2025 അവസാനത്തോടെ 5 വയസ്സിന് താഴെയുള്ള എല്ലാ കുട്ടികൾക്കും ഈ പദ്ധതി ലഭ്യമാക്കാൻ സർക്കാർ തീരുമാനിച്ചു.എന്നാൽ, പദ്ധതി നടപ്പാക്കിയെങ്കിലും സർക്കാർ കൃത്യമായി പദ്ധതിയുടെ പ്ലാൻ തയാറാക്കിയില്ലെന്നാണു വിമർശനം.

2024 സെപ്റ്റംബർ മുതൽ, 9 മാസം പ്രായമുള്ള കുട്ടികൾക്ക് 15 മണിക്കൂർ സൗജന്യ ശിശു സംരക്ഷണം ലഭിക്കും. 3 മുതൽ 4 വരെ പ്രായമുള്ള കുട്ടികൾക്ക് നിലവിൽ 30 മണിക്കൂർ സൗജന്യ ശിശു സംരക്ഷണം ലഭിക്കുന്നു. ഈ ആനുകൂല്യങ്ങൾ ലഭിക്കുന്നതിന്, മാതാപിതാക്കൾ പ്രതിവർഷം കുറഞ്ഞത് £8,670 സമ്പാദിക്കണം. അതുപോലെ, മാതാപിതാക്കളുടെ വാർഷിക ശമ്പളം 100,000 പൗണ്ടിൽ കുറവായിരിക്കണം.

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments