Thursday, April 25, 2024
spot_imgspot_img
HomeNewsKerala Newsസ്വര്‍ണ ചേന വേണോ… എന്നാൽ ഇങ്ങനെ ചെയ്യണം; രേഷ്മയുടെ ഐഡിയ കേട്ട് ഞെട്ടി നാട്ടുകാർ :...

സ്വര്‍ണ ചേന വേണോ… എന്നാൽ ഇങ്ങനെ ചെയ്യണം; രേഷ്മയുടെ ഐഡിയ കേട്ട് ഞെട്ടി നാട്ടുകാർ : ഒടുവിൽ പിടിവീണു

കൊല്ലം: സ്വർണ്ണ ചേന വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയ യുവതി പിടിയിൽ. കൊല്ലം തേവലക്കര കരീച്ചികിഴക്കതിൽ രമേശൻ മകൾ രേഷ്മ(25) ആണ് പോലീസ് പിടിയിൽ ആയത്.fraud woman arrested for offering gold elephant foot yam

രേഷ്മ കബളിപ്പിച്ച്‌ തട്ടിപ്പ് നടത്തിയത് തൊടിയൂർ സ്വദേശിയായ അമ്ബിളിയെയും ഇവരുടെ ബന്ധുക്കളായ ഗീത, രോഹിണി എന്നിവരെയുമാണ് .

സ്വർണ ചേന ലഭിക്കണമെങ്കിൽ താലിപൂജ നടത്തണമെന്നും ഇതിനായി 32 ലക്ഷം രൂപയും 60.5 പവൻ സ്വർണവുമാണ് യുവതി തട്ടിയെടുത്തു. 2023 ഫെബ്രുവരി മുതല്‍ പല തവണകളായി ആണ് താലിപൂജയ്‌ക്കെന്ന വ്യാജേന പണവും സ്വർണവും കൈക്കലാക്കിയത്. ഒരു വർഷം കഴിഞ്ഞിട്ടും സ്വർണ ചേന ലഭിക്കാതെ വന്നതോടെയാണ് തട്ടിപ്പാണെന്ന് മനസിലായത്.

തുടർന്ന് അമ്ബിളി കരുനാഗപ്പളളി പൊലീസ് സ്‌റ്റേഷനില്‍ പരാതി നല്കുകയായിരുന്നു. കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തിയ പൊലീസ് ഒളിവിലായിരുന്ന പ്രതിയെ അറസ്റ്റ് ചെയ്തു.

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments