Wednesday, April 17, 2024
spot_imgspot_img
HomeNewsKerala Newsപ്രചാരണത്തിനിടെ കോട്ടയത്തെ യു.ഡി.എഫ്. സ്ഥാനാർഥി ഫ്രാൻസിസ് ജോർജ് വീണ് പരിക്കേറ്റു

പ്രചാരണത്തിനിടെ കോട്ടയത്തെ യു.ഡി.എഫ്. സ്ഥാനാർഥി ഫ്രാൻസിസ് ജോർജ് വീണ് പരിക്കേറ്റു

കോട്ടയം: പ്രചാരണത്തിനിടെ കോട്ടയത്തെ യു.ഡി.എഫ്. സ്ഥാനാർഥി ഫ്രാൻസിസ് ജോർജിന് വീണ് പരിക്കേറ്റു. നാമനിർദേശപത്രിക സമർപ്പിച്ചതിന് പിന്നാലെ ഗാന്ധി സ്‌ക്വയറിൽ ഗാന്ധി പ്രതിമയിൽ പുഷ്പഹാരമണിയിക്കാൻ ശ്രമിക്കുന്നതിനിടെ താത്കാലിക ഗോവണി മറിയുകയായിരുന്നു. Francis George fell and was injured

കൂടെ ഉണ്ടായിരുന്ന മോൻസ് ജോസഫ് എം.എൽ.എ. തിരവഞ്ചൂർ രാധാകൃഷ്ണൻ, നാട്ടകം സുരേഷ് എന്നിവർക്കും നിസാര പരിക്കേറ്റു.

നാമനിർദേശ പത്രിക സമർപ്പിച്ച ശേഷം പ്രവർത്തകർക്കൊപ്പം എത്തിയതായിരുന്നു ഫ്രാൻസിസ് ജോർജ്. താത്കാലിക ഗോവണി വെച്ച് ഗാന്ധിപ്രതിമയിൽ പുഷ്പഹാരമണിയിക്കാനുള്ള ഒരുക്കങ്ങൾ ചെയ്തിരുന്നു. തുടർന്ന് ഹാരമണിയിക്കാനായി കയറിയപ്പോൾ ആണ് ഗോവണി മറിഞ്ഞത്. നാലുപേരുടേയും കാലിനാണ് പരിക്കേറ്റത്.

അതേസമയം വീണശേഷം പ്രവർത്തകർ ഫ്രാൻസിസ് ജോർജിനെ എടുത്തുയർത്തി ഗാന്ധി പ്രതിമയിൽ ഹാരമണിയിച്ചു. ശേഷം നേതാക്കൾ ജില്ലാ ആശുപത്രിയിൽ ചികിത്സ തേടി.

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments