Saturday, April 20, 2024
spot_imgspot_img
HomeNewsKerala Newsകോട്ടയം മെഡിക്കല്‍ കോളേജിന് മുന്നിലെ ഷോപ്പിംഗ് കോംപ്ലക്സില്‍ വൻ തീപിടിത്തം, ഒരു കട പൂര്‍ണമായി കത്തിനശിച്ചു

കോട്ടയം മെഡിക്കല്‍ കോളേജിന് മുന്നിലെ ഷോപ്പിംഗ് കോംപ്ലക്സില്‍ വൻ തീപിടിത്തം, ഒരു കട പൂര്‍ണമായി കത്തിനശിച്ചു

കോട്ടയം: കോട്ടയം മെഡിക്കല്‍ കോളജിന് സമീപത്തെ ഷോപ്പിങ് കോംപ്ലക്സില്‍ വൻ തീപിടിത്തം. ഷോപ്പിങ് കോംപ്ലക്സിലെ ഒരു ചെരുപ്പ്, സ്റ്റേഷനറി സാധനങ്ങള്‍ വില്‍ക്കുന്ന കട പൂര്‍ണമായും കത്തി നശിച്ചു.fire in kottayam

മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തിനൊടുവിൽ ഫയർഫോഴ്സ് തീ അണച്ചു.

ഷോപ്പിങ് കോംപ്ലക്സിലെ മൂന്നു കടകളിലാണ് തീ പിടിത്തമുണ്ടായത്. തീപിടിത്തത്തില്‍ രണ്ട് കടകള്‍ ഭാഗികമായും കത്തിനശിച്ചിട്ടുണ്ട്. വിവരം അറിഞ്ഞ ഉടൻ തന്നെ ഫയര്‍ഫോഴ്സെത്തി തീ അണയ്ക്കാനുള്ള ശ്രമം ആരംഭിച്ചെങ്കിലും തീ വലിയ രീതിയില്‍ പടരുകയായിരുന്നു.

കോട്ടയം മെഡിക്കല്‍ കോളജ് ബസ് സ്റ്റാൻഡിന് സമീപത്തെ യുണൈറ്റഡ് ബില്‍ഡിങ്സ് എന്ന 20 ലേറെ കടകളുള്ള ഒരു ഷോപ്പിംഗ് കോംപ്ലക്സിലാണ് രാവിലെ തീപിടിത്തം ഉണ്ടായത്. ഏറ്റവും താഴത്തെ നിലയിലെ കടകളിലാണ് തീപിടിത്തമുണ്ടായത്. അതേസമയം ഷോർട്ട് സർക്യൂട്ടാണ് തിപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments