Saturday, April 20, 2024
spot_imgspot_img
HomeCrime Newsകുഞ്ഞിന്റെ ദേഹത്ത് നിരവധി മുറിവുകള്‍; രഹസ്യഭാഗങ്ങളില്‍ വരെ മുറിവുകളേറ്റു, സിഗരറ്റുകൊണ്ട് പൊള്ളിച്ചു; കാളികാവിലെ ആ വീട്ടില്‍...

കുഞ്ഞിന്റെ ദേഹത്ത് നിരവധി മുറിവുകള്‍; രഹസ്യഭാഗങ്ങളില്‍ വരെ മുറിവുകളേറ്റു, സിഗരറ്റുകൊണ്ട് പൊള്ളിച്ചു; കാളികാവിലെ ആ വീട്ടില്‍ നടന്നത് സമാനതകളില്ലാത്ത പീഡനം; പിതാവ് ഫായിസിനെതിരെ കൊലക്കുറ്റം ചുമത്തി

മലപ്പുറം: കാളികാവ് ഉദിരംപൊയിലില്‍ രണ്ടര വയസ്സുകാരിയുടെ മരണത്തില്‍ പിതാവ് മുഹമ്മദ് ഫായിസിനെതിരെ പൊലീസ് കൊലക്കുറ്റം ചുമത്തി.Fathima Nasrin death: More details from postmortem report

ഫായിസിന്റെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി. ജുവനൈല്‍ ജസ്റ്റിസ് ആക്‌ട് പ്രകാരമുള്ള കുറ്റവും ഫായിസിന് മേല്‍ ചുമത്തിയിട്ടുണ്ട്.

കുട്ടിയുടെ മരണം ക്രൂരമര്‍ദ്ദനം ഏറ്റിട്ടാണെന്ന് പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമായിരുന്നു.

മർദ്ദനത്തില്‍ ബോധം പോയ കുഞ്ഞിനെ എ­റി­ഞ്ഞ് പ­രി­ക്കേല്‍­പ്പിച്ചു. മർദ്ദനമേറ്റപ്പോള്‍ കുഞ്ഞിന്റെ തലയിലുണ്ടായ രക്തസ്രാവമാണ് മരണകാര­ണ­മെ­ന്നാ­ണ് റി­പ്പോർട്ട്. കുഞ്ഞിന്റെ ശരീരത്തില്‍ പഴയതും പുതിയതുമായ നിരവധി മുറിവുകള്‍ ഉണ്ട്.

‘ജില്ലാ നേതൃയോഗത്തില്‍ കയ്യാങ്കളി ഉണ്ടായിട്ടില്ല, വാര്‍ത്ത മാധ്യമസൃഷ്‌ടി; ആരോപണം നിഷേധിച്ച്‌ പത്തനംതിട്ട സിപിഎം ജില്ലാ കമ്മിറ്റി

ഫായിസിന്റെ ഉപദ്രവം സഹിക്കാൻ കഴിയാതെ വന്നതോടെ ഭാര്യ ഷഹാനത്തും മക്കളും സ്വന്തം വീട്ടിലാണ് ഏറെ നാളായി കഴിഞ്ഞിരുന്നത്. ഇതിനിടയില്‍ ഇവരെ ഫായിസ് നിർബന്ധിച്ച്‌ സ്വന്തം വീട്ടിലേക്ക് കൊണ്ടു പോവുകയായിരുന്നു.

നേരത്തേയും ഫായിസിനെതിരെ ഷഹനത്ത് പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഇത് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു മർദ്ദനം മുഴുവനും. അമ്മയെ ഭീഷണിപ്പെടുത്താൻ വേണ്ടിയായിരുന്നു കുട്ടിയോട് ക്രൂരത ഇയാൾ കാട്ടിയത്. ലഹരിയിലായിരുന്നു ഇയാള്‍ ഇതെല്ലാം ചെയ്തതെന്നും സൂചനകളുണ്ട്.

തനിക്ക് നീതി കിട്ടി എന്ന് തെറ്റിദ്ധരിച്ചു, തെരഞ്ഞെടുപ്പ് വന്നപ്പോൾ മുഖ്യമന്ത്രിക്ക് തൻ്റെ വാ മൂടിക്കെട്ടണമെന്നായിരുന്നു; പ്രതിപക്ഷ നേതാവ് സഹായിക്കു മെന്നുറപ്പുണ്ടെന്ന് സിദ്ധാർത്ഥൻ്റെ പിതാവ്

തൊണ്ടയില്‍ ഭക്ഷണം കുടുങ്ങിയെന്ന് പറഞ്ഞാണ് അബോധാവസ്ഥയിലുള്ള രണ്ടര വയസുകാരി ഫാത്തിമ നസ്രിനെ പിതാവ് ഫായിസ് വണ്ടൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചത്. കുട്ടി മരിച്ചെന്ന് മനസിലായതിനെ തുടര്‍ന്ന് ആശുപത്രി അധിക‍ൃതരാണ് വിവരം പൊലീസിനെ അറിയിച്ചത്.

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments