Saturday, April 20, 2024
spot_imgspot_img
HomeCrime Newsമലപ്പുറത്തെ രണ്ടര വയസ്സുകാരിയുടെ മരണത്തില്‍ ദുരൂഹത; പിതാവ് മര്‍ദ്ദിച്ചു കൊലപ്പെടുത്തിയതെന്ന് ബന്ധുക്കള്‍, കുട്ടിയുടെ പിതാവ് കസ്റ്റഡിയില്‍

മലപ്പുറത്തെ രണ്ടര വയസ്സുകാരിയുടെ മരണത്തില്‍ ദുരൂഹത; പിതാവ് മര്‍ദ്ദിച്ചു കൊലപ്പെടുത്തിയതെന്ന് ബന്ധുക്കള്‍, കുട്ടിയുടെ പിതാവ് കസ്റ്റഡിയില്‍

മലപ്പുറം: മലപ്പുറം കാളികാവ് ഉദിരംപൊയിലില്‍ രണ്ടര വയസ്സുകാരിയുടെ മരണത്തില്‍ പിതാവ് മുഹമ്മദ് ഫായിസിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.father killed his daughter

പിതാവ് കുട്ടിയെ മര്‍ദ്ദിച്ചു കൊലപ്പെടുത്തിയതാണെന്ന ബന്ധുക്കളുടെ പരാതിയെത്തുടര്‍ന്നാണ് നടപടി. ആരോപണങ്ങളുടെ പശ്ചാത്തലത്തില്‍ മുൻകരുതല്‍ എന്ന നിലയിലാണ് ഫായിസിനെ കസ്റ്റഡിയിലെടുത്തതെന്ന് കാളികാവ് പൊലീസ് സൂചിപ്പിച്ചു.

ഇന്ത്യ മുന്നണിയില്‍ ഒന്നിച്ച് നില്‍ക്കുന്ന രാഹുല്‍ ഗാന്ധിയും അനി രാജയും വയനാട്ടില്‍ ഏറ്റുമുട്ടുമ്പോള്‍,ശക്തമായ പോരാട്ടത്തിന് കളമൊരുക്കാന്‍ കെ സുരേന്ദ്രനും

ഇന്നലെയാണ് ഫായിസിന്റെ മകള്‍ നസ്റീന്‍ മരിച്ചത്. കുട്ടിയുടെ മരണത്തില്‍ ഫായിസിനെതിരെ, കുട്ടിയുടെ അമ്മയുടെ ബന്ധുക്കള്‍ ആരോപണവുമായി രംഗത്തു വന്നിരുന്നു. കുട്ടിയെ ഇയാള്‍ നിരന്തരം മര്‍ദ്ദിച്ചിരുന്നുവെന്നാണ് അമ്മൂമ്മ റംലത്ത് ആരോപിച്ചത്.

ഓശാന ഞായർ പ്രവൃത്തി ദിനമാക്കിയതിനെതിരെ പ്രതിഷേധം

മൃതദേഹം മഞ്ചേരി മെഡിക്കല്‍ കോളേജിലാണുള്ളത്. പോസ്റ്റ്മോർട്ടത്തിനു ശേഷമേ മരണകാരണം വ്യക്തമാകൂവെന്നും ബന്ധുക്കളുടെ പരാതി ഉള്‍പ്പെടെ അന്വേഷിക്കുമെന്നും പോലീസ് അറിയിച്ചു.

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments