Saturday, April 20, 2024
spot_imgspot_img
HomeNewsഇപിയുടെ ബിജെപി ബന്ധം വിവാദമായതോടെ വൈദേകം റിസോര്‍ട്ടിലെ ഓഹരികള്‍ ഒഴിവാകാന്‍ തീരുമാനം;നിരാമയയും വൈദേകം റിസോട്ടുമായുള്ള...

ഇപിയുടെ ബിജെപി ബന്ധം വിവാദമായതോടെ വൈദേകം റിസോര്‍ട്ടിലെ ഓഹരികള്‍ ഒഴിവാകാന്‍ തീരുമാനം;നിരാമയയും വൈദേകം റിസോട്ടുമായുള്ള ഇടപാടുകള്‍ വിശദീകരിക്കാതെ ഇപി, രാജീവ് ചന്ദ്രശേഖറിനോട് ഫോണില്‍ പോലും സംസാരിച്ചിട്ടില്ലെന്ന ഇപിയുടെ പ്രസ്താവന പൊളിയുമ്പോള്‍, ബി.ജെ.പി-സി.പി.എം ബന്ധത്തിന് ഇപിയെ ഉപയോഗിക്കുന്നെന്ന് സതീശന്‍

തിരുവനന്തപുരം: ലോകസഭാ തെരഞ്ഞെടുപ്പിന്റെ ഒരുക്കങ്ങള്‍ ആരംഭിച്ചതുമുതല്‍ വീണ്ടും ഇപി ജയരാജന്റെ ബിസിനസ് ബന്ധങ്ങള്‍ വിവാദമാവുകയാണ്.EP Jayarajan’s business connections are controversial

ഇപി ജയരാജനും കേന്ദ്ര മന്ത്രിയും തിരുവനന്തപുരത്ത് ബിജെപി സ്ഥാനര്‍ത്തിയായ രാജീവ് ചന്ദ്രശേഖറും തമ്മിലുളള ബിസിനസ് ബന്ധം പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ആവർത്തിച്ചതോടെയാണ് വീണ്ടും വിവാദം തലപൊക്കിയത്.

ഇപി ജയരാജൻ്റെ കുടുംബത്തിന് പങ്കാളിത്തമുള്ള വൈദേകം റിസോർട്ടും രാജീവ്‌ ചന്ദ്രശേഖരന്റെ കമ്പനിയായ നിരാമയയും തമ്മിലുളള ബന്ധം തെളിയിക്കുന്ന ചിത്രങ്ങൾ അടക്കം തന്റെ കയ്യിൽ തെളിവുകൾ ഉണ്ടെന്ന് വിഡി സതീശൻ പറഞ്ഞിരുന്നു.

ജയരാജന്റെ കുടുംബാഗങ്ങളും നിരാമയ റിസോർട്ടിന്റെ നടത്തിപ്പുകാരും ഒരുമിച്ച് നിൽക്കുന്ന ചിത്രം ഉൾപ്പെടെ ധാരാളം തെളിവുകൾ തൻ്റെ കയ്യിൽ ഉണ്ട്. കുടുംബത്തെ കൂടെ അത് ബാധിക്കും എന്നുള്ളത് കൊണ്ടാണ് ഇപ്പോൾ അത് പുറത്ത് വിടാത്തത് എന്നും വിഡി സതീശൻ വ്യക്തമാക്കിയിരുന്നു.

ബി.ജെ.പി.-സി.പി.എം. എന്ന് പറയുന്നതുപോലെയാണ് നിരാമയ-വൈദേകം റിസോര്‍ട്ട് എന്ന പേരുമാറ്റമെന്നും അദ്ദേഹം വിമര്‍ശിച്ചിരുന്നു

ബിജെപി സ്ഥാനാര്‍ത്ഥികള്‍ മികച്ചതാണെന്ന ഇ പി ജയരാജന്റെ പ്രസ്താവനയാണ് കൂടുതല്‍ വിവാദങ്ങള്‍ക്ക് വഴിവച്ചത്. പിണറായിയും മോദിയും തമ്മിലുള്ള അന്തർധാരയുടെ തെളിവായി ജയരാജന്റെ വാക്കുകള്‍ ഉയർത്തിക്കാട്ടുമ്ബോള്‍ കോണ്‍ഗ്രസ്-ബിജെപി കൂട്ടുകെട്ട് ആരോപിച്ച സിപിഎം അതേ വിഷയത്തില്‍ പ്രതിരോധത്തിലായി.

മുഖ്യമന്ത്രി പിണറായി വിജയൻ ഇ പി ജയരാജനെ ഉപയോഗിച്ചു കൊണ്ട് ബിജെപിക്ക് കേരളത്തിൽ ഇടം ഉണ്ടാക്കാൻ ശ്രമിക്കുന്നുവെന്നും വി ഡി സതീശൻ പറഞ്ഞു. 

മാസപ്പടി പോലുളള നിരവധി കേസുകളിൽ അന്വേഷണം നടക്കുന്നത് കൊണ്ട് ബിജെപിയെ പ്രീണിപ്പിക്കാൻ ശ്രമിക്കുകയാണ് പിണറായി വിജയൻ എന്നും വി ഡി സതീശൻ പറഞ്ഞു.

തുടര്‍ന്ന് സതീശനെതിരെ ഇപിയും രൂക്ഷ വിമര്‍ശനങ്ങളാണ് ഉന്നയിച്ചത്.

അശ്ലീല വീഡിയോ നിർമ്മിച്ച് രാഷ്ട്രീയ പ്രവർത്തനം നടത്തുന്ന വ്യത്തികെട്ട രാഷ്ട്രീയക്കാരനാണ് വി ഡി സതീശനെന്ന് ഇപി ആരോപിച്ചു. ഫ്രോഡ് രാഷ്ട്രീയമാണ് വി ഡി സതീശന്റേത്.

തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് സമയത്ത് സ്ഥാനാർത്ഥിക്കെതിരെ വീഡിയോ ഇറക്കിയെന്നും ഇപി ജയരാജൻ ആരോപിച്ചു. സ്വപ്ന സുരേഷിനെ ഉപയോഗിച്ച്‌ മുഖ്യമന്ത്രിക്കെതിരെ വാർത്ത ചമച്ചത് സതീശനാണ്. തന്റെ ഭാര്യയുടെ തലവെട്ടി അവിടെ സ്വപ്ന സുരേഷിന്റെ പടം വെച്ച്‌ ഫോട്ടോ ഇറക്കിയതും സതീശനാണ്.

കഴിഞ്ഞ ദിവസം പുതിയൊരു ഫോട്ടോ ഇറക്കി. അതിന് പിന്നിലും വിഡി സതീശൻ ആണ്. രാജീവ് ചന്ദ്രശേഖരൻ ഒപ്പം തന്റെ ഭാര്യ ഇരിക്കുന്നതായി പ്രചരിപ്പിക്കുകയാണെന്നും ഇതുമായി ബന്ധപ്പെട്ട് ഭാര്യ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ടെന്നും ഇപി ജയരാജൻ പറഞ്ഞു.

വീട് നിർമ്മിച്ച് നൽകാൻ വി ഡി സതീശൻ വിദേശത്ത് പോയി പണം പിരിച്ചെന്നും എന്നാൽ ആ പണം കൊണ്ട് വീട് നിർമ്മിച്ചില്ലെന്നും ഇ പി ആരോപിച്ചു.

പുനർജനിയുടെ പേരില്‍ പിരിച്ച പണം സതീശൻ എന്ത് ചെയ്തുവെന്നും ഇപി ചോദിച്ചു. ഇൻകം ടാക്സ് അന്വേഷണം വന്നപ്പോൾ പ്രതിപക്ഷ പദവി ഉപയോ​ഗിച്ച് രക്ഷപ്പെടാൻ ശ്രമിച്ചു. രക്ഷപ്പെടാൻ കഴിയുന്നില്ലെന്ന് വന്നപ്പോൾ വി ഡി സതീശൻ ഡൽഹിക്ക് പോയി.

ബിജെപി, ആർഎസ്എസ് നേതാക്കളെ കണ്ട് ധാരണയുണ്ടാക്കിയെന്നും ഇപി പറഞ്ഞു. 150 കോടി രൂപ മത്സ്യപെട്ടിയില്‍ കൊണ്ടുവന്നത് ഇഡി അന്വേഷിക്കുന്നില്ലെന്നും ഇപി ജയരാജൻ പറഞ്ഞു.

കേരളത്തിലെ ഇടതുപക്ഷത്തെ ശകത്മായും ബിജെപിയെ മൃദുവായും എതിർക്കാമെന്ന് ധാരണയുണ്ടാക്കിയാണ് സതീശൻ ഡൽഹിയിൽ നിന്ന് മടങ്ങിയതെന്നും ഇ പി ജയരാജൻ പറഞ്ഞു. ഇപ്പോൾ അതാണ് കേരളത്തിൽ വി ഡി സതീശൻ നടപ്പാക്കിക്കൊണ്ടിരിക്കുന്നതെന്നും ഇപി ആരോപിച്ചു.

അതേസമയം തന്നെ തന്റെ ഭാഗം ന്യായീകരിക്കാനുള്ള ശ്രമത്തിലാണ് ഇപി. വൈദേകം റിസോർട്ടിലെ ഓഹരികള്‍ ഒഴിവാകാൻ ഭാര്യ പി.കെ. ഇന്ദിര തീരുമാനിച്ചതായി ഇ.പി. വ്യക്തമാക്കി.

വൈദേകത്തിലെ ഓഹരി പങ്കാളികളില്‍ ഒരാള്‍ മാത്രമാണ് ഭാര്യ. ഓഹരി മറ്റാർക്കെങ്കിലും കൊടുക്കാനാണ് തീരുമാനമെന്നും ഇ.പി. ജയരാജൻ വാർത്താസമ്മേളനത്തില്‍ വ്യക്തമാക്കി.

അതേസമയം, ബിജെപി സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖറിന്റെ ഭാര്യയുടെ ഉടമസ്ഥതയിലുള്ള നിരാമയയും വൈദേകം റിസോർട്ടും തമ്മിലുള്ള ഇടപാടുകള്‍ എന്താണെന്ന് വിശദീകരിക്കാൻ ജയരാജൻ തയാറായില്ല.

ഇടപാടുകളെ കുറിച്ച്‌ കമ്ബനിയുമായി ബന്ധപ്പെട്ടവർ വിശദീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. നിരവധി പേർ കരാർ അടിസ്ഥാനത്തില്‍ വൈദേകത്തില്‍ ചികിത്സകള്‍ നടത്താറുണ്ട്.

ഭാര്യയുടെ ഉടമസ്ഥതയിലുള്ളതാണോ നിരാമയ എന്ന് രാജീവ് ചന്ദ്രശേഖരനോടാണ് ചോദിക്കേണ്ടതെന്നും ജയരാജൻ ചൂണ്ടിക്കാട്ടി. തന്റെ ഭാര്യക്ക് വൈദേകത്തില്‍ ഓഹരി പങ്കാളിത്തം ഉണ്ടായിരുന്നുവെന്ന് 2021ല്‍ തന്നെ താൻ സമ്മതിച്ചിട്ടുണ്ട്.

നിലവിലെ വിവാദങ്ങളുടെയും തന്നെ കളങ്കപ്പെടുത്തുന്ന രീതിയിലേക്ക് പോകുന്ന പശ്ചാത്തലത്തിലാണ് ഭാര്യ ഓഹരി ഒഴിവാക്കാനുള്ള തീരുമാനം എടുത്തതെന്നും ഇ.പി. ജയരാജൻ വ്യക്തമാക്കി.

കണ്ണൂരിലെ വൈദേകം റിസോർട്ടുമായി ബന്ധപ്പെട്ട് ഇ.പി. ജയരാജനെതിരെ അനധികൃത സ്വത്ത് സമ്ബാദന ആക്ഷേപം ഉയരുകയും ഇൻകം ടാക്‌സ്, ഇ.ഡി അന്വേഷണം വരുകയും ചെയ്തപ്പോള്‍ റിസോർട്ടില്‍ ഭാര്യക്കും മകനുമുള്ള ഓഹരി കൈമാറി തടിയൂരുകയാണ് ജയരാജൻ ചെയ്തത്.

പ്രസ്തുത ഓഹരി ഏറ്റെടുത്തത് തിരുവനന്തപുരത്തെ ബിജെപി സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖറിന്റെ കുടുംബത്തിന് പങ്കാളിത്തമുള്ള നിരാമയ കമ്ബനിയാണ്.

ബിജെപി സ്ഥാനാർത്ഥികള്‍ മികച്ചതെന്ന് പറയുന്ന ഇ.പി. ജയരാജൻ തന്റെ ബിസിനസ് ബന്ധം രാഷ്ട്രീയ ബന്ധമാക്കി വളർത്തിയെന്നാണ് പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തുന്നത്. ബിസിനസ് ബന്ധമില്ലെന്നും തമ്മില്‍ കണ്ടിട്ടു പോലുമില്ലെന്നും ഇ.പി. ജയരാജനും രാജീവ് ചന്ദ്രശേഖറും വിശദീകരിക്കുന്നു.

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments