Sunday, April 14, 2024
spot_imgspot_img
HomeNewsIndiaദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ അറസ്റ്റിൽ : പുറത്തു വന്‍ പ്രതിഷേധം

ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ അറസ്റ്റിൽ : പുറത്തു വന്‍ പ്രതിഷേധം

ന്യൂഡല്‍ഹി: വിവാദമായ മദ്യനയ അഴിമതിക്കേസിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‍രിവാൾ അറസ്റ്റിൽ.ED team reached Arvind Kejirawal’s house and arrested

വസതിയിലെത്തി ചോദ്യം ചെയ്യലിനു പിന്നാലെയാണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. അറസ്റ്റില്‍നിന്ന് സംരക്ഷണം വേണമെന്ന ആവശ്യം ഡല്‍ഹി ഹൈക്കോടതി നിരസിച്ചതിനു പിന്നാലെയാണ് സെർച്ച് വാറന്റുമായി എന്‍ഫോഴ്‌സ്‌മെന്റ് സംഘം കേജ്‍രിവാളിന്റെ വീട്ടിലെത്തിയത്.

ബിജെപിയുടെ കോണ്‍ഗ്രസ് ഭയം ഒഴിയുന്നില്ല,ഒരു ചെറിയ അവസരം പോലും നല്‍കില്ലെന്ന ലക്ഷ്യത്തോടെ കോണ്‍ഗ്രസ്സിനെ സാമ്പത്തികമായി തകര്‍ക്കാന്‍ നീക്കം; ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചതോടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് പോലും പണമില്ലാതെ കോണ്‍ഗ്രസ്,വിമര്‍ശനവുമായി നേതാക്കള്‍

ഒരു മണിക്കൂർ നേരം ഇഡി സംഘം ഇദ്ദേഹത്തിന്റെ വസതിയിൽ വച്ച് കേജ്‍രിവളിനെ ചോദ്യം ചെയ്തു. പുറത്ത് എഎപി പ്രവര്‍ത്തകര്‍ വൻ പ്രതിഷേധം തുടരുന്നതിനിടെയായിരുന്നു ചോദ്യം ചെയ്യൽ. വീടിനു പുറത്തു വന്‍ പൊലീസ് സന്നാഹമാണ് വിന്യസിച്ചിരിക്കുന്നത്. 12 ഇ.ഡി. ഉദ്യോഗസ്ഥരാണ് കേജ്‌രിവാളിന്റെ വീട്ടിലുള്ളതെന്നാണ് റിപ്പോര്‍ട്ട്.

‘പൂർവ വിദ്യാർഥി എന്നതിനപ്പുറം കലാമണ്ഡലവുമായി ഒരു ബന്ധവുമില്ല, പേരിനൊപ്പം കലാമണ്ഡലത്തിന്‍റെ പേര് ചേർക്കുന്നത് സ്ഥാപനത്തിന് കളങ്കം’;സത്യഭാമയെ തള്ളി കേരള കലാമണ്ഡലം

അറസ്റ്റ് രാഷ്ട്രീയ ഗൂഢാലോചനയെന്ന് വിമര്‍ശിച്ച ആം ആദ്മി പാര്‍ട്ടി, അറസ്റ്റ് ചെയ്ത് ജയിലിലടച്ചാലും അദ്ദേഹം മുഖ്യമന്ത്രിയായി തുടരുമെന്നും വ്യക്തമാക്കി. അതിനിടെ സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് ദില്ലിയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു.

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments