Wednesday, April 17, 2024
spot_imgspot_img
HomeCrime Newsകൊല്ലം സ്വദേശിയെ ഡോക്ടര്‍ അഭിരാമി വിവാഹം കഴിച്ചത് നാലുമാസം മുമ്ബ്; ജീവനൊടുക്കിയത് അനസ്തേഷ്യ മരുന്ന് അമിത...

കൊല്ലം സ്വദേശിയെ ഡോക്ടര്‍ അഭിരാമി വിവാഹം കഴിച്ചത് നാലുമാസം മുമ്ബ്; ജീവനൊടുക്കിയത് അനസ്തേഷ്യ മരുന്ന് അമിത അളവില്‍ കുത്തിവച്ചും; യുവതി ജീവനൊടുക്കിയതെന്തിനെന്ന് തേടി പൊലീസ്

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ സീനിയർ റസിഡൻ്റ് ഡോക്ടർ അഭിരാമി ബാലകൃഷ്ണൻ ഇന്നലെ ആത്മഹത്യ ചെയ്ത സംഭവത്തില്‍ അസ്വാഭാവിക മരണത്തിന് കേസെടുത്ത് പൊലീസ്.dr abhirami death follow up

ഇന്നലെ വൈകിട്ടോടെയാണ് മെഡിക്കല്‍ കോളേജിന് സമീപത്തെ ഉള്ളൂർ പിടി ചാക്കോ നഗർ ഫ്ലാറ്റില്‍ ആണ് യുവതിയെ മരിച്ചനിലയില്‍ കണ്ടെത്തിയത്. അഭിരാമി ഇവിടെ പേയിംഗ് ഗസ്‌റ്റായാണ് താമസിച്ചിരുന്നത്.

കൊല്ലം സ്വദേശിയായ ഡോ.പ്രതീഷ് രഘുവാണ് അഭിരാമിയുടെ ഭർത്താവ്. നാല് മാസം മുൻപായിരുന്നു ഇവരുടെ വിവാഹം. കഴിഞ്ഞ ദിവസം ഉള്‍പ്പെടെ ഓപി ഡ്യൂട്ടിയില്‍ ഉണ്ടായിരുന്നു. അമിത അളവില്‍ അനസ്‌തേഷ്യ മരുന്ന് കുത്തി വച്ചതാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം.

‘കസ്റ്റഡിയില്‍ ഇരുന്ന് ഭരിക്കുന്നത് അധികാര ദുർവിനിയോഗം,ജയിലിൽ നിന്ന് ഉത്തരവിടുന്നത് തടയണം’; കെജ്‍രിവാളിനെതിരെ ദില്ലി ഹൈക്കോടതിയിൽ പൊതുതാത്പര്യ ഹർജി

ചൊവ്വാഴ്ച ഉച്ചയ്ക്കു ഭക്ഷണത്തിനുശേഷം മുറിയില്‍ കയറി വാതിലടിച്ച അഭിരാമിയെ ഏറെനേരമായിട്ടും കാണാത്തതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിൽ അബോധാവസ്ഥയില്‍ കണ്ടെത്തുകയായിരുന്നു.

ഉടൻ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരിച്ചിരുന്നു. മുറിയില്‍നിന്നു സിറിഞ്ചും ആത്മഹത്യാക്കുറിപ്പും കണ്ടെടുത്തു. വെള്ളനാട് ഭഗവതി ക്ഷേത്രത്തിന് സമീപം അഭിരാമത്തില്‍ ബാലകൃഷ്ണൻ നായർ – രമാദേവി ദമ്ബതികളുടെ ഏകമകളാണ്.

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments