Sunday, April 14, 2024
spot_imgspot_img
HomeNewsIndiaകെജ്രിവാളിന്‍റെ അറസ്റ്റ്; ഡൽഹിയിൽ വന്‍ പ്രതിഷേധം, ജയിലിൽനിന്ന് ഭരിക്കുമെന്ന് എഎപി

കെജ്രിവാളിന്‍റെ അറസ്റ്റ്; ഡൽഹിയിൽ വന്‍ പ്രതിഷേധം, ജയിലിൽനിന്ന് ഭരിക്കുമെന്ന് എഎപി

ന്യൂഡല്‍ഹി: മദ്യനയക്കേസില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ അറസ്റ്റിലായതിന് പിന്നാലെ ഡല്‍ഹിയില്‍ വൻ പ്രതിഷേധം.Delhi CM Arvind Kejriwal Arrested By ED After Questioning In Liquorgate Case

പ്രതിഷേധിച്ച ആംആദ്മി പ്രവ‌ർത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് മാറ്റുകയാണ്. രാജ്യവ്യാപകമായി പ്രതിഷേധം വ്യാപിപ്പിക്കാനാണ് പാർട്ടിയുടെ നീക്കം.

വസതിയിലെത്തി ചോദ്യം ചെയ്യലിനു പിന്നാലെയാണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. അറസ്റ്റില്‍നിന്ന് സംരക്ഷണം വേണമെന്ന ആവശ്യം ഡല്‍ഹി ഹൈക്കോടതി നിരസിച്ചതിനു പിന്നാലെയാണ് സെർച്ച് വാറന്റുമായി എന്‍ഫോഴ്‌സ്‌മെന്റ് സംഘം കേജ്‍രിവാളിന്റെ വീട്ടിലെത്തിയത്.

ഒരു മണിക്കൂർ നേരം ഇഡി സംഘം ഇദ്ദേഹത്തിന്റെ വസതിയിൽ വച്ച് കേജ്‍രിവളിനെ ചോദ്യം ചെയ്തു. പുറത്ത് എഎപി പ്രവര്‍ത്തകര്‍ വൻ പ്രതിഷേധം തുടരുന്നതിനിടെയായിരുന്നു ചോദ്യം ചെയ്യൽ. വീടിനു പുറത്തു വന്‍ പൊലീസ് സന്നാഹമാണ് വിന്യസിച്ചിരിക്കുന്നത്. 12 ഇ.ഡി. ഉദ്യോഗസ്ഥരാണ് കേജ്‌രിവാളിന്റെ വീട്ടിലുള്ളതെന്നാണ് റിപ്പോര്‍ട്ട്.

അറസ്റ്റ് രാഷ്ട്രീയ ഗൂഢാലോചനയെന്ന് വിമര്‍ശിച്ച ആം ആദ്മി പാര്‍ട്ടി, അറസ്റ്റ് ചെയ്ത് ജയിലിലടച്ചാലും അദ്ദേഹം മുഖ്യമന്ത്രിയായി തുടരുമെന്നും വ്യക്തമാക്കി. അതിനിടെ സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് ദില്ലിയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു.

കേസില്‍ മനീഷ് സിസോദിയ, എംപിയായിരുന്ന സഞ്ജയ് സിങ്, കെ.കവിത എന്നിവര്‍ക്കു പുറമേ അറസ്റ്റിലാകുന്ന നാലാമത്തെ പ്രമുഖനാണ് കേജ്‌രിവാള്‍. കേജ്‌രിവാള്‍ ജയിലിലിരുന്ന് ഭരിക്കുമെന്ന് എഎപി നേതാവും മന്ത്രിയുമായ അതിഷി പറഞ്ഞു.

അതേസമയം കേരളത്തിലും വിവിധ ഇടങ്ങളിലായി പ്രധിഷേധം തുടരുകയ്യാണ്

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments