Sunday, April 14, 2024
spot_imgspot_img
HomeNewsKerala Newsപരിശീലനത്തിനിടെ ഹൃദയാഘാതം; സി.ആര്‍.പി.എഫ്. ജവാൻ മരിച്ചു

പരിശീലനത്തിനിടെ ഹൃദയാഘാതം; സി.ആര്‍.പി.എഫ്. ജവാൻ മരിച്ചു

തിരുവനന്തപുരം: പരിശീലനത്തിനിടെ ഹൃദയാഘാതത്തെ തുടർന്ന് ജമ്മുകശ്മീരിലെ കുപ്‌വാരയിൽ കരമന സ്വദേശിയായ സി.ആർ.പി.എഫ്. ജവാൻ ജെ.ശ്രീജിത്ത്(33) കുഴഞ്ഞുവീണ് മരിച്ചു.death in jammu kashmir

കരമന കീഴാറന്നൂർ കുന്നുംപുറം വീട്ടില്‍ ജയകുമാർ- ഗിരിജ ദമ്ബതിമാരുടെ മകനാണ്. വ്യാഴാഴ്ച രാവിലെയാണ് വീട്ടുകാർക്കു വിവരം ലഭിച്ചത്. ക്യാമ്ബിലെ പരേഡ് ഗ്രൗണ്ടില്‍ ഓടിയതിനുശേഷം ശ്രീജിത്ത് കുഴഞ്ഞുവീഴുകയായിരുന്നു.

യൂണിറ്റിലെ മെഡിക്കല്‍ സംഘം പരിശോധന നടത്തി കുപ്‌വാരയിലെ സബ് ഡിവിഷണല്‍ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ലെന്നാണ് വീട്ടുകാർക്കു ലഭിച്ച വിവരം.

ഭാര്യ: രേണുക. മക്കള്‍: ഋത്വിക് റോഷൻ, ഹാർത്തിക് കൃഷ്ണ. ശ്രീജിത്തിന്റെ സഹോദരങ്ങള്‍: രഞ്ജിത്ത്‌, ജയചിത്ര, രചിത്ര.

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments