Monday, June 17, 2024
spot_imgspot_img
HomeNewsKerala Newsനിര്‍മാണത്തിലിരുന്ന വീടിന്റെ സണ്‍ഷേഡ് സ്ലാബ്തകര്‍ന്ന് ദേഹത്തേയ്ക്കു വീണു; പതിനാലുകാരന് ദാരുണാന്ത്യം

നിര്‍മാണത്തിലിരുന്ന വീടിന്റെ സണ്‍ഷേഡ് സ്ലാബ്തകര്‍ന്ന് ദേഹത്തേയ്ക്കു വീണു; പതിനാലുകാരന് ദാരുണാന്ത്യം

കോഴിക്കോട്: കൊടുവള്ളിയില്‍ നിർമാണത്തിലിരിക്കുന്ന വീടിന്റെ സണ്‍ഷേഡ് സ്ലാബ് തകർന്നുവീണ് 14കാരന് ദാരുണാന്ത്യം. ആറങ്ങോട് അയ്യപ്പൻകാവില്‍ മനോജിന്റെ മകൻ അഭിൻ ദേവാണ് (14) മരിച്ചത്. child died in kozhikode

ശനിയാഴ്ച വൈകിട്ട്തൊഴിലാളികള്‍ പണി നിർത്തി പോയതിനെ പിന്നാലെ വീടിന്റെ പോർച്ചിന് മുകളില്‍ കയറി അവിടെ വൃത്തിയാക്കുന്നതിനിടയില്‍ നിർമാണം നടക്കുന്ന മുകളിലത്തെ നിലയിലെ സണ്‍ഷേഡ് സ്ലാബ് അടർന്ന് അഭിന്റെ ശരീരത്തിലേക്ക് വീഴുകയായിരുന്നു.

നരിക്കുനിയില്‍ നിന്നും അഗ്നിരക്ഷാസേന എത്തുന്നതിന് മുമ്ബു തന്നെ നാട്ടുകാർ സ്ലാബിനടിയില്‍നിന്നും അഭിനെ പുറത്തെടുത്തിരുന്നു. ഉടൻ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സംസ്കാരം ഞായറാഴ്ച പോസ്റ്റ്മോർട്ടത്തിന് ശേഷം. അമ്മ: ശോഭന. സഹോദരങ്ങള്‍: അമല്‍ ദേവ്, അതുല്‍ ദേവ്.

കൊടുവള്ളി ഗവ. ഹയർ സെക്കൻഡറി സ്കൂള്‍ എട്ടാം ക്ലാസ് വിദ്യാർഥിയാണ് അഭിൻ.

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments