Saturday, April 20, 2024
spot_imgspot_img
HomeNewsKerala News'മാഹി വേശ്യകളുടെ കേന്ദ്രം, ഗുണ്ടകളും റൗഡികളും കൂത്താടിയിരുന്ന സ്ഥലം'; വിവാദ പരാമർശവുമായി പി സി ജോർജ്,...

‘മാഹി വേശ്യകളുടെ കേന്ദ്രം, ഗുണ്ടകളും റൗഡികളും കൂത്താടിയിരുന്ന സ്ഥലം’; വിവാദ പരാമർശവുമായി പി സി ജോർജ്, കേസ്

കോഴിക്കോട്: പൊതുവേദിയില്‍ മാഹിക്കെതിരെ വിവാദ വിവാദ പരാമർശവുമായി ബിജെപി നേതാവ് പിസി ജോർജ്. വേശ്യകളുടെ കേന്ദ്രമായിരുന്നു മാഹി എന്നും ഗുണ്ടകളും റൗഡികളും കൂത്താടിയിരുന്ന സ്ഥലമായിരുന്നുവെന്നും പിസി ജോർജ് പറഞ്ഞു. case against pc george

കോഴിക്കോട് എൻ.ഡി.എ സ്ഥാനാർത്ഥി എം.ടി രമേശിൻ്റെ തിരഞ്ഞെടുപ്പ് കൺവെൻഷൻ ഉദ്ഘാടനം ചെയ്യുമ്പോഴായിരുന്നു മാഹിയിലെ ജനങ്ങളെ അധിക്ഷേപിച്ച് കൊണ്ട് പിസി ജോർജ് സംസാരിച്ചത്.

‘കുടുംബക്ഷേത്രത്തിലെ നൃത്തത്തിന് ക്ഷണിച്ചകൊണ്ടൊന്നും ഇതിൻറെ പാപക്കറ തീരില്ല’; ആർഎൽവി രാമകൃഷ്ണന് എതിരായ പരാമർശം സംഘപരിവാർ അജണ്ടയെന്ന് കെ മുരളീധരൻ

മാഹിയിൽ വൻ പ്രതിഷേധമാണ് പരാമർശത്തിനെതിരെ ഉയർന്നത്. മാഹി എം.എൽ.എ രമേശ് പറമ്പത്ത് ഉൾപ്പടെയുള്ളവർ പിസി ജോർജിനെതിരെ രംഗത്തെത്തിയിട്ടുണ്ട്. തുടർന്ന് മാഹി പോലീസ് ജോർജിനെതിരേ മാഹി പോലീസ് വിവിധ വകുപ്പുകളിൽ കേസെടുത്തു.

153 എ, 67 ഐ.ടി.ആക്ട്, 125 ആർ.പി. ആക്ട് എന്നിവ അനുസരിച്ചാണ് കേസ്. സി.പി.എം. മാഹി ലോക്കൽ സെക്രട്ടറി കെ.പി.സുനിൽകുമാർ ഉൾപ്പെടെ മാഹിയിലെ വിവിധ രാഷ്ട്രീയ കക്ഷികളും സംഘടനകളും നൽകിയ പരാതിയിലാണ് മാഹി പോലീസ് കേസെടുത്തത്.

കോഴിക്കോട്-കണ്ണൂര്‍ റോഡിലെ മയ്യഴി 14 വര്‍ഷമായി വേശ്യകളുടെ കേന്ദ്രമായിരുന്നു. റോഡിലൂടെ പോകാന്‍ കഴിയുമോ. ഗുണ്ടകളും റൗഡികളും തെമ്മാടികളും കൂത്താടിയ പ്രദേശമായിരുന്നു അത്. ഇപ്പോള്‍ മാഹിയിലെ റോഡുകള്‍ മോദി സുന്ദരമാക്കി മാറ്റി’ -പി.സി. ജോര്‍ജ് പറഞ്ഞു.

ജയിലിൽ നിന്ന് കാര്യങ്ങൾ നിയന്ത്രിക്കും, ഭരണനിർവ്വഹണ ചുമതല മന്ത്രിമാരിൽ ആർക്കെങ്കിലും നൽകും;അരവിന്ദ് കെജ്രിവാൾ മുഖ്യമന്ത്രി സ്ഥാനവും പാര്‍ട്ടി കൺവീനര്‍ സ്ഥാനവും ഒഴിയില്ല

അതേസമയം പിസി ജോര്‍ജ്ജിനെതിരെ ദേശീയ വനിതാ കമ്മീഷനും തെരഞ്ഞെടുപ്പ് കമ്മീഷനും രമേശ് പറമ്ബത്ത് പരാതി നല്‍കിയിട്ടുണ്ട്. തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ നിന്ന് മാറ്റി നിര്‍ത്തണമെന്നും ആവശ്യപ്പെട്ടു.

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments