Monday, June 17, 2024
spot_imgspot_img
HomeNewsപൊതുതെരഞ്ഞെടുപ്പിന് മുന്‍പായി അഞ്ചു ദിവസത്തെ ജൂനിയര്‍ ഡോക്ടര്‍മാരുടെ സമരം ; 27 ജൂണ്‍ മുതല്‍ അഞ്ച്...

പൊതുതെരഞ്ഞെടുപ്പിന് മുന്‍പായി അഞ്ചു ദിവസത്തെ ജൂനിയര്‍ ഡോക്ടര്‍മാരുടെ സമരം ; 27 ജൂണ്‍ മുതല്‍ അഞ്ച് ദിവസം നീണ്ടു നില്‍ക്കുന്ന സമരം രാഷ്ട്രീയ പ്രേരിതമെന്ന് പ്രധാനമന്ത്രി ഋഷി സുനക്

ലണ്ടന്‍: പൊതു തെരഞ്ഞെടുപ്പിന് മുന്‍പായി രംഗം വഷളാക്കാന്‍ അഞ്ചു ദിവസ സമരവുമായി ജൂനിയര്‍ ഡോക്ടര്‍മാര്‍ രംഗത്ത്. ഇതോടെ ഇംഗ്ലണ്ടിലെ ഒരു ലക്ഷത്തോളം രോഗികള്‍ക്കാണ് അപ്പോയിന്റ്മെന്റും ചികിത്സയും നിഷേധിക്കപ്പെടുന്നത്.britain election news

ജൂണ്‍ 27 രാവിലെ ഏഴു മണിമുതല്‍ ജൂലൈ രണ്ടിന് രാവിലെ ഏഴു മണിവരെ ആയിരിക്കും ജൂനിയര്‍ ഡോക്ടര്‍മാര്‍ സമരം ചെയ്യുക എന്ന് ബ്രിട്ടീഷ് മെഡിക്കല്‍ അസ്സോസിയേഷന്‍ അറിയിച്ചിട്ടുണ്ട്. ജൂലായ് 4 ന് ആണ് പൊതു തെരഞ്ഞെടുപ്പ്. ഇത് സുനകിന്റെ മേല്‍ സമ്മര്‍ദ്ദം വര്‍ദ്ധിപ്പിക്കും എന്നതില്‍ സംശയമില്ല.

അതേസമയം സമരം തീര്‍ത്തും രാഷ്ട്രീയ പ്രേരിതമാണെന്നായിരുന്നു പ്രധാനമന്ത്രി റിഷി സുനകിന്റെ പ്രതികരണം. റെക്കോര്‍ഡ് തലത്തിലെത്തിയ, വെയിറ്റിംഗ് ലിസ്റ്റ് തീര്‍ത്തുകൊണ്ടു വരാനുള്ള ശ്രമത്തിന് തിരിച്ചടിയാണ് അഞ്ച് ദിവസത്തെ ഈ സമരം എന്ന് ആരോഗ്യ വകുപ്പ് അധികൃതര്‍ പറഞ്ഞു.

സമരത്തിനായി തെരഞ്ഞെടുത്ത സമയം തന്നെ അത് രാഷ്ട്രീയ പ്രേരിതമാണ് എന്ന് തെളിയിക്കുന്നതിനായി ഡെവണില്‍ പ്രചാരണത്തിനിടെ സുനാക് പറഞ്ഞു. പ്രശ്‌നത്തിന് പരിഹാരം കണ്ടെത്താന്‍ തയ്യാറാകാത്തത് ജൂനിയര്‍ ഡോക്ടര്‍മാര്‍ ആണെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments