Wednesday, April 17, 2024
spot_imgspot_img
HomeNewsബിജെപിക്ക് ബാധകമല്ലാത്ത നിയമ ലംഘനങ്ങളുടെ അളവുകോലുകള്‍; തിരഞ്ഞെടുപ്പ് അടുത്തിരിക്കെ ആദായനികുതി വകുപ്പിനെ ഇറക്കി പ്രതിപക്ഷ പാർട്ടികളെ...

ബിജെപിക്ക് ബാധകമല്ലാത്ത നിയമ ലംഘനങ്ങളുടെ അളവുകോലുകള്‍; തിരഞ്ഞെടുപ്പ് അടുത്തിരിക്കെ ആദായനികുതി വകുപ്പിനെ ഇറക്കി പ്രതിപക്ഷ പാർട്ടികളെ ഇല്ലാതാക്കാന്‍ ശ്രമം,മോദി സര്‍ക്കാര്‍ ജനാധിപത്യം തകര്‍ക്കുമോ?ഇന്ത്യാ മുന്നണി കരുത്താര്‍ജ്ജിക്കുമോ?

തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ കോൺഗ്രസിനും സിപിഐയ്ക്കും തൃണമൂൽ കോൺഗ്രസിനും പിന്നാലെ സിപിഎമ്മിനും ആദായ നികുതി വകുപ്പിന്റെ നോട്ടീസ് അയച്ച് പ്രതിപക്ഷ പാർട്ടികളെ ഒന്നടങ്കം സമ്മര്‍ദ്ധത്തിലാക്കിയിരിക്കുകയാണ് മോദി സര്‍ക്കാര്‍. BJP is trying to eliminate the opposition parties by bringing down the Income Tax Department as the elections are around the corner

ജനാധിപത്യം തന്നെ ഇല്ലാതാക്കുന്ന രീതിയിലാണ് മോദിസര്‍ക്കാരിന്‍റെ ഭരണമെന്നിരിക്കെ ആദായ നികുതി ഉള്‍പ്പെടെയുള്ള കേന്ദ്ര വകുപ്പുകള്‍ ബി ജെ പിയുടെ നിര്‍ദേശപ്രകാരമാണെന്ന വിമര്‍ശനവും വ്യാപകമാണ്. ഇഡി നടപടി നടക്കാതായപ്പോൾ ആദായനികുതി വകുപ്പിനെ ഇറക്കി നീക്കം നടത്തുകയാണെന്നാണ് ആരോപണം.

ഇവിടെ ഇന്‍ഡ്യ മുന്നണിയുടെ പ്രധാന്യവും പ്രതിപക്ഷം തിരിച്ചറിഞ്ഞു എന്നുവേണം പറയാന്‍. ബിജെപി സർക്കാരിന്റെ നേതൃത്വത്തിലുള്ള ജനാധിപത്യ വിരുദ്ധമായ നടപടികൾക്കെതിരെ പ്രതിപക്ഷ പാർട്ടികള്‍ ദില്ലിയില്‍ നടത്തിയ മഹാറാലി ‘ഇന്ത്യാ മുന്നണി’യുടെ കരുത്ത് കാട്ടുന്ന വേദിയായിരുന്നു.

അന്വേഷണ ഏജന്‍സികളെ ഉപയോഗിച്ച് മോദി സർക്കാർ പ്രതിപക്ഷ പാർട്ടികളുടെ കഴുത്തുഞെരിക്കാന്‍ ശ്രമിക്കുന്നതായി നേതാക്കള്‍ ഒന്നായി ആരോപിച്ചു.

തെരഞ്ഞെടുപ്പ് പടിവാതിലില്‍ നില്കുമ്പോള്‍ 1823.08 കോടി രൂപ ഉടൻ  അടയ്ക്കണം എന്നാവശ്യപ്പെട്ടാണ് ആദായനികുതി വകുപ്പ് കോണ്‍ഗ്രസിന് നോട്ടീസ് നൽകിയത്. ബാങ്ക് അക്കൗണ്ടുകള്‍ മരവിച്ച് തെരഞ്ഞെടുപ്പ് പ്രചാരണ രംഗത്ത് പ്രതിസന്ധിയിലായി നില്‍ക്കുന്ന കോണ്‍ഗ്രസിന് അടുത്ത ആഘാതമായിരുന്നു ആദായ നികുതി വകുപ്പിന്‍റെ പുതിയ നോട്ടീസ്.

ആദായ നികുതി വകുപ്പ് കോണ്‍ഗ്രസിനോട് ആകെ 3,567 കോടി രൂപയാണ് നികുതിയായി ആവശ്യപ്പെട്ടിരിക്കുന്നത്.2017-18 സാമ്പത്തിക വര്‍ഷം മുതല്‍ 2020-21 സാമ്പത്തിക വര്‍ഷം വരെയുള്ള പിഴയും പലിശയുമടക്കമാണ് തുക. 

കോൺഗ്രസിന് പിന്നാലെ സിപിഐക്കും ആദായ നികുതി വകുപ്പ് നോട്ടീസ് നൽകിയിരുന്നു. 11 കോടി രൂപ തിരിച്ചടയ്ക്കണമെന്നായിരുന്നു നിര്‍ദ്ദേശം. കഴിഞ്ഞ കുറച്ച് വ‍ര്‍ഷങ്ങളായി പഴയ പാൻ കാര്‍ഡ് ഉപയോഗിച്ച് ടാക്സ് റിട്ടേൺ ചെയ്തതിനാലുളള ‘കുടിശ്ശിക’യും പാൻ കാർഡ് തെറ്റായി രേഖപ്പെടുത്തിയതിനാണ് പിഴയുമടക്കമാണ് 11 കോടിയെന്നാണ് നോട്ടീസിൽ പറയുന്നത്.  

15 കോടി അടയ്ക്കാനാവശ്യപ്പെട്ടാണ് ആദായ നികുതി വകുപ്പ് സിപിഎമ്മിന് നോട്ടീസ് നൽകിയത്. ഒരു ബാങ്ക് അക്കൗണ്ടിൻ്റെ വിവരങ്ങൾ രേഖപ്പെടുത്തിയില്ല എന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. 

22 കോടി രൂപയുടെ വരുമാനം കണക്കാക്കി 15.59 കോടി രൂപ പിഴയിട്ടു. ആദായനികുതി വകുപ്പ് നടപടിക്കെതിരെ ദില്ലി ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ് സിപിഎം. 

തൃണമൂല്‍ കോണ്‍ഗ്രസ് നേതാവും വിവരാവകാശ പ്രവര്‍ത്തകനുമായ സാകേത് ഗോഖലെ എംപിക്കും ആദായ നികുതി വകുപ്പ് നോട്ടീസ് അയച്ചിട്ടുണ്ട്. 72 മണിക്കൂറിനിടെ 11 നോട്ടീസുകള്‍ തനിക്ക് കിട്ടിയിട്ടുണ്ട് എന്നാണ് ഗോഖലെ പറയുന്നത്.

അതേസമയം ആദായ നികുതി വകുപ്പ് നോട്ടീസിൽ കോൺഗ്രസിന് സുപ്രീം കോടതിയിൽ ആശ്വാസമായിരിക്കുകയാണ്. 3500 കോടി രൂപയുടെ കുടിശ്ശികയിൽ നിലവിൽ നടപടി സ്വീകരിക്കരിക്കില്ലെന്ന ആദായനികുതി വകുപ്പിന്റെ ഉറപ്പ് സുപ്രീം കോടതി അംഗീകരിച്ചു.

ലോക്സഭാ തിരഞ്ഞെടുപ്പിന് മുമ്പ് അക്കൗണ്ടുകളിൽ നിന്ന് കൂടുതൽ പണം പിടിച്ചെടുക്കില്ലെന്ന് ഉറപ്പായതോടെ ആശങ്കകൾ ഇല്ലാതെ കോൺഗ്രസിന് തിരഞ്ഞെടുപ്പ് പ്രചരണത്തിനിറങ്ങാം.

കേസ് ജൂലായിലേക്ക് മാറ്റിയിട്ടുണ്ട്. തെരഞ്ഞെടുപ്പ് കാലത്ത് കോൺഗ്രസ് പാർട്ടിയെ നിശ്ചലമാക്കാനാണ് കേന്ദ്ര സർക്കാർ ഏജൻസിയുടെ നീക്കമെന്നും കോൺഗ്രസ് സുപ്രീംകോടതിയെ അറിയിച്ചു.

ഇതിനിടെ ബിജെപി നഗ്നമായ നികുതി ലംഘനം നടത്തിയെന്ന ആരോപണവുമായി കോണ്‍ഗ്രസ് ട്രഷറര്‍ അജയ് മാക്കന്‍ രംഗത്തെത്തിയിരുന്നു. കോണ്‍ഗ്രസിനെതിരെ പറഞ്ഞിരിക്കുന്ന നികുതി ലംഘനത്തിൻ്റെ അളവുകോലുകള്‍ ഉപയോഗിച്ചാല്‍ ബിജെപിക്ക് 4600 കോടി രൂപ നികുതി അടയ്‌ക്കേണ്ടിവരുമെന്ന് അജയ് മാക്കന്‍ ആരോപിച്ചിരുന്നു.

കോണ്‍ഗ്രസിന്‍റെ നിയമ ലംഘനങ്ങള്‍ വിശകലനം ചെയ്യാന്‍ ഉപയോഗിച്ച അതേ അളവുകോലുകള്‍ ഉപയോഗിച്ച് കോണ്‍ഗ്രസും ബിജെപിയുടെ എല്ലാ ലംഘനങ്ങളും വിശകലനം ചെയ്തിട്ടുണ്ട്. 4600 കോടി രൂപയാണ് ബിജെപി പിഴയായി നല്‍കേണ്ടത്.

ഈ തുക നല്‍കണമെന്ന് ആദായനികുതി വകുപ്പ് ബിജെപിയോട് ആവശ്യം ഉന്നയിക്കണമെന്നും അജയ് മാക്കന്‍ പറഞ്ഞിരുന്നു. കോണ്‍ഗ്രസിനെയും സമാന ചിന്താഗതിക്കാരായ മറ്റ് പ്രതിപക്ഷ പാര്‍ട്ടികളെയും ഐ-ടി വകുപ്പ് തിരഞ്ഞുപിടിച്ച് ലക്ഷ്യം വയ്ക്കുകയാണെന്നും അജയ് മാക്കന്‍ ആരോപിച്ചു.

കേന്ദ്ര സര്‍ക്കാരിന്റേത് നികുതി ഭീകരതയാണെന്ന് കോണ്‍ഗ്രസ് നേരത്തെ വിശേഷിപ്പിച്ചിരുന്നു. ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുമ്പ് പാര്‍ട്ടിയെ തളര്‍ത്താനാണ് സര്‍ക്കാര്‍ ആഗ്രഹിക്കുന്നതെന്നും കോണ്‍ഗ്രസ് കുറ്റപ്പെടുത്തി.

കോണ്‍ഗ്രസിനെ സാമ്പത്തികമായി തളര്‍ത്താനുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ട്. പക്ഷേ തങ്ങള്‍ തളരാന്‍ പോകുന്നില്ല എന്നായിരുന്നു മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ജയറാം രമേശിന്റെ പ്രതികരണം.

ആദായ നികുതി വകുപ്പിന്റെ നീക്കം രാജ്യത്തെ മറ്റ് പ്രതിപക്ഷ പാർട്ടികളെ തിരഞ്ഞെടുപ്പിൽ ഇല്ലാതാക്കാനെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ ആരോപിച്ചിരുന്നു.

അതേസമയം തിരഞ്ഞെടുപ്പ് അടുത്തിരിക്കെ കേന്ദ്രസര്‍ക്കാര്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ക്കെതിരെ നികുതി തീവ്രവാദമാണ് നടത്തുന്നത് എന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. ജനാധിപത്യം നശിപ്പിച്ചവര്‍ക്കെതിരെ മാതൃകാപരമായ നടപടി സ്വീകരിക്കുമെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു.

സര്‍ക്കാര്‍ മാറുമ്പോള്‍ ജനാധിപത്യം തകര്‍ക്കുന്നവര്‍ക്കെതിരെ തീര്‍ച്ചയായും നടപടിയെടുക്കും എന്നും ഇനി ഇതൊക്കെ ചെയ്യാന്‍ ആര്‍ക്കും ധൈര്യം വരാത്ത വിധത്തിലായിരിക്കും നടപടി എന്നും ഇത് തന്റെ ഉറപ്പാണ് എന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

ആദായ നികുതി ഉള്‍പ്പെടെയുള്ള കേന്ദ്ര വകുപ്പുകള്‍ ബി ജെ പിയുടെ നിര്‍ദേശപ്രകാരമാണ് പ്രവര്‍ത്തിക്കുന്നതെന്നും രാഹുല്‍ ആരോപിച്ചു.

 

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments