Saturday, April 20, 2024
spot_imgspot_img
HomeNewsബിജെപി സിപിഎം ഭായി ഭായി ഭരണം നടക്കുന്നു: പി.കെ. ഫിറോസ്

ബിജെപി സിപിഎം ഭായി ഭായി ഭരണം നടക്കുന്നു: പി.കെ. ഫിറോസ്

കോട്ടയം: നരേന്ദ്രമോദി ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിനെ അഴിമതിയുടെ പേര് പറഞ്ഞ് അറസ്റ്റ് ചെയ്ത് ജയിലിൽ അടച്ചിരിക്കുന്നത് തെരഞ്ഞെടുപ്പ് പരാജയം ഭയപ്പെട്ടാണെന്ന് യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ. ഫിറോസ് പറഞ്ഞു.BJP CPM bhai bhai rule going on: P.K. Firoz

കേരള മുഖ്യമന്ത്രി പിണറായി വിജയനെതിരെയുള്ള ലാവ്‌ലിൻ കേസും, മാസപ്പടി കേസും ബിജെപി മൂടിവച്ച് സിപിഎം ബിജെപി ഭായി ഭായി ഭരണം കേരളത്തിൽ നടത്തുകയാണെന്നും ഫിറോസ് ആരോപിച്ചു.

കേന്ദ്ര-സംസ്ഥാന സർക്കാരുകൾ മത്സരിച്ച് വിലക്കയറ്റം സൃഷ്ടിക്കുകയാണെന്നും കേരളം വ്യാജ സർട്ടിഫിക്കറ്റിന്റെയും പിൻവാതിൽ നിയമനങ്ങളുടെയും കേന്ദ്രമായി മാറിയിരിക്കുകയാണ്. ഇതിനെതിരെ യുവാക്കൾ പാർലമെൻ്റ് തിരഞ്ഞെടുപ്പിൽ പ്രതികരിക്കണമെന്നും ഫിറോസ് ആവശ്യപ്പെട്ടു .

യൂത്ത് കോൺഗ്രസ് കോട്ടയം ജില്ലാ പ്രസിഡണ്ട് ഗൗരി ശങ്കർ അധ്യക്ഷത വഹിച്ചു.
കോട്ടയം പാർല മെൻ്റ് മണ്ഡലം യുഡിഎഫ് സ്ഥാനാർത്ഥി അഡ്വ:കെ.ഫ്രാൻസീസ് ജോർജ്,

യുഡിഎഫ് കോട്ടയം ജില്ലാ ചെയർമാൻ സജി മഞ്ഞക്കടമ്പിൽ, കേരള കോൺഗ്രസ് ജേക്കബ് ജില്ലാ പ്രസിഡൻ്റ് ടോമി വേധഗിരി, യുത്ത് ഫ്രണ്ട് ജേക്കബ് സംസ്ഥന പ്രസിഡൻ്റ് സാജൻ ജോസഫ്,യൂത്ത് ഫ്രണ്ട് കോട്ടയം ജില്ലാ പ്രസിഡണ്ട് ഷിജു പായിടുക്കിൽ എന്നിവർ പ്രസംഗിച്ചു.

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments