Wednesday, April 17, 2024
spot_imgspot_img
HomeCrime Newsകോട്ടയത്ത് പെൺകുട്ടിയെ തട്ടിക്കൊണ്ടു പോകാൻ ശ്രമം: രണ്ടുപേർ അറസ്റ്റിൽ.

കോട്ടയത്ത് പെൺകുട്ടിയെ തട്ടിക്കൊണ്ടു പോകാൻ ശ്രമം: രണ്ടുപേർ അറസ്റ്റിൽ.

കോട്ടയം: ചങ്ങനാശ്ശേരി സ്വദേശിനിയും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സറുമായ നിധി കുര്യനെയാണ് കോട്ടയം വാകത്താനം പോലീസ് അറസ്റ്റ് ചെയ്തത്. ചീരഞ്ചിറ സ്വദേശികളായ ദമ്പതികളിൽ നിന്ന് 85 ലക്ഷം രൂപ തട്ടിയെടുത്തെന്ന കേസിലാണ് നടപടി. tried to kidnap girl in Kottayam: Two arrested

ദമ്പതികളെ ബിസിനസ്സിൽ പങ്കാളികളാക്കാമെന്ന് പറഞ്ഞു വിശ്വസിപ്പിച്ചാണ് ലക്ഷങ്ങൾ തട്ടിയെടുത്തതെന്ന് പോലീസ് പറയുന്നു. എറണാകുളം തൃക്കാക്കര ചേലൂർ, എൽദോറാഡോ 10 b യിൽ, മേൽവിലാസമുള്ള നിധി കുരൃൻ തിരുവനന്തപുരം കരമന ഭാഗത്ത് ഫ്ലാറ്റിലാണ്
താമസം.

വാകത്താനം നാലുന്നക്കൽ സ്വദേശികളായ ദമ്പതികളെ പുരാവസ്തു ബിസിനസിൽ പങ്കാളികളാക്കാമെന്ന് പറഞ്ഞു വിശ്വസിപ്പിച്ച് ഇവരുടെ കൈയിൽ നിന്നും 85 ലക്ഷം രൂപ തട്ടിയെടുക്കുകയായിരുന്നു.

കബളിക്കപ്പെട്ടുവെന്ന് മനസ്സിലാക്കിയ ദമ്പതികൾ പോലീസിൽ പരാതി നൽകുകയും വാകത്താനം പോലീസ് കേസ് രജിസ്റ്റർ ചെയ്ത് തുടർന്ന് നടത്തിയ ശാസ്ത്രീയമായ പരിശോധനയില്‍ 22 ലക്ഷം ഇവരുടെ അക്കൗണ്ടില്‍ വന്നതായി കണ്ടെത്തുകയും, തുടർന്ന് നടത്തിയ തിരച്ചിലിൽ ഇവരെ എറണാകുളത്തു നിന്ന് പിടികൂടുകയുമായിരുന്നു.

വാകത്താനം സ്റ്റേഷൻ എസ്.എച്ച്. ഓ ഫൈസൽ. എ, എസ്.ഐ സുനിൽ കെ.എസ്, സി. പി. ഓ മാരായ ജോഷി ജോസഫ്, ചിക്കു റ്റി.രാജു, അനുവിദ്യ എന്നിവർ ചേർന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ ഇവരെ റിമാൻഡ് ചെയ്തു. ഈ കേസിലെ മറ്റു പ്രതികൾക്കായി തിരച്ചിൽ ശക്തമാക്കി.

അതേസമയം സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സറായ നിധി കുര്യന്‍ ഒറ്റയ്ക്ക് കാറില്‍ ഇന്ത്യ മുഴുവന്‍ യാത്രചെയ്താണ് ശ്രദ്ധനേടിയത്. സാമൂഹികമാധ്യമങ്ങളിൽ യുവതിക്ക് നിരവധി ഫോളോവേഴ്സുമുണ്ട്.

സംസ്ഥാന ടൂറിസം ഡിപ്പാർട്ട്മെന്റിന്റെ കീഴിലുള്ള ഉത്തരവാദിത്ത ടൂറിസം മിഷന്റെ ഭാഗമായ സിത്രീസൗഹൃദ ടൂറിസത്തിന്റെ പ്രചാരകയുമാണ് നിധി കുരൃൻ.

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments