Sunday, April 14, 2024
spot_imgspot_img
HomeCinemaCelebrity Newsഅന്ന് വീട് വിട്ടിറങ്ങുമ്പോള്‍ കൈയ്യിൽ 250 രൂപ മാത്രം, ഷൂസിട്ട് ചവിട്ടും, ബെല്‍റ്റിന് അടി, ആത്മഹത്യയ്ക്ക്...

അന്ന് വീട് വിട്ടിറങ്ങുമ്പോള്‍ കൈയ്യിൽ 250 രൂപ മാത്രം, ഷൂസിട്ട് ചവിട്ടും, ബെല്‍റ്റിന് അടി, ആത്മഹത്യയ്ക്ക് വരെ ശ്രമിച്ചിട്ടുണ്ട്, വേദനിപ്പിക്കുന്ന ജീവിതാനുഭവം പങ്കുവെച്ച് അപ്‌സര

കുടുംബ പ്രേക്ഷകര്‍ക്ക് സുപിരിചതയായ നടിയാണ് അപ്‌സര. ചെറിയ പ്രായം മുതൽ തന്നെ സീരിയലിലെത്തിയ താരം നായികയായും വില്ലത്തിയായുമെല്ലാം അഭിനയിച്ചിട്ടുണ്ട്. സാന്ത്വനം എന്ന സീരിയലിൽ ജയന്തി എന്ന കഥാപാത്രമായി എത്തി ഏവരുടെയും ഇഷ്ടം പിടിച്ചുപറ്റിയ താരമാണ് നടി.apsara viral words about first marriage

മികച്ച നടിക്കുള്ള സംസ്ഥാന ടെലിവിഷന്‍ പുരസ്‌കാരവും താരം സ്വന്തമാക്കിയിട്ടുണ്ട്. ആൽബി ഫ്രാൻസിസാണ് അപ്‌സരയെ വിവാഹം ചെയ്തത്.

വിവാഹ ദിനം മുതൽ തന്നെ ഏറെ അപവാദം ഇരുവർക്കും കേൾക്കേണ്ടതായി വന്നു. അപ്സര രണ്ട് കെട്ടിഎന്നും , ആദ്യ വിവാഹത്തിൽ കുട്ടിയുണ്ട് എന്നുമൊക്കെയാണ് കഥകൾ പ്രചരിച്ചത്.

ഇപ്പോഴിതാ ബിഗ്ഗ്‌ബോസ് മലയാളം സീസൺ ആറിലെ മത്സരാർത്ഥിയായ് എത്തിയിരിക്കുകയാണ് താരം. ക്രിസ്ത്യാനിയായ ആൽബിയെ വിവാഹം കഴിക്കുന്നതിൽ അപ്സരയുടെ വീട്ടുകാർക്ക് എതിർപ്പ് ഉണ്ടായിരുന്നു എന്നാലും വീട്ടുകാരുടെ സങ്കടം കാണാൻ കഴിയാത്തത് കൊണ്ട് തന്നെ അവരെ കാര്യങ്ങൾ പറഞ്ഞു മനസിലാക്കി അവരുടെ ഇഷ്ടത്തോടെ മതി വിവാഹം എന്നും അത് വരെ കാത്തിരിക്കാം എന്നും ഞങ്ങൾ തീരുമാനിച്ചു എന്നായിരുന്നു അപ്സര ഇതേക്കുറിച്ച് മുൻപ് പറഞ്ഞിരുന്നത്.

കഴിഞ്ഞ ദിവസം ടാസ്‌കിന്റെ ഭാഗമായി അപ്‌സര തന്റെ ജീവിത കഥ പങ്കുവച്ചിരുന്നു. താരത്തിന്റെ വാക്കുകള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി മാറിയിരിക്കുകയാണ്.

ആദ്യമായി താന്‍ ടിവി പ്രേക്ഷകര്‍ക്ക് മുന്നിലെത്തുന്നത് ഏഷ്യാനെറ്റിലൂടെയാണെന്നാണ് അപ്‌സര പറയുന്നത്. ബഡായി ബംഗ്ലാവ്, കോമഡി സ്റ്റാര്‍സ് തുടങ്ങിയ പരിപാടികളില്‍ അവതാരകയായിരുന്നു. അതേസമയം അവാര്‍ഡ് നേടുക എന്നത് തന്റെ വലിയ ആഗ്രഹമായിരുന്നുവെന്നാണ് അപ്‌സര പറയുന്നത്.

പിന്നാലെ തന്റെ ആദ്യ ബന്ധത്തെക്കുറിച്ചും അപ്‌സര മനസ് തുറക്കുന്നുണ്ട്. തന്റെ ഇഷ്ടത്തിന് വീട്ടുകാര്‍ എതിരായിരുന്നുവെന്നും ആ ഇഷ്ടത്തിന് വേണ്ടി തന്റെ അമ്മയെ ഒരുപാട് വേദനിപ്പിച്ചുവെന്നാണ് അപ്‌സര പറയുന്നത്.

”ആ ഇഷ്ടം സ്വന്തമാക്കാന്‍ വേണ്ടി, പരമാവധി ഞാന്‍ സഹിച്ച്‌ അവിടെ പോയി. എന്നാല്‍ ഒരു വര്‍ഷത്തോളം സമയം എടുത്താണ് അത് തെറ്റാണെന്ന് മനസ്സിലാക്കിയത്. 21 വയസ്സാണ് അന്ന് എനിക്ക്.

എങ്കിലും ആ വീട് വിട്ട് ഇറങ്ങാന്‍ സാധിച്ചു. അന്ന് ഞാന്‍ തീര്‍ത്തും തനിച്ചായിരുന്നു. അക്കൗണ്ടിലുള്ളത് വെറും 250 രൂപ മാത്രമായിരുന്നു. എന്ത് ചെയ്യണമെന്ന് അറിയില്ല. ആത്മഹത്യക്ക് ശ്രമിച്ചിട്ടുണ്ട്. ആശുപത്രിയില്‍ നിന്നും തിരിച്ച്‌ വന്ന ഞാന്‍ ഇനി ഒരിക്കലും ആത്മഹത്യക്ക് ശ്രമിക്കില്ലെന്ന് തീരുമാനമെടുത്തു” അപ്‌സര പറയുന്നു.

ആദ്യ ബന്ധം വേര്‍പെടുത്തിയ സമയത്ത് താന്‍ നേരിട്ട സൈബര്‍ ആക്രമണത്തെക്കുറിച്ചും അപ്‌സര സംസാരിക്കുന്നുണ്ട്. എന്നാല്‍ ബെല്‍റ്റു കൊണ്ടുള്ള അടിയും ഷൂസിട്ടുള്ള ചവുട്ടിന്റേയും വേദന അവര്‍ക്ക് അറിയില്ലെന്നാണ് അപ്‌സര പറയുന്നത്.

താന്‍ അനുഭവിച്ച മാനസിക സമ്മര്‍ദ്ദം അത് അനുഭവിച്ചവര്‍ക്ക് മാത്രമേ മനസിലാവുകയുള്ളൂ. ഇനിയും സഹിക്കാന്‍ പറ്റില്ല എന്നായപ്പോഴാണ് താന്‍ അവിടെ നിന്നും ഇറങ്ങിയതെന്നാണ് അപ്‌സര പറയുന്നത്.

അതേസമയം തനിക്ക് ലഭിച്ച ഏറ്റവും വലിയ ഭാഗ്യം തന്റെ കുടുംബമാണെന്നാണ് അപ്‌സര പറയുന്നത്. ഇതിനിടെ തന്റെ രണ്ടാം വിവാഹത്തെക്കുറിച്ചും അപ്‌സര സംസാരിക്കുന്നുണ്ട്.

സംവിധായകനായ ആല്‍ബിയാണ് അപ്‌സരയുടെ ഭര്‍ത്താവ്. ആല്‍ബി ചേട്ടനെ തനിക്ക് ഒരുപാട് ഇഷ്്ടമായിരുന്നുവെങ്കിലും തങ്ങളുടെ സ്‌നേഹം അമ്മ തിരിച്ചറിയാന്‍ താന്‍ അമ്മയ്ക്ക് സമയം നല്‍കിയെന്നും സമാനമായ രീതിയില്‍ എല്ലാ മക്കളും തങ്ങളെ മനസിലാക്കാന്‍ മാതാപിതാക്കള്‍ക്ക് സമയം നല്‍കണമെന്നാമ് അപ്‌സര പറയുന്നത്.

ഒടുവില്‍ അമ്മ വിവാഹത്തിന് സമ്മതിച്ചു. രജിസ്റ്റര്‍ മാര്യേജ് ചെയ്യുമ്ബോള്‍ ഒന്നാമത്തെ സാക്ഷി എന്റെ അമ്മയായിരുന്നു. ഇപ്പോള്‍ ഞങ്ങള്‍ സന്തോഷത്തോടെ ജീവിക്കുന്നു എന്നാണ് അപ്‌സര പറയുന്നത്.

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments