Wednesday, April 17, 2024
spot_imgspot_img
HomeCrime Newsഹാഷിം അനുജയെ നിര്‍ബന്ധിച്ച്‌ കൂട്ടിക്കൊണ്ടു പോയി എന്തിന് മരണത്തിലേക്ക് കാര്‍ ഓടിച്ചു കയറ്റി? ഒന്നുമറിയില്ലെന്ന് ആവര്‍ത്തിച്ച്‌...

ഹാഷിം അനുജയെ നിര്‍ബന്ധിച്ച്‌ കൂട്ടിക്കൊണ്ടു പോയി എന്തിന് മരണത്തിലേക്ക് കാര്‍ ഓടിച്ചു കയറ്റി? ഒന്നുമറിയില്ലെന്ന് ആവര്‍ത്തിച്ച്‌ ബന്ധുക്കള്‍ : മരണത്തിലെ ദുരൂഹത നീക്കാൻ ശാസ്ത്രീയ അന്വേഷണത്തിനൊരുങ്ങി പൊലീസ്

പത്തനംതിട്ട: പട്ടാഴിമുക്കില്‍ കാർ ലോറിയിലേക്ക് ഇടിച്ചുകയറ്റി രണ്ട് പേർ മരിച്ച സംഭവത്തിലെ ദുരൂഹത തുടരുന്നു. ഇതോടെ ശാസ്ത്രീയ അന്വേഷണത്തിനൊരുങ്ങി പൊലീസ്.anuja hashim police to clear the mystery of pattazhimukk accident.

അപകടത്തില്‍ മരിച്ച അദ്ധ്യാപിക അനുജ രവീന്ദ്രന്റെയും ബസ് ‌ഡ്രൈവറായ ഹാഷിമിന്റെയും മൊബൈല്‍ ഫോണുകളിലെ വിവരങ്ങള്‍ പോലീസ് ശേഖരിക്കും. കഴിഞ്ഞ ദിവസം രാത്രി തന്നെ ഹാഷിമിന്റെ മൃതദേഹം സംസ്കരിച്ചു. അനുജയുടെ സംസ്കാരം ഇന്ന് നടക്കും.

വിനോദയാത്ര കഴിഞ്ഞുമടങ്ങിവന്ന അനുജയെ ഹാഷിം വഴിയില്‍ വച്ച്‌ തടഞ്ഞു കൂട്ടിക്കൊണ്ട് പോയി എന്തിന് മരണത്തിലേക്ക് വാഹനം ഓടിച്ചുകയറ്റിയെന്നതാണ് പൊലീസിന് മുന്നിലെ ചോദ്യം.

അതേസമയം ഇരുവരും ഏറെ നാളുകളായി അടുപ്പത്തിലായിരുന്നുവെന്നാണ് വിവരം. ഇവരുടെ സൗഹൃദം ബന്ധുക്കള്‍ അറിയുകയും അത് പിന്നീട് കുടുംബ പ്രശ്നങ്ങള്‍ക്ക് കാരണമാകുകയും ചെയ്‌തെന്നും വിവരമുണ്ട്.

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments