Saturday, April 20, 2024
spot_imgspot_img
HomeNewsKerala Newsഅനിൽ എന്റെ ബാല്യകാലം തൊട്ടുള്ള സുഹൃത്ത്, പത്തനംതിട്ടയില്‍ അനില്‍ ആന്റണിക്കെതിരെ പ്രചരണം നടത്തില്ല : അച്ചു...

അനിൽ എന്റെ ബാല്യകാലം തൊട്ടുള്ള സുഹൃത്ത്, പത്തനംതിട്ടയില്‍ അനില്‍ ആന്റണിക്കെതിരെ പ്രചരണം നടത്തില്ല : അച്ചു ഉമ്മൻ

പത്തനംതിട്ട: പത്തനംതിട്ടയില്‍ എൻ ഡി എ സ്ഥാനാർത്ഥി അനില്‍ ആന്റണിക്കെതിരെ പ്രചാരണത്തിനിറങ്ങില്ലെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ മകള്‍ അച്ചു ഉമ്മൻ. Anil is my childhood friend

അനിൽ എന്റെ ബാല്യകാലം തൊട്ടുള്ള സുഹൃത്താണ് അതുകൊണ്ടാണ് അദ്ദേഹത്തിനെതിരെ പ്രചാരണത്തിനിറങ്ങാത്തതെന്നും അവർ കൂട്ടിച്ചേർത്തു. പത്തനംതിട്ട ഒഴികെ സംസ്ഥാനത്തുടനീളം കോണ്‍ഗ്രസ് സ്ഥാനാർത്ഥികള്‍ക്കായി പ്രചാരണം നടത്തുമെന്നും അച്ചു ഉമ്മൻ പറഞ്ഞു

ഉമ്മൻ ചാണ്ടിയും എ കെ ആന്റണിയും കോണ്‍ഗ്രസിലെ പ്രമുഖ നേതാക്കളും അതിലുപരി അടുത്ത സുഹൃത്തുക്കളും ആയിരുന്നു. ഇവരുടെ കുടുംബങ്ങള്‍ തമ്മിലും ഈ സൗഹൃദം നിലനിന്നിരുന്നു.

ad

ഉമ്മൻ ചാണ്ടി കഴിഞ്ഞ വർഷം ജൂലായ് പതിനെട്ടിനാണ് അന്തരിച്ചത്. ശാരീരിക അവശതകളുണ്ടായിരുന്നെങ്കിലും ഉമ്മൻചാണ്ടിയെ അവസാനമായി ഒരുനോക്ക് കാണാൻ എ കെ ആന്റണി എത്തിയിരുന്നു.

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments