Friday, May 31, 2024
spot_imgspot_img
HomeNewsഅക്ഷര നഗരിയെ പ്രകമ്പനം കൊള്ളിച്ച് യുഡിഎഫ് കൊട്ടിക്കലാശം ; ക്രയിനിൽ ഉയർന്ന് പൊങ്ങി യു ഡി...

അക്ഷര നഗരിയെ പ്രകമ്പനം കൊള്ളിച്ച് യുഡിഎഫ് കൊട്ടിക്കലാശം ; ക്രയിനിൽ ഉയർന്ന് പൊങ്ങി യു ഡി എഫ് സ്ഥാനാർഥി

കോട്ടയം : അക്ഷര നഗരിയിൽ യുഡിഎഫിന്റെ കൊട്ടിക്കലാശം വേറിട്ടതായി.Aksharanagari is rocked by UDF Kottikalasam

ചരിത്രത്തിൽ ഇടം നേടുന്ന അസൂയാവഹമായ കൊട്ടിക്കലാശമാണ് യു ഡി എഫ് കേന്ദ്ര ഇലക്ഷൻ കമ്മറ്റി ചെയർമാൻ അഡ്വ. തിരുവഞ്ചൂർ രാധാകൃഷ്ണൻ എം എൽ എ യുടേയും ജനറൽ കൺവീനർ അഡ്വ.മോൻസ് ജോസഫ് എം എൽ എയുടേയും നേതൃത്വത്തിൽ നഗരത്തിൽ അരങ്ങേറിയത്.

ആവേശക്കൊടുമുടിയിൽ മഹാത്മാവിനെ സാക്ഷിയാക്കി അന്തരീക്ഷത്തിൽ ഉയർന്നു പൊങ്ങിയ ക്രയിനിനുള്ളിൽ നിന്ന് അഡ്വ.കെ. ഫ്രാൻസിസ് ജോർജ് വോട്ടർമ്മാരെ അഭിസംബോധന ചെയ്തു.

മുൻ എം.പി പി.സി തോമസ് , ചാണ്ടി ഉമ്മൻ എം.എൽ.എ ,ഡി സി സി പ്രസിഡണ്ട് നാട്ടകം സുരേഷ്, യുഡിഎഫ് ജില്ലാ ചെയർമാൻ ഇ ജെ ആഗസ്തി, കൺവീനർ അഡ്വ.ഫിൽസൺ മാത്യൂസ്‌, കെ പി സി സി സെക്രട്ടറിമാരായ കുഞ്ഞ് ഇല്ലംപള്ളി, ഫിലിപ്പ് ജോസഫ്, ആർ എസ് പി ജില്ലാ സെക്രട്ടറി ടി.സി അരുൺ, കേരള കോൺഗ്രസ് ഉന്നതാധികാര സമിതി അംഗമായ അഡ്വ.പ്രിൻസ് ലൂക്കോസ്, അഡ്വ.ജെയ്സൺ ജോസഫ്, അഡ്വ. ജി. ഗോപകുമാർ, പി.എം ജോസഫ് , അജി
കൊറ്റമ്പടം ,ബിനു ചെങ്ങളം,എ.കെ ജോസഫ്, തമ്പി ചന്ദ്രൻ , യൂജിൻ തോമസ്, യുവജന, മഹിള കോൺഗ്രസ് നേതാക്കൾ തുടങ്ങിയവർ പങ്കെടുത്തു.

വൈകുന്നേരം നാല് മണിക്ക് മനോരമ ജംഗ്ഷനിൽ നിന്നാരംഭിച്ച പര്യടനത്തിൽ വർണ്ണബലൂണുകളും കൊടികളും പാറിപ്പറക്കുന്ന കാഴ്ചയിൽ
യു ഡി എഫ് പ്രവർത്തകർ സ്ഥാനാർഥി അഡ്വ.കെ. ഫ്രാൻസിസ് ജോർജിന് ആർപ്പുവിളിച്ചു. ജനകീയ ചിഹ്നമായി ക്കഴിഞ്ഞ നൂറുകണക്കിന് ഓട്ടോറിക്ഷകൾ
അണി നിരന്ന പര്യടനത്തിൽ കൊച്ചു കുട്ടികളടക്കം യു ഡി എഫിനായി
കൈകോർത്തു.

കെ.കെ റോഡിലൂടെ ഗാന്ധി സ്ക്വയറിലേക്ക് എത്തി ചേർന്ന പര്യടനം കൊട്ടിക്കലാശത്തിന്റെ ഉച്ചസ്ഥായിയിലെത്തി.

കൃത്യം ആറ് മണിക്ക് തന്നെ യു ഡി എഫിന്റെ ചരിത്രം സൃഷ്ടിച്ച കൊട്ടിക്കലാശം സമാപിച്ചു.

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments