Saturday, April 20, 2024
spot_imgspot_img
HomeNewsKerala Newsഉമ്മൻ ചാണ്ടിയുടെ മകൾ അച്ചു ഉമ്മന്റെ മനസ് മാറിയോ? കുടുംബ ബന്ധങ്ങളെ കരുതി പത്തനംതിട്ടയിൽ അനിൽ...

ഉമ്മൻ ചാണ്ടിയുടെ മകൾ അച്ചു ഉമ്മന്റെ മനസ് മാറിയോ? കുടുംബ ബന്ധങ്ങളെ കരുതി പത്തനംതിട്ടയിൽ അനിൽ ആന്റണിക്കെതിരെ പ്രചരണം നടത്തില്ലന്ന് അച്ചു ഉമ്മൻ; ബിജെപിയുടെ മനസിൽ ലഡു പൊട്ടുന്നു!

തിരുവനന്തപുരം: ഉമ്മൻ ചാണ്ടിയുടെ മകൾ അച്ചു ഉമ്മന്റെ മനസ് മാറുന്നോ? അച്ചുവിന്റെ പ്രസ്താവന കോൺഗ്രസ് കേന്ദ്രങ്ങളെ ഞെട്ടിച്ചിരിക്കുകയാണ്. ബിജെപിയുടെ മനസിൽ ലഡു പൊട്ടിതുടങ്ങി.Achu Oommen said that she will not campaign against Anil Antony in Pathanamthitta

പത്തനംതിട്ടയിൽ അനിൽ ആന്റണിക്കെതിരെ പ്രചരണം നടത്തില്ലെന്ന് അച്ചു ഉമ്മൻ. പത്തനംതിട്ടയിലെ എൻഡിഎ സ്ഥാനാർത്ഥി അനിൽ ആന്റണി ബാല്യകാലം മുതലുള്ള സുഹൃത്താണെന്നും അതുകൊണ്ടുതന്നെ അദ്ദേഹത്തിനെതിരെ പ്രചാരണം നടത്താനാകില്ലെന്നും മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ മകൾ അച്ചു ഉമ്മൻ പ്രതികരിച്ചുവെന്നാണ് റിപ്പോർട്ട്.

വാർത്താ ഏജൻസിയായ ഐഎഎൻഎസിനെ ഉദ്ധരിച്ച് ന്യൂ ഇന്ത്യൻ എക്സ്‌പ്രസാണ് വാർത്ത റിപ്പോർട്ട് ചെയ്തത്. പത്തനംതിട്ട ഒഴികെ സംസ്ഥാനത്തുടനീളം കോൺഗ്രസ് സ്ഥാനാർത്ഥികൾക്കായി പ്രചാരണം നടത്തുമെന്നും അച്ചു ഉമ്മൻ പറഞ്ഞു. കുടംബം ബന്ധം വിലമതിക്കുന്നതാണെന്നാണ് അച്ചു ഉമ്മന്റെ നിലപാട്.

ഏതായാരും അതിശക്തമായ ത്രികോണ മത്സരം നടക്കുന്ന പത്തനംതിട്ടയിൽ അച്ചു ഉമ്മന്റെ വാക്കുകൾ ബിജെപി ചർച്ചയാക്കും. ഉമ്മൻ ചാണ്ടിയുടെ വിശ്വസ്തനായി പരിഗണിക്കുന്ന ആന്റോ ആന്റണിയാണ് പത്തനംതിട്ടയിലെ കോൺഗ്രസ് സ്ഥാനാർത്ഥി.

ഉമ്മൻ ചാണ്ടിയും എകെ ആന്റണിയും മുൻകൈയെടുത്ത് കോട്ടയത്ത് ഡിസിസി പ്രസിഡണ്ടാക്കിയതും ആന്റോ ആന്റണിയെയായിരുന്നു.
സിപിഎമ്മിനായി മുൻ മന്ത്രി തോമസ് ഐസക്കാണ് പത്തനംതിട്ടയിൽ മത്സരിക്കുന്നത് .

കോൺഗ്രസ് സിറ്റിങ് എംപി ആന്റോ ആന്റണിയെയും മുതിർന്ന സിപിഐഎം നേതാവും രണ്ടുതവണ സംസ്ഥാന ധനമന്ത്രിയുമായ തോമസ് ഐസക്ക് എന്നിവരെയാണ് അനിൽ ആന്റണി നേരിടുന്നത്.

മോഡലിംഗിൽ ശ്രദ്ധ കേന്ദ്രീകരിച്ച അച്ചു, ദുബായ് അടിസ്ഥാനമാക്കിയാണ് പ്രവർത്തിക്കുന്നത്. സോഷൃൽ മീഡിയ ഇൻഫ്ലുവനൻസറായ അച്ചു ഉമ്മന് നിരവധി ആരാധകരുമുണ്ട്. കോട്ടയം ലോക്‌സഭയിലേക്ക് പോലും അച്ചു ഉമ്മന്റെ പേര് കോൺഗ്രസിനുള്ളിൽ ചർച്ചയായിരുന്നു.

എന്നാൽ സീറ്റ് പിന്നീട് കേരളാ കോൺഗ്രസിന് നൽകി. അച്ചു ഉമ്മനെ കോട്ടയത്ത് മത്സരിപ്പിക്കണമെന്ന് കെ സുധാകരന് താല്പരൃവുമുണ്ടായിരുന്നു. ജോസഫ് ഗ്രൂപ്പിന് രാജൃസഭ കൊടുത്ത് കോട്ടയം സീറ്റ് ഏറ്റെടുക്കാനായിരുന്നു സുധാകരന്റെ പ്ലാൻ. എന്നാൽ ഇതിന് വഴങ്ങാൻ ജോസഫ് ഗ്രൂപ്പ് നേതൃത്വം സമ്മതിച്ചതുമായിരുന്നു.

എന്നാൽ അച്ചു ഉമ്മനെപോലെ ഒരു തീപ്പൊരി നേതാവ് കോട്ടയത്ത് കളം പിടിച്ചാൽ ഭാവിയിൽ തനിക്ക് ദേഷമുണ്ടാകാൻ സാധൃത കണ്ട് തിരുവഞ്ചൂർ രാധാകൃഷ്ണന്‌ തന്നെ ഈ നീക്കത്തിന് തടയിടുകയായിരുന്നു.

https://digitalmalayalionline.com/anil-is-my-childhood-friend/

ഉമ്മൻ ചാണ്ടിയുടെ രാഷ്ട്രീയ പിൻഗാമിയായി പലരും മുമ്പ് കരുതിയത് അച്ചു ഉമ്മനെയാണ്. പതുപ്പള്ളി ഉപ തെരഞ്ഞെടുപ്പിൽ സഹോദരൻ ചാണ്ടി ഉമ്മന് വേണ്ടി ഏറ്റവും ആവേശകരമായ പ്രചരണം നയിച്ചതും അച്ചു ഉമ്മനായിരുന്നു.

എന്നാൽ ഉമ്മൻ ചാണ്ടിയുടെ മരണ ശേഷം രാഷ്ട്രീയത്തിലേക്ക് ഇല്ലെന്ന് വ്യക്തമാക്കി അച്ചു ഉമ്മൻ മാറി നിൽക്കുകായണ്.എന്നാൽ കോട്ടയം സീറ്റ് ലഭിച്ചിരുന്നെങ്കിൽ അച്ചു മത്സരിക്കുവാൻ സന്നദ്ധയാകുമായിരുന്നു.

ഇതിനിടെയാണ് പത്തനംതിട്ടയിലെ അനിൽ ആന്റണിയുടെ സ്ഥാനർത്ഥിത്വത്തിൽ നിലപാട് പറഞ്ഞത്.പത്തനംതിട്ടയിൽ മാത്രം അച്ചുഉമ്മൻ പ്രചാരണത്തിന് ഇറങ്ങിയില്ലങ്കിൽ സിപിഎം ഇത് രാഷ്ട്രീയ ആയുധമാക്കുമെന്ന് ഉറപ്പാണ്.

ആന്റണിയുടെ മകന്റെയും കരുണാകരന്റെ മകളുടെയും പാത പിന്തുടർന്ന് ഉമ്മൻ ചാണ്ടിയുടെ മകൾ അച്ചുവും ബിജെപിയിലേക്ക് എന്ന പ്രചരണം കോൺഗ്രസിനെ പ്രതിസന്ധിയിലാക്കാൻ സാധൃതയേറെയാണ്.

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments