Saturday, April 20, 2024
spot_imgspot_img
HomeNewsKerala Newsജീവിതം മടുത്തു, പോകുന്നു…., മരണത്തില്‍ മറ്റാരും ഉത്തരവാദികളല്ല; ഡോ.അഭിരാമിയുടെ ആത്മഹത്യാക്കുറിപ്പ് കണ്ടെത്തി പോലീസ്

ജീവിതം മടുത്തു, പോകുന്നു…., മരണത്തില്‍ മറ്റാരും ഉത്തരവാദികളല്ല; ഡോ.അഭിരാമിയുടെ ആത്മഹത്യാക്കുറിപ്പ് കണ്ടെത്തി പോലീസ്

തിരുവനന്തപുരം: തിരുവനന്തപുരത്ത് ആത്മഹത്യ ചെയ്ത യുവ ഡോക്ടര്‍ അഭിരാമിയുടെ ആത്മഹത്യാക്കുറിപ്പിലെ കൂടുതൽ വിവരങ്ങള്‍ പുറത്ത്.abhirami death follow up

തന്റെ മരണത്തിന് ആരും ഉത്തരവാദികളല്ല എന്നും ജീവിതം മടുത്തതു കൊണ്ട് പോകുന്നു എന്നും ആത്മഹത്യാക്കുറിപ്പില്‍ പറയുന്നു.

മറ്റ് കാരണങ്ങളൊന്നും ആത്മഹത്യാക്കുറിപ്പില്‍ ഇല്ല. അഭിരാമി താമസിച്ചിരുന്ന, തിരുവനന്തപുരം മെഡിക്കല്‍ കോളജിന് സമീപത്തെ വീട്ടില്‍ നിന്നാണ് കുറിപ്പ് പൊലീസ് കണ്ടെടുത്തത്. അന്വേഷണം സംഭവത്തിൽ അന്വേഷണം തുടരുകയാണ്.

ചൊവ്വാഴ്ച ഉച്ചയ്ക്കു ഭക്ഷണത്തിനുശേഷം മുറിയില്‍ കയറി വാതിലടിച്ച അഭിരാമിയെ ഏറെനേരമായിട്ടും കാണാത്തതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിൽ അബോധാവസ്ഥയില്‍ കണ്ടെത്തുകയായിരുന്നു.

ഉടൻ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരിച്ചിരുന്നു. മുറിയില്‍നിന്നു സിറിഞ്ചും ആത്മഹത്യാക്കുറിപ്പും കണ്ടെടുത്തു. വെള്ളനാട് ഭഗവതി ക്ഷേത്രത്തിന് സമീപം അഭിരാമത്തില്‍ ബാലകൃഷ്ണൻ നായർ – രമാദേവി ദമ്ബതികളുടെ ഏകമകളാണ്.

ഏതാനും മാസങ്ങള്‍ക്ക് മുമ്ബാണ് അഭിരാമിയുടെ വിവാഹം കഴിഞ്ഞത്. ഭര്‍ത്താവും ഡോക്ടറാണ്. ആത്മഹത്യയിലേക്ക് നയിക്കാനുള്ള പ്രശ്‌നങ്ങളൊന്നും ഉള്ളതായി അറിയില്ലെന്ന് അഭിരാമിയുടെ പിതാവ് പറയുന്നു.

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ ‘ദിശ’ ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments